അടിമാലി: ഇടുക്കി അടിമാലി തോക്കുപാറയിൽ നവജാത ശിശുവിന്റെ മൃതദേഹം പുരയിടത്തിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി.
സംഭവവുമായി ബന്ധപ്പെട്ട് 25 വയസുകാരി പൊലിസ് നിരീക്ഷണത്തിലാണ്. കുഞ്ഞ് പിറന്നയുടൻ പുരയിടത്തിൽ ഉപേക്ഷിച്ചതാകാമെന്നാണ് പൊലിസിന്റെ പ്രാഥമിക നിഗമനം.
പ്രദേശത്തെ പുരയിടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് അടിമാലി പൊലിസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധനകളും തുടർനടപടികളും ആരംഭിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി മാറ്റി.