കോഴിക്കോട്: ബിജെപി വിട്ട പത്മജ വേണുഗോപാലിനെ സ്വാഗതം ചെയ്യണോ തള്ളണോ എന്നത് എഐസിസി തീരുമാനിക്കുമെന്ന് ഷാഫി പറമ്പിൽ എംപി. പത്മജ വേണുഗോപാല്‍ കോണ്‍ഗ്രസ് വിട്ടപ്പോള്‍ പറഞ്ഞതും ചെയ്തതും നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലീഡറുടെ മകള്‍ എന്ന പരിഗണനയും ബഹുമാനവും എന്നും പത്മജയ്ക്ക് കൊടുത്തിട്ടുണ്ട്. ഇക്കാര്യങ്ങളൊന്നും കോണ്‍ഗ്രസ് മറന്നിട്ടില്ല. മറന്നത് അവരാണ്. അത് മറന്ന ശേഷം പറഞ്ഞതും ചെയ്തതുമായ കാര്യങ്ങള്‍ മുന്നിലുണ്ടല്ലോയെന്നും ഷാഫി അഭിപ്രായപ്പെട്ടു.
തിരിച്ചെടുക്കണോ വേണ്ടയോ എന്ന് ആര്‍ക്കും ഏകപക്ഷീയമായി പറയാനാകില്ല. ആലോചിക്കാതെയും ചര്‍ച്ച ചെയ്യാതെയും സ്വാഗതം ചെയ്യാനും തള്ളാനുമൊന്നും ആര്‍ക്കും കഴിയുന്ന വിഷയമല്ല ഇതെന്നും ഷാഫി കൂട്ടിച്ചേര്‍ത്തു.