കോഴിക്കോട്: കോഴിക്കോട് ബീച്ചിൽ പോപ്കോണിൽ ഉപ്പുകുറഞ്ഞത് ചോദ്യം ചെയ്തതിനെ തുടർന്നുണ്ടായ തർക്കം സംഘർഷത്തിൽ കലാശിച്ചു. ഞായറാഴ്ച രാത്രിയാണ് ബീച്ചിൽ പോപ്കോൺ വാങ്ങാനെത്തിയവരും വിൽപനക്കാരും തമ്മിൽ സംഘർഷം ഉടലെടുത്തത്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പൊലിസ് ഉദ്യോഗസ്ഥർക്ക് നേരെയും ആക്രമണമുണ്ടായി. തർക്കം പരിഹരിക്കാനെത്തിയ സിപിഒമാർക്ക് നേരെയാണ് ആക്രമണമുണ്ടായത്. സിപിഒമാരായ കെ. യദു, വിശാഖ് എന്നിവരെ പെട്ടിക്കട തൊഴിലാളിയായ ഇർഫാൻ ആണ് ആക്രമിച്ചത്.
ഇർഫാൻ പൊലിസ് ഉദ്യോഗസ്ഥരുടെ കോളറിൽ കുത്തിപ്പിടിക്കുകയും കൈകൾ പിടിച്ച് തിരിക്കുകയും ചെയ്തു. സംഭവത്തിന് പിന്നാലെ ഇർഫാൻ ഒളിവിൽ പോയി. ഇർഫാനായി പൊലിസ് തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്.