Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Pure petrol

ഒ​റി​ജി​ന​ല്‍ പെ​ട്രോ​ള്‍ ന​ൽ​കു​ന്നി​ല്ല; എ​ഥ​നോ​ള്‍ പ​രി​ശോ​ധ​ന നീ​ളും

തി​രു​വ​ന​ന്ത​പു​രം: ഒ​റി​ജി​ന​ല്‍ പെ​ട്രോ​ള്‍ ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ പെ​ട്രോ​ളി​ലെ എ​ഥ​നോ​ള്‍ പ​രി​ശോ​ധ​ന നീ​ളു​ന്നു. ശേ​ഖ​രി​ച്ച സാ​മ്പി​ളു​ക​ള്‍ കൊ​ച്ചി​ന്‍ റി​ഫൈ​ന​റീ​സി​ൽ​നി​ന്നു നേ​രി​ട്ട് ശു​ദ്ധ​മാ​യ പെ​ട്രോ​ള്‍ ല​ഭി​ച്ച​ശേ​ഷം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നാ​യി​രു​ന്നു സം​സ്ഥാ​ന ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് തീ​രു​മാ​നി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​തു ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ മ​റ്റ് എ​ണ്ണ​ക്ക​മ്പ​നി​ക​ളി​ല്‍​നി​ന്ന് പെ​ട്രോ​ള്‍ ശേ​ഖ​രി​ക്കു​ന്ന​തി​നാ​ണ് ഉ​പ​ഭോ​ക്തൃ​കാ​ര്യ വ​കു​പ്പ് ത​യാ​റെ​ടു​ക്കു​ന്ന​ത്.

പെ​ട്രോ​ളി​ലെ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കു​ന്ന​തി​നു​ള്ള കാ​ലി​ബ്രേ​ഷ​ന്‍ സ്റ്റാ​ന്‍​ഡാ​ര്‍​ഡ് ത​യാ​റാ​ക്കു​ക​യും അ​തി​ന്‍റെ കാ​ലി​ബ്രേ​ഷ​ന്‍ ഗ്രാ​ഫ് രൂ​പ​പ്പെ​ടു​ത്തു​ക​യും ചെ​യ്യു​ന്ന​തി​നാ​ണ് 100 ശ​ത​മാ​നം ശു​ദ്ധ​മാ​യ പെ​ട്രോ​ള്‍ സാ​മ്പി​ള്‍ ശേ​ഖ​രി​ച്ചു പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. പ​രി​ശോ​ധ​ന​യ്ക്കാ​യി ശേ​ഖ​രി​ച്ച പെ​ട്രോ​ള്‍ സാ​മ്പി​ളു​ക​ളി​ലെ എ​ഥ​നോ​ളി​ന്‍റെ അ​ള​വ് കൃ​ത്യ​മാ​യി നി​ര്‍​ണ​യി​ക്കു​ന്ന​തി​ന് 100 ശ​ത​മാ​നം ശു​ദ്ധ​മാ​യ പെ​ട്രോ​ളി​നെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള താ​ര​ത​മ്യ പ​രി​ശോ​ധ​ന​യാ​ണ് ന​ട​ത്തു​ക.

ഇ​ന്ത്യ​ന്‍ സ്റ്റാ​ന്‍​ഡാ​ര്‍​ഡ് പ്ര​കാ​രം ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ശോ​ധ​ന​ക​ള്‍​ക്കു നി​ര്‍​ദി​ഷ്‌​ട രീ​തി​യു​ണ്ട്. സി​ലി​ണ്ട​റി​ക്ക​ൽ മെ​ത്തേ​ഡ് എ​ന്ന​റി​യ​പ്പെ​ടു​ന്ന ഈ ​പ​രി​ശോ​ധ​നാ​രീ​തി​യി​ല്‍ 150 മി​ല്ലി​ലി​റ്റ​ര്‍ പെ​ട്രോ​ള്‍ ഉ​ള്‍​ക്കൊ​ള്ളാ​ന്‍ ശേ​ഷി​യു​ള്ള ഗ്ലാ​സ് സി​ലി​ണ്ട​റാ​ണ് ഉ​പ​യോ​ഗി​ക്കു​ക. പെ​ട്രോ​ളി​ലെ എ​ഥ​നോ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നു നി​യ​മ​പ​രാ​യ ച​ട്ട​ങ്ങ​ളും പാ​ലി​ക്കേ​ണ്ട​തു​ണ്ട്. ഏ​റ്റ​വും കൃ​ത്യ​മാ​യ രീ​തി​യി​ല്‍ പ​രി​ശോ​ധ​ന ന​ട​ന്നി​ല്ലെ​ങ്കി​ല്‍ കേ​സ് കോ​ട​തി​യി​ലെ​ത്തു​ന്ന പ​ക്ഷം ഇ​തി​നെ​തി​രേ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ രം​ഗ​ത്തെ​ത്തി​യേ​ക്കാം. ഇ​ത്ത​ര​ത്തി​ല്‍ കൃ​ത്യ​മാ​യ പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ക്കാ​തെ പ​രി​ശോ​ധ​ന ന​ട​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് ക​ര്‍​ണാ​ട​ക​യി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യെ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ എ​തി​ർ​ത്ത​ത്.

ഇ​ന്ത്യ​ന്‍ ഓ​യി​ല്‍ കോ​ര്‍​പ​റേ​ഷ​ന്‍, ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ര്‍​പ​റേ​ഷ​ന്‍ തു​ട​ങ്ങി​യ എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍​ക്കു മാ​ത്ര​മേ ഇ​ത്ത​രം സാ​മ്പി​ളു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ ക​ഴി​യൂ. തു​ട​ക്ക​ത്തി​ല്‍ സാ​മ്പി​ളു​ക​ള്‍ ന​ല്‍​കാ​മെ​ന്ന് ക​മ്പ​നി​ക​ള്‍ സ​മ്മ​തി​ച്ചി​രു​ന്നെ​ങ്കി​ലും പി​ന്നീ​ട് സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് അ​വ കൈ​മാ​റു​ന്ന​തി​ല്‍​നി​ന്ന് എ​ണ്ണ​ക്ക​മ്പ​നി​ക​ള്‍ പി​ന്മാ​റു​ക​യാ​യി​രു​ന്നു. ശു​ദ്ധ​മാ​യ പെ​ട്രോ​ള്‍ സാ​മ്പി​ളു​ക​ള്‍ ല​ഭ്യ​മാ​ക്കാ​ന്‍ മു​തി​ര്‍​ന്ന സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ നി​ര​ന്ത​രം ശ്ര​മി​ച്ചി​ട്ടും ഫ​ല​മു​ണ്ടാ​യി​ല്ലെ​ന്നാ​ണ് വി​വ​രം.

നി​ല​വി​ല്‍ ഒ​രു ലി​റ്റ​ര്‍ വീ​ത​മു​ള്ള 13 സാ​മ്പി​ളു​ക​ളാ​ണ് ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. 2005ലെ ​മോ​ട്ടോ​ര്‍ സ്പി​രി​റ്റ് ആ​ന്‍​ഡ് ഹൈ​സ്പീ​ഡ് ഡീ​സ​ല്‍ നി​യ​മ​പ്ര​കാ​രം ശേ​ഖ​രി​ച്ച സാ​മ്പി​ള്‍ 10 ദി​വ​സ​ത്തി​ന​കം ലാ​ബു​ക​ളി​ല്‍ എ​ത്തി​ക്ക​ണ​മെ​ന്നും പ​രി​ശോ​ധ​നാ റി​പ്പോ​ര്‍​ട്ട് 30 ദി​വ​സ​ത്തി​ന​കം ന​ല്‍​ക​ണ​മെ​ന്നു​മാ​ണു വ്യ​വ​സ്ഥ. സം​സ്ഥാ​ന​ത്തെ ആ​റു ജി​ല്ല​ക​ളി​ലെ 13 പ​മ്പു​ക​ളി​ല്‍ സി​വി​ല്‍ സ​പ്ലൈ​സ് വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യാ​ണു സാ​ന്പി​ളു​ക​ള്‍ ശേ​ഖ​രി​ച്ചി​ട്ടു​ള്ള​ത്. പെ​ട്രോ​ള്‍ ക​മ്പ​നി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.

Latest News

Corehub Up