Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : RTI

വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ: മ​റു​പ​ടി വൈ​കി​യാ​ല്‍ രേ​ഖ​ക​ള്‍ സൗ​ജ​ന്യ​മാ​യി ല​ഭി​ക്കും

കോ​ഴി​ക്കോ​ട്: വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​ക​ള്‍​ക്ക് സ​മ​യ​ബ​ന്ധി​ത​മാ​യി മ​റു​പ​ടി ന​ല്‍​കി​യി​ല്ലെ​ങ്കി​ല്‍ പി​ന്നീ​ട് രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്ന് സം​സ്ഥാ​ന വി​വ​രാ​വ​കാ​ശ ക​മ്മി​ഷ​ണ​ര്‍ അ​ഡ്വ. ടി.​കെ. രാ​മ​കൃ​ഷ്ണ​ന്‍. കോ​ഴി​ക്കോ​ട് ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ന്‍​സ് ഹാ​ളി​ല്‍ ന​ട​ന്ന ജി​ല്ലാ​ത​ല ഹി​യ​റിം​ഗി​നു ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന രേ​ഖ​ക​ളു​ടെ പ​ക​ര്‍​പ്പി​ന് ഫീ​സ് അ​ട​യ്ക്കാ​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ അ​ക്കാ​ര്യം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ല്‍ ത​ന്നെ അ​പേ​ക്ഷ​ക​രെ അ​റി​യി​ക്ക​ണം. ഇ​പ്ര​കാ​രം അ​റി​യി​ക്കാ​തി​രു​ന്നാ​ല്‍ രേ​ഖ​ക​ള്‍ മു​ഴു​വ​ന്‍ സൗ​ജ​ന്യ​മാ​യി ന​ല്‍​ക​ണ​മെ​ന്നും ക​മ്മി​ഷ​ണ​ര്‍ നി​ര്‍​ദേ​ശി​ച്ചു.

വി​വ​രാ​വ​കാ​ശ അ​പേ​ക്ഷ​യ്ക്ക് മാ​ത്ര​മേ അ​പേ​ക്ഷ ഫീ​സ് ന​ല്‍​കേ​ണ്ട​തു​ള്ളു. അ​പ്പീ​ല്‍ അ​പേ​ക്ഷ​ക​ള്‍​ക്ക് ഫീ​സ് ന​ല്‍​കേ​ണ്ട​തി​ല്ല. മ​റു​പ​ടി​യി​ല്‍ വി​വ​ര​ത്തോ​ടൊ​പ്പം ആ​വ​ശ്യ​മാ​യ മ​റ്റ് കാ​ര്യ​ങ്ങ​ളും ഉ​ള്‍​പ്പെ​ടു​ത്ത​ണം. അ​പേ​ക്ഷ ല​ഭി​ച്ച തീ​യ​തി, മ​റു​പ​ടി ന​ല്‍​കു​ന്ന തീ​യ​തി, മ​റു​പ​ടി ന​ല്‍​കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ന്റെ പേ​ര്, ഉ​ദ്യോ​ഗ​പേ​ര്, വി​വ​രാ​വ​കാ​ശ ഓ​ഫീ​സ​ര്‍ എ​ന്ന സ്ഥാ​ന​പ്പേ​ര്, ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഒ​പ്പ്, പെ​ന്‍ ന​മ്പ​ര്‍, ഓ​ഫീ​സ് മു​ദ്ര, ഫോ​ണ്‍ ന​മ്പ​ര്‍, ഇ​മെ​യി​ല്‍ വി​ലാ​സം, എ​ന്നി​വ​യും പ​ക​ര്‍​പ്പു​ക​ള്‍​ക്ക് ഫീ​സ് അ​ട​യ്ക്കാ​ന്‍ ഉ​ണ്ടെ​ങ്കി​ല്‍ ഒ​രു പേ​ജി​ന് എ​ത്ര രൂ​പ​യാ​ണെ​ന്നും അ​കെ എ​ത്ര പേ​ജു​ക​ള്‍ ഉ​ണ്ടെ​ന്നും എ​ത്ര തു​ക അ​ട​യ്ക്ക​ണ​മെ​ന്നും വ്യ​ക്ത​മാ​യി​രി​ക്ക​ണം.

കൂ​ടാ​തെ തു​ക അ​ട​യ്ക്കേ​ണ്ടു​ന്ന ഹെ​ഡ് ഓ​ഫ് അ​ക്കൗ​ണ്ടും മ​റു​പ​ടി​യി​ല്‍ കാ​ണി​ച്ചി​രി​ക്ക​ണം. മ​റു​പ​ടി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​നു​ള്ള അ​പ്പീ​ല്‍ അ​ധി​കാ​രി​യു​ടെ വി​ലാ​സ​വും അ​പ്പീ​ല്‍ കാ​ലാ​വ​ധി​യും രേ​ഖ​പ്പെ​ടു​ത്തേ​ണ്ട​തു​മാ​ണ്. വി​വ​രാ​വ​കാ​ശ നി​യ​മം വ​കു​പ്പ് നാ​ല് പ്ര​കാ​രം ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്വ​മേ​ധ​യാ വെ​ളി​പ്പെ​ടു​ത്തേ​ണ്ട വി​വ​ര​ങ്ങ​ള്‍ വി​വ​രി​ച്ചി​ട്ടു​ണ്ട്. അ​ത് കൃ​ത്യ​മാ​യി ചെ​യ്യ​ണ​മെ​ന്നും ക​മ്മി​ഷ​ണ​ര്‍ വ്യ​ക്ത​മാ​ക്കി.

Latest News

Corehub Up