Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : pipe

പേരാമ്പ്രയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പ് പൊട്ടി

കോഴിക്കോട് : പേരാമ്പ്രയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ മെയിന്‍ പൈപ്പ് പൊട്ടി റോഡിൽ ഉണ്ടായത് കൂറ്റൻ ജലധാര. റോഡ് പുഴയാവുകയും ചെയ്തു. പേരാമ്പ്ര ഗ്രാമപഞ്ചായത്തിലെ പത്താം വാര്‍ഡില്‍ ഉള്‍പ്പെടുന്ന മരുതേരിയില്‍ ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പ്രധാന പൈപ്പ് ലൈന്‍ ആണ് പൊട്ടിയത്.

കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയിലേക്ക് കുടിവെള്ളം എത്തിക്കുന്ന മെയിന്‍ പൈപ്പാണ് തകരാറിലായത്. പൈപ്പ് പൊട്ടി മണിക്കൂറുകള്‍ പിന്നിട്ടിട്ടും വെള്ളത്തിന്‍റെ ഒഴുക്ക് നിയന്ത്രിക്കാന്‍ അധികൃതര്‍ക്ക് സാധിച്ചില്ല.

ശക്തമായ സമ്മര്‍ദ്ദത്തില്‍ വെള്ളം കുത്തിയൊലിക്കുന്നത് കാണാന്‍ വിവിധ പ്രദേശങ്ങളില്‍ നിന്നായി നിരവധി ആളുകളാണ് സ്ഥലത്തേയ്ക്ക് എത്തുന്നത്.

Latest News

Corehub Up