Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Mentor Teachers

ഗോ​ത്ര​ബ​ന്ധു പ​ദ്ധ​തി:മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​രി​​​​ന് ആ​​​​ശ്വാ​​​​സം

കൊ​​​​ച്ചി: ഗോ​​​​ത്ര​​​​ബ​​​​ന്ധു പ​​​​ദ്ധ​​​​തി​​​​യി​​​​ലെ മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് റ​​​​ദ്ദാ​​​​ക്കി.

നി​​​​ല​​​​വി​​​​ലു​​​​ള്ള മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കു തു​​​​ട​​​​രാ​​​​ന്‍ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സെ​​​​ല​​​​ക്‌​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ഡോ. ​​​​എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, എ.​​​​കെ. പ്രീ​​​​ത  എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സ്ഥാ​​​​ന​​​ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​ട്ട് അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. കൊ​​​​ച്ചി: ഗോ​​​​ത്ര​​​​ബ​​​​ന്ധു പ​​​​ദ്ധ​​​​തി​​​​യി​​​​ലെ മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക നി​​​​യ​​​​മ​​​​ന​​​​വു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ട കേ​​​​സി​​​​ല്‍ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വ് ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് റ​​​​ദ്ദാ​​​​ക്കി. നി​​​​ല​​​​വി​​​​ലു​​​​ള്ള മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കു തു​​​​ട​​​​രാ​​​​ന്‍ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​ര​​​​മു​​​​ള്ള സെ​​​​ല​​​​ക്‌​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളു​​​​മാ​​​​യി മു​​​​ന്നോ​​​​ട്ടു​​​​ പോ​​​​കാ​​​​മെ​​​​ന്നും ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ഡോ. ​​​​എ.​​​​കെ. ജ​​​​യ​​​​ശ​​​​ങ്ക​​​​ര​​​​ന്‍ ന​​​​മ്പ്യാ​​​​ര്‍, എ.​​​​കെ. പ്രീ​​​​ത  എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങി​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് വ്യ​​​​ക്ത​​​​മാ​​​​ക്കി.

സം​​​​സ്ഥാ​​​​ന​​​ സ​​​​ര്‍​ക്കാ​​​​ര്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​ട്ട് അ​​​​പ്പീ​​​​ലു​​​​ക​​​​ള്‍ അ​​​​നു​​​​വ​​​​ദി​​​​ച്ചു​​​​കൊ​​​​ണ്ടാ​​​​ണ് കോ​​​​ട​​​​തി​​​​യു​​​​ടെ ഉ​​​​ത്ത​​​​ര​​​​വ്. പു​​​​തി​​​​യ സെ​​​​ല​​​​ക്‌​​​ഷ​​​​ന്‍ പ്ര​​​​ക്രി​​​​യ​​​​യി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത ഉ​​​​ദ്യോ​​​​ഗാ​​​​ര്‍​ഥി​​​​ക​​​​ള്‍ സ​​​​മ​​​​ര്‍​പ്പി​​​​ച്ച റി​​​​ട്ട് അ​​​​പ്പീ​​​​ലും ഇ​​​​തോ​​​​ടൊ​​​​പ്പം തീ​​​​ര്‍​പ്പാ​​​​ക്കി. മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക​​​​ര്‍​ക്കു തു​​​​ട​​​​രാ​​​​ന്‍ അ​​​​ര്‍​ഹ​​​​ത​​​​യു​​​​ണ്ടെ​​​​ന്നാ​​​​യി​​​​രു​​​​ന്നു നേ​​​​ര​​​​ത്തേ സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​ന്‍റെ ഉ​​​​ത്ത​​​​ര​​​​വ്. ഇ​​​​തി​​​​നെ​​​​തി​​​​രേ​​​​യാ​​​​ണു സ​​​​ര്‍​ക്കാ​​​​രും പു​​​​തി​​​​യ സെ​​​​ല​​​​ക്‌​​​ഷ​​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ളി​​​​ല്‍ പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​നെ സ​​​​മീ​​​​പി​​​​ച്ച​​​​ത്.

2016-17ല്‍ ​​​​ആ​​​​രം​​​​ഭി​​​​ച്ച പ​​​​ഴ​​​​യ പ​​​​ദ്ധ​​​​തി അ​​​​വ​​​​സാ​​​​നി​​​​ച്ച​​​​താ​​​​യും 2026 ജൂ​​​​ണ്‍ 16 മു​​​​ത​​​​ല്‍ പു​​​​തി​​​​യ പ​​​​രി​​​​ഷ്‌​​​​ക​​​​രി​​​​ച്ച പ​​​​ദ്ധ​​​​തി നി​​​​ല​​​​വി​​​​ല്‍ വ​​​​ന്ന​​​​താ​​​​യും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് നി​​​​രീ​​​​ക്ഷി​​​​ച്ചു. പ​​​​ഴ​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍ ബ്ലോ​​​​ക്കു​​​​ത​​​​ല സ​​​​മി​​​​തി വ​​​​ഴി​​​​യാ​​​​യി​​​​രു​​​​ന്നു തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പെ​​​​ങ്കി​​​​ല്‍ പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​പ്ര​​​​കാ​​​​രം ജി​​​​ല്ലാ ക​​​​ള​​​​ക്‌ട​​​​റു​​​​ടെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ലു​​​​ള്ള സെ​​​​ല​​​​ക്‌​​​ഷ​​​​ന്‍ ക​​​​മ്മി​​​​റ്റി മു​​​​ഖേ​​​​ന എ​​​​ഴു​​​​ത്തു​​​​പ​​​​രീ​​​​ക്ഷ​​​​യും അ​​​​ഭി​​​​മു​​​​ഖ​​​​വും ന​​​​ട​​​​ത്തി​​​​യാ​​​​ണു നി​​​​യ​​​​മ​​​​നം. ആ​​​​ദി​​​​യ​​​​ന്‍, പ​​​​ണി​​​​യ​​​​ന്‍, ഊ​​​​രാ​​​​ളി, കാ​​​​ട്ടു​​​​നാ​​​​യ്ക്ക​​​​ന്‍ എ​​​​ന്നീ നാ​​​​ലു വി​​​​ഭാ​​​​ഗ​​​​ങ്ങ​​​​ളെ​​​​യാ​​​​ണു പ​​​​ഴ​​​​യ പ​​​​ദ്ധ​​​​തി ല​​​​ക്ഷ്യ​​​​മി​​​​ട്ടി​​​​രു​​​​ന്ന​​​​ത്. 

പു​​​​തി​​​​യ പ​​​​ദ്ധ​​​​തി​​​​യു​​​​ടെ വ്യാ​​​​പ്തി വി​​​​പു​​​​ലീ​​​​ക​​​​രി​​​​ച്ചി​​​​ട്ടു​​​​ണ്ട്. പ്രൈ​​​​മ​​​​റി ക്ലാ​​​​സു​​​​ക​​​​ളി​​​​ലെ ഭൂ​​​​രി​​​​പ​​​​ക്ഷം വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ള്‍ ഉ​​​​ള്‍​പ്പെ​​​​ടു​​​​ന്ന ഗോ​​​​ത്ര​​​​വി​​​​ഭാ​​​​ഗ​​​​ത്തി​​​​ല്‍പ്പെ​​​​ട്ട​​​​വ​​​​രെത​​​​ന്നെ​​​​യാ​​​​യി​​​​രി​​​​ക്കും അ​​​​ത​​​​ത് സ്‌​​​​കൂ​​​​ളു​​​​ക​​​​ളി​​​​ല്‍ മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക​​​​രാ​​​​യി നി​​​​യ​​​​മി​​​​ക്കു​​​​ക. കു​​​​റ​​​​ഞ്ഞ വി​​​​ദ്യാ​​​​ഭ്യാ​​​​സ​​​യോ​​​​ഗ്യ​​​​ത​​​​യും പി​​​​ടി​​​​എ യോ​​​​ഗ​​​​ങ്ങ​​​​ളി​​​​ല്‍ ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളു​​​​ടെ പ​​​​ങ്കാ​​​​ളി​​​​ത്തം ഉ​​​​റ​​​​പ്പാ​​​​ക്ക​​​​ല്‍ ഉ​​​​ള്‍​പ്പ​​​​ടെ​​​​യു​​​​ള്ള പു​​​​തി​​​​യ ചു​​​​മ​​​​ത​​​​ല​​​​ക​​​​ളും നി​​​​ശ്ച​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.ഹ​​​​ര്‍​ജി​​​​ക്കാ​​​​രാ​​​​യ മെ​​​​ന്‍റ​​​​ര്‍ അ​​​​ധ്യാ​​​​പ​​​​ക​​​​രു​​​​ടെ നി​​​​യ​​​​മ​​​​ന ​​​കാ​​​​ലാ​​​​വ​​​​ധി 2025 ജൂ​​​​ണ്‍ മു​​​​ത​​​​ല്‍ 2026 മാ​​​​ര്‍​ച്ച് 31 വ​​​​രെ​​​​യു​​​​ള്ള ഒ​​​​രു അ​​​​ക്കാ​​​​ദ​​​​മി​​​​ക് വ​​​​ര്‍​ഷ​​​​ത്തേ​​​​ക്കു മാ​​​​ത്ര​​​​മാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നും ആ ​​​​കാ​​​​ലാ​​​​വ​​​​ധി അ​​​​വ​​​​സാ​​​​നി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ല്‍ തു​​​​ട​​​​രാ​​​​ന്‍ അ​​​​വ​​​​കാ​​​​ശ​​​​മി​​​​ല്ലെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

പ​​​​ഴ​​​​യ പ​​​​ദ്ധ​​​​തി​​​​യി​​​​ല്‍നി​​​​ന്നു ഘ​​​​ട​​​​നാ​​​​പ​​​​ര​​​​മാ​​​​യും പ്ര​​​​വ​​​​ര്‍​ത്ത​​​​ന​​​​പ​​​​ര​​​​മാ​​​​യും വ്യ​​​​ത്യ​​​​സ്ത​​​​മാ​​​​യ​ പു​​​​തി​​​​യ പ​​​​ദ്ധ​​​​തി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ  ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​മാ​​​​ണെ​​​​ന്നും അ​​​​തി​​​​ല്‍ ഇ​​​​ട​​​​പെ​​​​ടേ​​​​ണ്ട സാ​​​​ഹ​​​​ച​​​​ര്യ​​​​മി​​​​ല്ലെ​​​​ന്നും ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വി​​​​ട്ടു. പു​​​​തി​​​​യ വി​​​​ജ്ഞാ​​​​പ​​​​ന​​​പ്ര​​​​കാ​​​​രം ന​​​​ട​​​​ന്ന സെ​​​​ല​​​ക്‌​​​ഷ​​​ന്‍ ന​​​​ട​​​​പ​​​​ടി​​​​ക​​​​ള്‍ നി​​​​ല​​​​നി​​​​ല്‍​ക്കു​​​​മെ​​​​ന്നും കോ​​​​ട​​​​തി വ്യ​​​​ക്ത​​​​മാ​​​​ക്കി.

അ​​​​തേ​​​​സ​​​​മ​​​​യം, കോ​​​​ട​​​​തി​​​വി​​​​ധി സ​​​​ര്‍​ക്കാ​​​​രി​​​​ന്‍റെ  ന​​​​യ​​​​പ​​​​ര​​​​മാ​​​​യ തീ​​​​രു​​​​മാ​​​​ന​​​​ത്തി​​​​നു​​​​ള്ള അം​​​​ഗീ​​​​കാ​​​​ര​​​​മാ​​​​ണെ​​​​ന്ന് മ​​​​ന്ത്രി കെ.​​​​എ. തു​​​​ള​​​​സി പ്ര​​​​തി​​​​ക​​​​രി​​​​ച്ചു. ഗോ​​​​ത്ര​​​​വ​​​​ര്‍​ഗ വി​​​​ദ്യാ​​​​ര്‍​ഥി​​​​ക​​​​ളു​​​​ടെ ഉ​​​​ന്ന​​​​മ​​​​ന​​​​ത്തി​​​​നാ​​​​യി കൂ​​​​ടു​​​​ത​​​​ല്‍ സു​​​​താ​​​​ര്യ​​​​മാ​​​​യ രീ​​​​തി​​​​യി​​​​ലാ​​​​ണു പു​​​​തി​​​​യ പ​​​​ദ്ധ​​​​തി ആ​​​​വി​​​​ഷ്‌​​​​ക​​​​രി​​​​ച്ച​​​​തെ​​​​ന്നും പു​​​​തി​​​​യ സെ​​​​ല​​​ക്‌​​​ഷ​​​​ന്‍ പ്ര​​​​ക്രി​​​​യ​​​​യി​​​​ലൂ​​​​ടെ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ക്ക​​​​പ്പെ​​​​ട്ട​​​​വ​​​​ര്‍​ക്ക് ഉ​​​​ട​​​​ന്‍ നി​​​​യ​​​​മ​​​​നം ന​​​​ല്‍​കു​​​​മെ​​​​ന്നും മ​​​​ന്ത്രി വ്യ​​​​ക്ത​​​​മാ​​​​ക്കി.

Latest News

Corehub Up