Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Arrested

വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി മലേഷ്യൻ പൗരൻ തിരുവനന്തപുരത്ത് പിടിയിൽ

തിരുവനന്തപുരം: വ്യാജ ഇന്ത്യൻ പാസ്പോർട്ടുമായി മലേഷ്യയിലേക്ക് കടക്കാൻ ശ്രമിച്ച മലേഷ്യൻ പൗരൻ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടിയിലായി. മലേഷ്യൻ സ്വദേശിയായ ഹാദർഅലി ബിൻഹുസൈനെയാണ് (67) എമിഗ്രേഷൻ വിഭാഗം അധികൃതർ പിടികൂടിയത്.

തിങ്കളാഴ്ച പുലർച്ചെ തിരുവനന്തപുരത്തുനിന്ന് മലേഷ്യയിലേക്ക് പുറപ്പെടേണ്ടിയിരുന്ന മലേഷ്യൻ എയർലൈൻസ് വിമാനത്തിൽ യാത്ര ചെയ്യാനെത്തിയതായിരുന്നു ഇയാൾ.

യാത്രാരേഖകളുടെ പരിശോധനയ്ക്കിടെ ഇയാൾ ഹാജരാക്കിയ ഇന്ത്യൻ പാസ്പോർട്ടിൽ സംശയം തോന്നിയ എമിഗ്രേഷൻ ഉദ്യോഗസ്ഥർ വിശദമായി പരിശോധിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. തമിഴ്‌നാട് ശിവഗംഗ ജില്ലയിലെ ഇളയങ്കുടി മേൽവിലാസത്തിലുള്ള പാസ്പോർട്ടാണ് ഇയാളുടെ കൈവശമുണ്ടായിരുന്നത്.

മലേഷ്യയിൽ കുടുംബമുള്ള ഹാദർഅലി തമിഴ്‌നാട്ടിൽനിന്നും വിവാഹം കഴിച്ചിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. ഈ ബന്ധത്തിന്‍റെ മറവിൽ തമിഴ്‌നാട്ടിലെ മേൽവിലാസത്തിൽ ആധാർ കാർഡ് ഉൾപ്പെടെയുള്ള തിരിച്ചറിയൽ രേഖകൾ സംഘടിപ്പിക്കുകയും, തുടർന്ന് ഇവ ഉപയോഗിച്ച് ഇന്ത്യൻ പാസ്പോർട്ട് കരസ്ഥമാക്കുകയുമായിരുന്നു. ഇയാളെ തുടർനടപടികൾക്കായി വലിയതുറ പൊലിസിന് കൈമാറി. സംഭവത്തിൽ പൊലിസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Latest News

Corehub Up