Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Priestly Jubilee

മൗ​ണ്ട് സെ​ന്‍റ് തോ​മ​സി​ൽ പൗ​രോ​ഹി​ത്യ ജൂ​ബി​ലി ആ​ഘോ​ഷം നാളെ

കൊ​​​​​ച്ചി: പൗ​​​​​രോ​​​​​ഹി​​​​​ത്യ​​​​ശു​​​​​ശ്രൂ​​​​​ഷ​​​​​യു​​​​​ടെ സു​​​​​വ​​​​​ർ​​​​​ണ, ര​​​​​ജ​​​​​ത​​​ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷി​​​​​ക്കു​​​​​ന്ന വൈ​​​​​ദി​​​​​ക​​​​​രെ ആ​​​​​ദ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​യി സീ​​​​​റോ​​​​​മ​​​​​ല​​​​​ബാ​​​​​ർ സ​​​​​ഭ ക്ല​​​​​ർ​​​​​ജി ക​​​​​മ്മി​​​​​ഷ​​​​​ന്‍റെ ആ​​​​​ഭി​​​​​മു​​​​​ഖ്യ​​​​​ത്തി​​​​​ൽ കാ​​​​​ക്ക​​​​​നാ​​​​​ട് മൗ​​​​​ണ്ട് സെ​​​​​ന്‍റ് തോ​​​​​മ​​​​​സി​​​​​ൽ നാ​​​ളെ ആ​​​​​ഘോ​​​​​ഷം ​​ന​​​​​ട​​​​​ക്കും.

രാ​​​​​വി​​​​​ലെ 9.45ന് ​​​​​മേ​​​​​ജ​​​​​ർ ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ റാ​​​​​ഫേ​​​​​ൽ ത​​​​​ട്ടി​​​​​ലി​​​​​ന്‍റെ കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വ​​​​​ത്തി​​​​​ൽ വി​​​​​ശു​​​​​ദ്ധ കു​​​​​ർ​​​​​ബാ​​​​​ന. തു​​​​​ട​​​​​ർ​​​​​ന്ന് ജൂ​​​​​ബി​​​​​ലേ​​​​​റി​​​​​യ​​​​​ൻ​​​​​മാ​​​​​ർ​​​​​ക്ക് ആ​​​​​ശം​​​​​സ​​​​​ക​​​​​ൾ അ​​​​​ർ​​​​​പ്പി​​​​​ക്കു​​​​​ന്ന പൊ​​​​​തു​​​​​സ​​​​​മ്മേ​​​​​ള​​​​​നം. ക്ല​​​​​ർ​​​​​ജി ക​​​​​മ്മി​​​​​ഷ​​​​​ൻ ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ബി​​​​​ഷ​​​​​പ് മാ​​​​​ർ ടോ​​​​​ണി നീ​​​​​ല​​​​​ങ്കാ​​​​​വി​​​​​ൽ, സ​​​​​ഭാ ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഫാ. ​​​​​ഡോ. ഏ​​​​​ബ്ര​​​​​ഹാം കാ​​​​​വി​​​​​ൽ​​​​​പു​​​​​ര​​​​​യി​​​​​ട​​​​​ത്തി​​​​​ൽ, ക​​​​​മ്മി​​​​​ഷ​​​​​ൻ സെ​​​​​ക്ര​​​​​ട്ട​​​​​റി ഫാ. ​​​​​ഡോ. ടോം ​​​ഓ​​​​​ലി​​​​​ക്ക​​​​​രോ​​​​​ട്ട് എ​​​​​ന്നി​​​​​വ​​​​​ർ നേ​​​​​തൃ​​​​​ത്വം ന​​​​​ൽ​​​​​കും.

സ​​​​​ഭ​​​​​യു​​​​​ടെ​​​​​യും വി​​​​​ശ്വാ​​​​​സീസ​​​​​മൂ​​​​​ഹ​​​​​ത്തി​​​​​ന്‍റെ​​​​​യും ആ​​​​​ത്മീ​​​​​യ​​​വ​​​​​ള​​​​​ർ​​​​​ച്ച​​​​​യ്ക്കാ​​​​​യി ദീ​​​​​ർ​​​​​ഘ​​​​​കാ​​​​​ലം ശു​​​​​ശ്രൂ​​​​​ഷ ചെ​​​​​യ്ത വൈ​​​​​ദി​​​​​ക​​​​​രു​​​​​ടെ സ​​​​​മ​​​​​ർ​​​​​പ്പ​​​​​ണ​​​ജീ​​​​​വി​​​​​ത​​​​​ത്തോ​​​​​ടു​​​​​ള്ള ആ​​​​​ദ​​​​​ര​​​​​വും ന​​​​​ന്ദി​​​​​യും പ്ര​​​​​ക​​​​​ടി​​​​​പ്പി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നു​​​​​ള്ള അ​​​​​വ​​​​​സ​​​​​ര​​​​​മാ​​​​​ണ് സ​​​​​ഭാ ആ​​​​​സ്ഥാ​​​​​ന​​​​​ത്തു ന​​​​​ട​​​​​ക്കു​​​​​ന്ന ജൂ​​​​​ബി​​​​​ലി ആ​​​​​ഘോ​​​​​ഷ​​​​​മെ​​​​​ന്ന് ഫാ. ​​​​​ടോം ഓ​​​​​ലി​​​​​ക്ക​​​​​രോ​​​​​ട്ട് പ​​​​​റ​​​​​ഞ്ഞു.

Latest News

Corehub Up