തിരുവനന്തപുരം: എന്തു തർക്കമുണ്ടായാലും മുഖ്യമന്ത്രി വി.ഡി. സതീശൻ അഞ്ചുവർഷവും പൂർത്തിയാക്കുമെന്നു മന്ത്രി കെ. മുരളീധരൻ. ജനാധിപത്യ സംവിധാനത്തിൽ ചില വിമർശനങ്ങളുണ്ടാകും. മുഖ്യമന്ത്രി ശക്തമായി തന്നെ മുന്നോട്ടു പോകും. കാബിനറ്റിന്റെയും ജനങ്ങളുടെയും പിന്തുണ അദ്ദേഹത്തിനുണ്ട്. മന്ത്രിസഭാ യോഗത്തിലെ തർക്കത്തിൽ ആര് എന്ത് കളിച്ചിട്ടും കാര്യമില്ലെന്നും മുഖ്യമന്ത്രിക്കു പിന്തുണ നൽകി കെ. മുരളീധരൻ പറഞ്ഞു.
മന്ത്രി എ.പി അനിൽകുമാറിനെതിരെ സൈബർ ആക്രമണം നടക്കുന്ന കാര്യം താൻ ഇതൊന്നും ശ്രദ്ധിക്കാറില്ലെന്ന് കെ. മുരളീധരൻ പറഞ്ഞു. ഇതൊക്കെ എന്തിനാണു ശ്രദ്ധിക്കുന്നത്? തനിക്കെതിരെ എന്തെല്ലാം വിമർശനങ്ങൾ ഉയർന്നിട്ടുണ്ട് അതിനെയൊന്നും വകവയ്ക്കുന്നില്ലെന്നും മന്ത്രി പറഞ്ഞു.
പത്മജ വേണുഗോപാലിന്റെ കോണ്ഗ്രസ് പ്രവേശന വിഷയത്തിൽ തത്കാലം പ്രതികരിക്കാനില്ല. പാർട്ടിയാണ് ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത്.
മെസിയെ കേരളത്തിൽ എത്തിച്ചു കളിപ്പിക്കാമെന്ന വിഷയത്തിൽ വലിയ വഞ്ചനയാണ് നടത്തിയത്. എസ്ഐടിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഗവർണറും അനുമതി നൽകിയിരുന്നു. വരാത്ത മെസി വരുമെന്നു പ്രചരണം നടത്തി. സ്റ്റേഡിയം നവീകരണത്തിന്റെ പേരിൽ കോടികൾ അടിച്ചുമാറ്റി. ഇതൊന്നും അംഗീകരിക്കാനാകില്ല. ശക്തമായ നടപടി സർക്കാർ എടുക്കുമെന്നും മുരളീധരൻ പറഞ്ഞു.