Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Padmaja Venugopal

കോണ്‍ഗ്രസിലേക്ക് മടങ്ങാന്‍ പത്മജ വേണുഗോപാല്‍; അംഗത്വം ആവശ്യപ്പെട്ട് നേതൃത്വത്തിന് കത്ത് നല്‍കി

തിരുവനന്തപുരം: കോണ്‍ഗ്രസിലേക്ക് തിരികെയെത്താന്‍ കത്ത് നൽകി പത്മജ വേണുഗോപാല്‍. പാര്‍ട്ടി അംഗത്വം ആവശ്യപ്പെട്ട് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിനും എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലിനുമാണ് പത്മജ കത്ത് നല്‍കിയത്.

ഇ-മെയില്‍ മുഖേനയാണ് അവര്‍ തന്‍റെ ആവശ്യം നേതൃത്വത്തെ അറിയിച്ചത്. പാര്‍ട്ടിയില്‍ പദവികളൊന്നും ആഗ്രഹിക്കുന്നില്ലെന്നും ഒരു സാധാരണ പ്രവര്‍ത്തകയായി മടങ്ങിവരാനാണ് താല്‍പ്പര്യപ്പെടുന്നതെന്നും പത്മജ നേരത്തെ വ്യക്തമാക്കിയിരുന്നു.

അതേസമയം, പത്മജയുടെ തിരിച്ചുവരവില്‍ ഒറ്റയ്ക്കൊരു തീരുമാനമെടുക്കില്ലെന്നാണ് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്‍റെ നിലപാട്. മുതിര്‍ന്ന നേതാക്കളുമായും സംസ്ഥാന-ദേശീയ നേതൃത്വവുമായും വിശദമായ കൂടിയാലോചനകള്‍ നടത്തിയ ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകൂ എന്നും അദ്ദേഹം പ്രതികരിച്ചിരുന്നു.

Latest News

Corehub Up