Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Operation Chakkakomban

‘ഓ​പ്പ​റേ​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ' ര​ണ്ടാം ദി​ന​ത്തി​ൽ; ഒ​റ്റ​യാ​ൻ സി​ങ്കു​ക​ണ്ട​ത്ത്, നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി വ​നം​വ​കു​പ്പ്

ഇ​ടു​ക്കി: ചി​ന്ന​ക്ക​നാ​ൽ മേ​ഖ​ല​യി​ലെ ജ​ന​വാ​സ കേ​ന്ദ്ര​ങ്ങ​ളി​ൽ ഭീ​ഷ​ണി​യാ​കു​ന്ന ച​ക്ക​ക്കൊ​മ്പ​ൻ കാ​ട്ടാ​ന​യെ മ​യ​ക്കു​വെ​ടി വ​ച്ച് പി​ടി​കൂ​ടി റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കു​ന്ന 'ഓ​പ്പ​റേ​ഷ​ൻ ച​ക്ക​ക്കൊ​മ്പ​ൻ' ദൗ​ത്യം ര​ണ്ടാം ദി​വ​സ​വും തു​ട​രു​ന്നു. ഒ​ന്നാം ദി​വ​സ​ത്തെ ദൗ​ത്യ​ത്തി​നി​ടെ ഉ​ൾ​ക്കാ​ട്ടി​ലേ​ക്ക് ക​യ​റി​പ്പോ​യ ആ​ന ഇ​ന്ന് പു​ല​ർ​ച്ചെ​യോ​ടെ സി​ങ്കു​ക​ണ്ടം ഭാ​ഗ​ത്ത് തി​രി​ച്ചെ​ത്തി​യി​ട്ടു​ണ്ട്.


ആ​ന​യെ നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി വ​നം​വ​കു​പ്പി​ന്‍റെ ട്രാ​ക്കിം​ഗ് സം​ഘം പ്ര​ദേ​ശ​ത്ത് ക്യാ​മ്പ് ചെ​യ്യു​ന്നു​ണ്ട്. അ​നു​കൂ​ല​മാ​യ കാ​ലാ​വ​സ്ഥ​യും സാ​ഹ​ച​ര്യ​വും ഒ​ത്തു​വ​രു​ന്ന മു​റ​യ്ക്ക് ദൗ​ത്യ​സം​ഘം തു​ട​ർ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും. 


ഇ​ന്ന​ലെ ന​ട​ന്ന ദൗ​ത്യ​ത്തി​ൽ ആ​ദ്യ മ​യ​ക്കു​വെ​ടി ഫ​ല​പ്ര​ദ​മാ​കാ​തി​രു​ന്ന​തും തു​ട​ർ​ന്ന് ആ​ന ദൗ​ത്യ​സം​ഘ​ത്തി​ന് നേ​രെ തി​രി​ഞ്ഞ​തും വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. ഇ​തി​നൊ​പ്പം പ്ര​തി​കൂ​ല കാ​ലാ​വ​സ്ഥ​യും കാ​ഴ്ച​പ​രി​ധി കു​റ​ഞ്ഞ​തും കാ​ര​ണം സു​ര​ക്ഷ മു​ൻ​നി​ർ​ത്തി ദൗ​ത്യം നി​ർ​ത്തി​വ​യ്‌​ക്കു​ക​യാ​യി​രു​ന്നു. മു​ൻ​ക​രു​ത​ൽ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ചി​ന്ന​ക്ക​നാ​ൽ പ​ഞ്ചാ​യ​ത്തി​ലെ ആ​റ് വാ​ർ​ഡു​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ച നി​രോ​ധ​നാ​ജ്ഞ​യും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​ള്ള അ​വ​ധി​യും ഇ​ന്നും ബാ​ധ​ക​മാ​ണ്.

Latest News

Corehub Up