Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Protest

എ​ൽ​പി​എ​സ്ടി സ​മ​രം തു​ട​രു​മെ​ന്ന് സ​മ​ര​സ​മി​തി നേ​താ​വ് എം. ​ജ​യ​കൃ​ഷ്ണ​ൻ

തി​രു​വ​ന​ന്ത​പു​രം: എ​ൽ​പി​എ​സ്ടി റാ​ങ്ക് ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സ​മ​ര നേ​താ​വ് എം. ​ജ​യ​കൃ​ഷ്ണ​ൻ ത​ല​മു​ണ്ഡ​നം ചെ​യ്തു പ്ര​തി​ഷേ​ധി​ച്ചു. അ​ദ്ദേ​ഹം നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ചു. ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളെ തു​ട​ർ​ന്നാ​ണ് നി​രാ​ഹാ​രം അ​വ​സാ​നി​പ്പി​ച്ച​ത്.

പ​ക​രം സ​മ​ര​സ​മി​തി നേ​താ​വ് വ​ള​ർ​മ​തി നി​രാ​ഹാ​രം ആ​രം​ഭി​ച്ചു. ത​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടു​ന്ന നി​യ​മ​ന​ങ്ങ​ൾ​ക്ക് ത​ട​സം നി​ൽ​ക്കു​ന്ന​ത് മു​ഖ്യ​മ​ന്ത്രി കൈ​കാ​ര്യം ചെ​യ്യു​ന്ന ധ​ന​വ​കു​പ്പാ​ണെ​ന്ന് ജ​യ​കൃ​ഷ്ണ​ൻ ആ​രോ​പി​ച്ചു. ത​ല​മു​ണ്ഡ​നം ചെ​യ്ത് ന​ട​ത്തി​യ സ​മ​രം ക​ണ്ട മു​ഖ്യ​മ​ന്ത്രി​ക്ക് മു​ൻ​പ് ക​ര​ച്ചി​ൽ വ​ന്നെ​ന്ന് അ​ദ്ദേ​ഹം നി​യ​മ​സ​ഭ​യി​ൽ പ​റ​ഞ്ഞി​രു​ന്നു. ഇ​പ്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് ക​ര​ച്ചി​ൽ വ​രു​ന്നി​ല്ലെ​യെ​ന്ന് ജ​യ​കൃ​ഷ്ണ​ൻ ചോ​ദി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ ച​ർ​ച്ച പൊ​തു​ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കാ​നു​ള്ള നാ​ട​ക​മാ​യി​രു​ന്നു. സ​ർ​ക്കാ​രി​ന്‍റെ മു​ഖം ര​ക്ഷി​ക്കാ​നു​ള്ള ത​ന്ത്ര​മാ​യി​രു​ന്നു. സ​മ​രം ചെ​യ്യു​ന്ന ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സ​ർ​ക്കാ​രി​ന് സാ​ധി​ക്കു​ന്നി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.

നി​രാ​ഹാ​രം ന​ട​ത്തു​ന്ന​വ​രോ​ട് ഒ​രാ​ഴ്ച സാ​വ​കാ​ശം ചോ​ദി​ക്കു​ന്ന ന​ട​പ​ടി പ്ര​തി​ഷേ​ധാ​ർ​ഹ​വും നീ​തി​ക​രി​ക്കാ​നാ​കാ​ത്ത​തു​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഉ​ദ്യോ​ഗാ​ർ​ഥി​ക​ളു​ടെ ന്യാ​യ​മാ​യ ആ​വ​ശ്യ​ങ്ങ​ൾ അം​ഗീ​ക​രി​ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും സ​മ​രം തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up