തിരുവനന്തപുരം: ഇന്നത്തെ കാലഘട്ടത്തിൽ നാം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി സ്വതന്ത്രമായി ചിന്തിക്കാനുള്ള ശേഷി നിലനിർത്തുക എന്നതാണെന്നു മുഖ്യമന്ത്രി വി.ഡി. സതീശൻ.
കേരള സർവകലാശാ ബി.ആർ. അംബേദ്കർ ചെയർ സംഘടിപ്പിച്ച ഭരണഘടനാദിനാഘോഷം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മുഖ്യമന്ത്രി. ഇന്ന് ഏറ്റവും അധികം ചർച്ചയായിട്ടുള്ളത് ചിന്തിക്കാനുള്ള അവകാശത്തെക്കുറിച്ചാണ്.
നമ്മൾ എന്ത് ചിന്തിക്കണമെന്ന് ആധുനിക സാങ്കേതിക വിദ്യ നിർദേശിക്കുന്ന കാലഘട്ടമാണിത്. കേവലം രാഷ്ട്രീയ സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരമായിരുന്നില്ല ഇന്ത്യൻ സ്വാതന്ത്ര്യസമരം. കാലങ്ങളായി നീതി നിഷേധിക്കപ്പെട്ടവരുടെ സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമായിരുന്നു അത്.
ഈ അടിത്തറയിൽ നിന്നാണ് ഭരണഘടന കെട്ടിപ്പടുത്തത്. ഭരണഘടനാ നിർമാണ സഭയിൽ നടന്ന ചർച്ചകളെക്കുറിച്ച് വായിക്കുന്പോൾ ഓരോ അനുച്ഛേദത്തിന്റെയും പിന്നിലുള്ള ഉദ്ദേശ്യലക്ഷ്യം വ്യക്തമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.