Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : P.T. Usha

ഐഒഎ അധ്യക്ഷസ്ഥാനത്തേക്ക് പി.ടി. ഉഷ മത്സരത്തിനില്ല

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​ൻ ഒ​ളി​മ്പി​ക് അ​സോ​സി​യേ​ഷ​ൻ (ഐ​ഒ​എ) അ​ധ്യ​ക്ഷസ്ഥാ​ന​ത്തേ​ക്കു​ള്ള മ​ത്സ​ര​ത്തി​ൽ നി​ല​വി​ലെ അ​ധ്യ​ക്ഷ പി.​ടി. ഉ​ഷ നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ച്ചി​ല്ല. നാ​മ​നി​ർ​ദേ​ശ പ​ത്രി​ക സ​മ​ർ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന ദി​വ​സം ഇ​ന്ന​ലെ​യാ​യി​രു​ന്നു.

ല​ണ്ട​ൻ ഒ​ളിം​പി​ക്‌​സി​ൽ മെ​ഡ​ൽ നേ​ടി​യ ഗ​ഗ​ൻ നാ​രം​ഗും ആ​ർ​ച്ച​റി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ വി​രേ​ന്ദ​ർ സ​ച്ച്‌​ദേ​വ​യും ഇ​ന്ന​ലെ നാ​മ​നി​ർ​ദേ​ശം സ​മ​ർ​പ്പി​ച്ചു. മു​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ലും ഫെ​ൻ​സിം​ഗ് അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ സെ​ക്ര​ട്ട​റി​യു​മാ​യ രാ​ജീ​വ് മേ​ത്ത തി​ങ്ക​ളാ​ഴ്ച​യും പ​ത്രി​ക ന​ൽ​കി. ഇ​തോ​ടെ ത്രി​കോ​ണ മ​ത്സ​ര​ത്തി​ന് അ​ര​ങ്ങൊ​രു​ങ്ങി.

സ്‌​പോ​ർ​ട്‌​സ്‌​ പേ​ഴ്‌​സ​ൺ ഓ​ഫ് ഔ​ട്ട്സ്റ്റാ​ൻ​ഡിം​ഗ് മെ​റി​റ്റ് (എ​സ്ഒ​എം) വി​ഭാ​ഗ​ത്തി​ൽ ആ​ദ്യ നാ​ലു സ്ഥാ​ന​ങ്ങ​ളി​ൽ ഇ​ടം​നേ​ടാ​നാ​കാ​തെ അ​ഞ്ചാം സ്ഥാ​ന​ത്താ​യ​തോ​ടെ ഉ​ഷ​യു​ടെ മ​ത്സ​ര​സാ​ധ്യ​ത മ​ങ്ങി​യി​രു​ന്നു. എ​ന്നാ​ൽ ഐ​സ് ഹോ​ക്കി അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​യു​ടെ വ​നി​താ പ്ര​തി​നി​ധി​യാ​യി നാ​മ​നി​ർ​ദേ​ശം ചെ​യ്യ​പ്പെ​ട്ട​തോ​ടെ അ​വ​ർ​ക്ക് മ​ത്സ​രി​ക്കാ​ൻ വ​ഴി​യൊ​രു​ങ്ങി.

ഏ​ക സ്ഥാ​നാ​ർ​ഥി​യാ​യ അ​ഞ്ജു ബോ​ബി ജോ​ർ​ജ് വ​നി​താ വൈ​സ് പ്ര​സി​ഡ​ന്‍റാ​കും. ഡി​സം​ബ​ർ അ​ഞ്ചി​നാ​ണ് ഐ​ഒ​എ​യു​ടെ 13 സ്ഥാ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. എ​ന്നാ​ൽ മു​ൻ വ​ർ​ഷ​ത്തെ​പോ​ലെ സ​മ​വാ​യ​ത്തി​ലൂ​ടെ ഭാ​ര​വാ​ഹി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കാ​ൻ കാ​യി​ക മ​ന്ത്രാ​ല​യ​വും രാ​ഷ്‌​ട്രീ​യ കേ​ന്ദ്ര​ങ്ങ​ളും ശ്ര​മി​ക്കു​ന്ന​തി​നാ​ൽ, പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി​യാ​യ ഡി​സം​ബ​ർ ര​ണ്ടു​വ​രെ ച​ർ​ച്ച​ക​ൾ തു​ട​രും.

Latest News

Corehub Up