Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : MissionChakkakompan

മി​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ; ചി​ന്ന​ക്കാ​നാ​ലി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും

ഇ​ടു​ക്കി: മി​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ വ്യാ​ഴാ​ഴ്ച പു​ന​രാ​രം​ഭി​ക്കു​ന്ന​തി​നാ​ൽ ചി​ന്ന​ക്ക​നാ​ലി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രും. ആ​ന​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കാ​നു​ള്ള ശ്ര​മം ആ​ദ്യ​ദി​നം ല​ക്ഷ്യം കാ​ണാ​തെ അ​വ​സാ​നി​ച്ച​തോ​ടെ​യാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ടം തീ​രു​മാ​നി​ച്ച​ത്. വ്യാ​ഴാ​ഴ്ച​യും ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ർ​ഡു​ക​ളി​ൽ നി​രോ​ധ​നാ​ജ്ഞ പ്ര​ഖ്യാ​പി​ച്ചു. 

ഒ​ന്ന്, ര​ണ്ട്, ഒ​മ്പ​ത്,  10, 11, 12 വാ​ർ​ഡു​ക​ളി​ലാ​ണ് നി​യ​ന്ത്ര​ണ​ങ്ങ​ൾ തു​ട​രു​ക.​ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​വ​ധി ന​ൽ​കി​യി​ട്ടു​ണ്ട്. വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നും സ്വ​കാ​ര്യ ഡ്രോ​ൺ പ​റ​ത്തു​ന്ന​തി​നും നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി ഇ​ടു​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി. ചി​ന്ന​ക്ക​നാ​ൽ, ശാ​ന്ത​ൻ​പാ​റ പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ഭീ​തി പ​ര​ത്തു​ന്ന ച​ക്ക​ക്കൊ​മ്പ​നെ പി​ടി​കൂ​ടാ​നു​ള്ള ദൗ​ത്യം  പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും ആ​ന മ​യ​ങ്ങാ​ത്ത​തും കാ​ര​ണം ബുധനാഴ്ച പൂ​ർ​ത്തി​യാ​ക്കാ​നാ​യി​രു​ന്നി​ല്ല. 

ബു​ധ​നാ​ഴ്ച ഉ​ച്ച​യ്ക്ക് 3.38-ഓ​ടെ ഓ​മ​ന​ക്കു​ഴി ഭാ​ഗ​ത്തു​വെ​ച്ചാ​ണ് ആ​ന​യ്ക്ക് ആ​ദ്യ ഡോ​സ് മ​യ​ക്കു​വെ​ടി​യു​തി​ർ​ത്ത​ത്.  വെ​ടി​യേ​റ്റ​തി​നെ തു​ട​ർ​ന്ന് അ​ൽ​പ​ദൂ​രം ഓ​ടി​യ ആ​ന പി​ന്നീ​ട് നി​ല​യു​റ​പ്പി​ച്ചു. തു​ട​ർ​ന്ന് ആ​ന മ​യ​ങ്ങു​ന്നു​ണ്ടോ​യെ​ന്ന് വ​ന​പാ​ല​ക​സം​ഘം നി​രീ​ക്ഷി​ച്ചെ​ങ്കി​ലും പ്ര​തീ​ക്ഷി​ച്ച ഫ​ല​മു​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് ര​ണ്ടാ​മ​ത്തെ ഡോ​സ് മ​യ​ക്കു​വെ​ടി പ്ര​യോ​ഗി​ച്ച​ത്. എ​ന്നാ​ൽ വെ​ടി ആ​ന​യ്ക്ക് ഏ​റ്റി​ല്ല. ഇ​തി​നി​ടെ കാ​ലാ​വ​സ്ഥ​യും പ്ര​തി​കൂ​ല​മാ​യ​തോ​ടെ ദൗ​ത്യം അ​വ​സാ​നി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

ദൗ​ത്യ​ത്തി​നാ​യി കു​ങ്കി​യാ​ന​ക​ളെ സി​മ​ന്‍റ് പാ​ല​ത്തെ ബേ​സ് ക്യാ​മ്പി​ൽ​നി​ന്ന് ഓ​മ​ന​ക്കു​ഴി​യി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു. ച​ക്ക​ക്കൊ​മ്പ​നെ രാ​ത്രി മു​ഴു​വ​ൻ നി​രീ​ക്ഷി​ക്കാ​നാ​ണ് വ​ന​പാ​ല​ക​സം​ഘ​ത്തി​ന്‍റെ തീ​രു​മാ​നം. വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ചെ 4.30-ഓ​ടെ ദൗ​ത്യം പു​ന​രാ​രം​ഭി​ക്കും. 

Latest News

Corehub Up