Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Gun seized

യാത്രക്കാരന്‍റെ ലഗേജില്‍ 11 റൈഫിളുകള്‍; നെടുമ്പാശേരി വിമാനത്താവളത്തില്‍ തോക്കുകള്‍ പിടികൂടി

കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ യാത്രക്കാരില്‍ നിന്നും തോക്കുകള്‍ പിടിച്ചെടുത്തു. ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരില്‍ നിന്ന് 11 എയര്‍ റൈഫിളുകളാണ് പിടിച്ചെടുത്തത്. വിവിധ മോഡലുകളിലെ 11 എയര്‍ റൈഫിളുകളും അവയുടെ അനുബന്ധ സാമഗ്രികളുമാണ് കണ്ടെടുത്തത്.

ദുബായിയില്‍ നിന്നെത്തിയ യാത്രക്കാരായ പാലക്കാട് സ്വദേശി രമേശ് മച്ചാട്ട്, സിജോയ് ശശി എന്നിവരില്‍ നിന്നാണ് തോക്കുകള്‍ പിടിച്ചത്. സാങ്കേതിക പരിശോധനകള്‍ക്കും ആവശ്യമായ രേഖകള്‍ ഹാജരാക്കുന്നതിനുമായി തോക്കുകള്‍ കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

Latest News

Corehub Up