Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Vellappally Natesan

മു​ഖ്യ​മ​ന്ത്രി മി​ടു​മി​ടു​ക്ക​ൻ; തനിക്ക് ഒരു പിണക്കവുമില്ലെന്ന് വെ​ള്ളാ​പ്പ​ള്ളി

 ആ​ല​പ്പു​ഴ: മു​ഖ്യ​മ​ന്ത്രി മി​ടു​മി​ടു​ക്ക​നാ​ണെ​ന്നും എ​ല്ലാ​വ​രും അ​ദ്ദേ​ഹ​ത്തി​ന് ആ ​സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​ക്ക​ഴി​ഞ്ഞു​വെ​ന്നും എ​സ്എ​ൻ​ഡി​പി യോ​ഗം ജ​ന​റ​ൽ സെ​ക്ര​ട്ട​റി വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​ൻ. ആ​ല​പ്പു​ഴ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു വെ​ള്ളാ​പ്പ​ള്ളി. മു​ഖ്യ​മ​ന്ത്രി​യാ​യ ശേ​ഷം അ​ദ്ദേ​ഹം ത​ന്നെ​യോ താ​ൻ അ​ങ്ങോ​ട്ടോ വി​ളി​ച്ചി​ട്ടി​ല്ലെ​ന്നും വെ​ള്ളാ​പ്പ​ള്ളി വ്യ​ക്ത​മാ​ക്കി.

പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന​പ്പോ​ൾ വി.​ഡി. സ​തീ​ശ​ന് പ​ക്വ​ത കു​റ​വു​ണ്ടാ​യി​രു​ന്നു​. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ക്വ​ത വന്നു. . വ​രാ​തെ പ​റ്റി​ല്ല​ല്ലോ എ​ന്നും വെ​ള്ളാ​പ്പ​ള്ളി കൂട്ടിച്ചേർത്തു. സ​തീ​ശ​നോ​ട് ത​നി​ക്ക് പി​ണ​ക്ക​മി​ല്ല. മു​ൻ​പും പി​ണ​ക്ക​മി​ല്ലാ​യി​രു​ന്നു​വെ​ന്നും, അ​ന്ന് പ​റ​ഞ്ഞ​തൊ​ക്കെ വി​ഷ​യാ​ധി​ഷ്ഠി​ത​മായ
അ​ഭി​പ്രാ​യ​ങ്ങ​ൾ മാ​ത്ര​മാ​ണെ​ന്നും വെ​ള്ളാ​പ്പ​ള്ളി വി​ശ​ദീ​ക​രി​ച്ചു.

മു​സ്‌​ലിം ലീ​ഗി​ന് സ്ഥാ​ന​ങ്ങ​ൾ കൂ​ടു​ത​ൽ കൊ​ടു​ത്തോ ഇ​ല്ല​യോ എ​ന്ന​തി​ൽ ത​നി​ക്ക് പ​രാ​തി​യി​ല്ല. വെ​ള്ളാ​പ്പ​ള്ളി കോ​ൺ​ഗ്ര​സി​ലെ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ സ്വാ​ഭാ​വി​ക​മാ​ണ്. പി​ന്നീ​ട് അ​വ​ർ ഒ​ന്നി​ക്കും. അ​ഭി​പ്രാ​യം പ​റ​യാ​ൻ നി​ന്നാ​ൽ പ​റ​യു​ന്ന​വ​ർ പി​ന്നീ​ട് ഒ​റ്റ​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്.

സതീശനോട് എ​ൻഎ​സ്എ​സ് പ​റ​ഞ്ഞ​ത് അ​വി​ടെ ക​യ​റി പോ​ക​രു​തെ​ന്നാ​ണ്, താ​ൻ അ​ങ്ങ​നെ​യൊ​ന്നും പ​റ​ഞ്ഞി​ട്ടി​ല്ല. എ​ൻഎ​സ്എ​സു​മാ​യി പി​ണ​ങ്ങി​യ​തും ഇ​ണ​ങ്ങി​യ​തു​മൊ​ക്കെ അ​വ​രു​ടെ കാ​ര്യ​മാ​ണ്. മുഖ്യമന്ത്രി ക​ണി​ച്ചു​കു​ള​ങ്ങ​ര​യി​ലേ​ക്ക് വ​ന്നാ​ൽ സ്വീ​ക​രി​ക്കു​മെ​ന്നും വെ​ള്ളാ​പ്പ​ള്ളി പ്രതികരിച്ചു.

Latest News

Corehub Up