തിരുവനന്തപുരം: സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വവും സാമൂഹിക ശക്തീകരണവും ലക്ഷ്യമിട്ട് കുടുംബശ്രീയുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന ദേശീയ ജെന്‍ഡര്‍ കാമ്പയിൻ ‘നയി ചേതന 5.0’ന് ഇന്നു തുടക്കമാകും. ഡിസംബര്‍ 23 വരെയാണ് കാമ്പയിന്.
‘അവസരങ്ങളില്‍ നിന്ന് അധികാരത്തിലേക്ക്’, ‘ഉപജീവന മാര്‍ഗങ്ങളിലൂടെയും തുല്യ അവസരങ്ങളിലൂടെയും സ്ത്രീശക്തീകരണം’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.
ഉപജീവന മാര്‍ഗങ്ങളിലൂടെയും തുല്യ അവസരങ്ങളിലൂടെയും സ്ത്രീകള്‍ക്ക് സ്വയം തീരുമാനമെടുക്കാനും വിഭവങ്ങളുടെമേല്‍ അധികാരം ഉറപ്പിക്കാനും കഴിയുന്ന സാഹചര്യം സൃഷ്ടിക്കുകയാണ് കാമ്പയിന്റെ ലക്ഷ്യം.
കാമ്പയിനോടനുബന്ധിച്ച് ജില്ലാ സിഡിഎസ് തലത്തില്‍ ഉദ്ഘാടന പരിപാടികള്‍ സംഘടിപ്പിക്കും. പ്രചാരണവുമായി ബന്ധപ്പെട്ട പോസ്റ്റര്‍ കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ വി. വിഘ്നേശ്വരി പ്രകാശനം ചെയ്തു.