Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : RSP

എ.​എ. അ​സീ​സി​ന് കാ​ബി​ന​റ്റ് പ​ദ​വി ന​ൽ​ക​ണം: യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​ന് ക​ത്തു ന​ൽ​കി ആ​ർ​എ​സ്പി

തി​രു​വ​ന​ന്ത​പു​രം: ആ​ർ​എ​സ്പി​യു​ടെ ത​ല മു​തി​ർ​ന്ന നേ​താ​വും മു​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ എ.​എ. അ​സീ​സി​ന് കാ​ബി​ന​റ്റ് റാ​ങ്കോ​ടെ കൂ​ടി​യ പ​ദ​വി ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു ആ​ർ​എ​സ്പി, യു​ഡി​എ​ഫ് നേ​തൃ​ത്വ​ത്തി​നു ക​ത്തു ന​ൽ​കി.

യു​ഡി​എ​ഫ് സ​ർ​ക്കാ​രി​ൽ കൂ​ടു​ത​ൽ കാ​ബി​ന​റ്റ് പ​ദ​വി​ക​ൾ അ​നു​വ​ദി​ക്കു​ന്ന കാ​ര്യ​ത്തി​ൽ ന​യ​പ​ര​മാ​യ വി​യോ​ജി​പ്പു​ണ്ടെ​ങ്കി​ലും മ​റ്റു ഘ​ട​ക ക​ക്ഷി​ക​ൾ​ക്ക് കാ​ബി​ന​റ്റ് പ​ദ​വി അ​നു​വ​ദി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​ർ​എ​സ്പി​ക്കും അ​തി​ന​ർ​ഹ​ത​യു​ണ്ട്.

അ​തി​നാ​ൽ യു​ഡി​എ​ഫി​ലെ മു​തി​ർ​ന്ന നേ​താ​ക്ക​ളി​ലൊ​രാ​ളും മൂ​ന്നു ത​വ​ണ എം​എ​ൽ​എ​യും യു​ടി​യു​സി അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റു​മാ​യ എ.​എ. അ​സീ​സി​ന് കാ​ബി​ന​റ്റ് റാ​ങ്കോ​ടു കൂ​ടി​യ പ​ദ​വി വേ​ണ​മെ​ന്നാ​ണ് ആ​വ​ശ്യം.

ആ​ർ​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും മ​ന്ത്രി​യു​മാ​യ ഷി​ബു ബേ​ബി​ജോ​ണ്‍, യു​ഡി​എ​ഫ് ചെ​യ​ർ​മാ​നും മു​ഖ്യ​മ​ന്ത്രി​യു​മാ​യ വി.​ഡി സ​തീ​ശ​ൻ, കോ​ണ്‍​ഗ്ര​സ് വ​ർ​ക്കിം​ഗ് ക​മ്മി​റ്റി അം​ഗ​വും ആ​ഭ്യ​ന്ത​ര മ​ന്ത്രി​യു​മാ​യ ര​മേ​ശ് ചെ​ന്നി​ത്ത​ല, കെ​പി​സി​സി പ്ര​സി​ഡ​ന്‍റും വൈ​ദ്യു​തി മ​ന്ത്രി​യു​മാ​യ സ​ണ്ണി ജോ​സ​ഫ്, യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ അ​ടൂ​ർ പ്ര​കാ​ശ് എം​പി എ​ന്നി​വ​ർ​ക്കാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ചു ക​ത്തു ന​ൽ​കി​യ​ത്.

Latest News

Corehub Up