Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Uttar Pradesh Assembly election

രാ​ഹു​ൽ ഗാ​ന്ധി കാ​ര​ണ​മാ​ണ് സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്ക് 37 സീ​റ്റ് കി​ട്ടി​യ​ത്; അ​ത് മ​റ​ക്ക​രു​ത്: ഇ​മ്രാ​ൻ മ​സൂ​ദ്

ന്യൂ​ഡ​ൽ​ഹി: സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​ക്കെ​തി​രെ വീ​ണ്ടും ആ​ഞ്ഞ​ടി​ച്ച് കോ​ൺ​ഗ്ര​സ് എം​പി ഇ​മ്രാ​ൻ മ​സൂ​ദ്. കോ​ൺ​ഗ്ര​സി​ന് കൂ​ടു​ത​ൽ സീ​റ്റു​ക​ൾ ന​ൽ​കാ​ൻ അ​ഖി​ലേ​ഷ് യാ​ദ​വി​ന്‍റെ പാ​ർ​ട്ടി മ​ടി​ക്കു​ന്ന​തി​നെ മ​സൂ​ദ് രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചു.

2024ലെ ​ലോ​ക്‌​സ​ഭാ ത‌െ​ര​ഞ്ഞെ​ടു​പ്പി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ എ​സ്പി​ക്ക് 37 സീ​റ്റു​ക​ൾ നേ​ടാ​നാ​യ​ത് രാ​ഹു​ൽ ഗാ​ന്ധി​യു​ടെ പ്ര​ചാ​ര​ണ മി​ക​വ് കൂ​ടി കൊ​ണ്ടാ​ണെ​ന്ന് സ​ഹാ​റ​ൻ​പൂ​ർ എം​പി​യാ​യ മ​സൂ​ദ് ഓ​ർ​മ്മി​പ്പി​ച്ചു. 'രാ​ഹു​ൽ ഗാ​ന്ധി കാ​ര​ണ​മാ​ണ് നി​ങ്ങ​ൾ​ക്ക് 37 സീ​റ്റു​ക​ൾ നേ​ടാ​നാ​യ​ത്. നി​ങ്ങ​ൾ​ക്ക് പ​ങ്കി​ല്ലെ​ന്ന് ഞ​ങ്ങ​ൾ പ​റ​യു​ന്നി​ല്ല, പ​ക്ഷേ ഞ​ങ്ങ​ളും വി​ജ​യി​ച്ചി​ട്ടു​ണ്ട്. ഞ​ങ്ങ​ൾ എ​പ്പോ​ഴും വ​ലി​യ മ​ന​സ്സ് കാ​ണി​ച്ചു. എ​ന്നാ​ൽ എ​ല്ലാ ത​വ​ണ​യും ഞ​ങ്ങ​ൾ മാ​ത്രം വി​ട്ടു​വീ​ഴ്ച ചെ​യ്യ​ണോ? നി​ങ്ങ​ൾ​ക്ക് അ​ല്പം കൂ​ടി ഉ​ദാ​ര​മ​ന​സ്ക​ത കാ​ണി​ച്ചു​കൂ​ടെ?' മ​സൂ​ദ് ചോ​ദി​ച്ചു.

സീ​റ്റ് വി​ഭ​ജ​ന​ത്തി​ലെ എ​സ്പി​യു​ടെ നി​ല​പാ​ടി​നെ​യും മ​സൂ​ദ് ചോ​ദ്യം ചെ​യ്തു. കോ​ൺ​ഗ്ര​സി​ന് സീ​റ്റ് ന​ൽ​കാ​ൻ താ​ല്പ​ര്യ​മി​ല്ലെ​ങ്കി​ൽ എ​സ്പി ത​ന്നെ ആ ​സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്ക​ട്ടെ​യെ​ന്ന് അ​ദ്ദേ​ഹം വെ​ല്ലു​വി​ളി​ച്ചു. 'പൂ​ജ്യം സീ​റ്റു​ക​ളാ​ണ് നി​ങ്ങ​ൾ ന​ൽ​കു​ന്ന​തെ​ങ്കി​ൽ ഫ​ല​വും പൂ​ജ്യ​മാ​യി​രി​ക്കും. 
എ​ങ്കി​ൽ പി​ന്നെ നി​ങ്ങ​ൾ ത​ന്നെ ആ ​സീ​റ്റു​ക​ളി​ൽ മ​ത്സ​രി​ക്കൂ. വി​ജ​യ​സാ​ധ്യ​ത​യെ​ക്കു​റി​ച്ച് കൃ​ത്യ​മാ​യ ഫോ​ർ​മു​ല​യു​ണ്ടെ​ന്ന് നി​ങ്ങ​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു​ണ്ട​ല്ലോ, പോ​യി ജ​യി​ച്ചു കാ​ണി​ക്കൂ,' മ​സൂ​ദ് പ​രി​ഹ​സി​ച്ചു.

സീ​റ്റ് വി​ഭ​ജ​ന ച​ർ​ച്ച​ക​ൾ​ക്കി​ടെ എ​സ്പി​യെ നി​ര​ന്ത​രം വി​മ​ർ​ശി​ക്കു​ന്ന​ത് ഇ​ൻ​ഡ്യ മു​ന്ന​ണി​യി​ലെ ബ​ന്ധം വ​ഷ​ളാ​ക്കു​മെ​ന്ന ആ​ശ​ങ്ക നി​ല​നി​ൽ​ക്കെ​യാ​ണ് മ​സൂ​ദി​ന്റെ പു​തി​യ പ്ര​സ്താ​വ​ന. വ്യാ​ഴാ​ഴ്ച ല​ഖ്‌​നൗ​വി​ൽ ന​ട​ന്ന ഭ​ര​ണ​ഘ​ട​നാ ദി​ന പ​രി​പാ​ടി​യി​ൽ കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ മ​സൂ​ദി​നെ പ​രോ​ക്ഷ​മാ​യി ഉ​പ​ദേ​ശി​ച്ചി​രു​ന്നു.

Latest News

Corehub Up