Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Sabarimala VirtualQueue

ശ​ബ​രി​മ​ല വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് : ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ തട്ടിപ്പ് നടത്തുന്നതായി കണ്ടെത്തൽ

തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല ദ​ർ​ശ​ന​ത്തി​നു​ള്ള വെ​ർ​ച്വ​ൽ ക്യൂ ​സ്ലോ​ട്ടു​ക​ൾ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ കൂ​ട്ട​ത്തോ​ടെ ബു​ക്ക് ചെ​യ്ത് കൈ​ക്ക​ലാ​ക്കു​ന്ന​താ​യി ദേ​വ​സ്വം വി​ജി​ല​ൻ​സി​ന്‍റെ ക​ണ്ടെ​ത്ത​ൽ. അ​ന്യ​സം​സ്ഥാ​ന ഏ​ജ​ൻ​സി​ക​ളും ക​ണ്ണൂ​രി​ലെ ഒ​രു ട്രാ​വ​ൽ ഏ​ജ​ൻ​സി​യും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​രാ​ണ് ഇ​തി​ന് പി​ന്നി​ലെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം.

വെ​ർ​ച്വ​ൽ ക്യൂ ​ബു​ക്കിം​ഗ് സ്ലോ​ട്ടു​ക​ൾ പൂ​ർ​ണ​മാ​യും നി​റ​ഞ്ഞി​രി​ക്കു​മ്പോ​ഴും സ​ന്നി​ധാ​ന​ത്ത് എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​രു​ടെ എ​ണ്ണ​ത്തി​ൽ മു​ൻ​വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് വ​ലി​യ കു​റ​വാ​ണ് രേ​ഖ​പ്പെ​ടു​ത്തു​ന്ന​ത്. ബു​ക്ക് ചെ​യ്ത​വ​രി​ൽ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ദ​ർ​ശ​ന​ത്തി​ന് എ​ത്താ​ത്ത​ത് അ​ര​വ​ണ വി​റ്റു​വ​ര​വി​ലും ക്ഷേ​ത്ര​ത്തി​ലെ മ​റ്റ് വ​രു​മാ​ന​ത്തി​ലും കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​ക്കി​യി​ട്ടു​ണ്ട്.

സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ​ക്ക് പ​ങ്കു​ണ്ടോ​യെ​ന്നും ഒ​രേ ആ​ധാ​ർ ന​മ്പ​ർ ഉ​പ​യോ​ഗി​ച്ചാ​ണോ കൂ​ട്ട​ത്തോ​ടെ ബു​ക്കിം​ഗ് ന​ട​ക്കു​ന്ന​തെ​ന്നും പ​രി​ശോ​ധി​ക്കാ​ൻ സ​മ​ഗ്ര​മാ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​മാ​ണെ​ന്ന് വി​ജി​ല​ൻ​സ് വ്യ​ക്ത​മാ​ക്കി. വെ​ർ​ച്വ​ൽ ക്യൂ ​സോ​ഫ്റ്റ്‌​വെ​യ​ർ രൂ​പ​ക​ൽ​പ്പ​ന ചെ​യ്ത ടി​സി​എ​സി​ൽ നി​ന്നും അ​ധി​കൃ​ത​ർ വി​വ​ര​ങ്ങ​ൾ തേ​ടി​യി​ട്ടു​ണ്ട്. വി​ഷ​യ​ത്തി​ൽ ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് ദേ​വ​സ്വം മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി.

വ്യാ​ജ ബു​ക്കിം​ഗു​ക​ൾ ത​ട​യു​ന്ന​തി​നാ​യി വെ​ർ​ച്വ​ൽ ക്യൂ ​ച​ട്ട​ങ്ങ​ളി​ൽ ക​ർ​ശ​ന മാ​റ്റ​ങ്ങ​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്: ബു​ക്കിം​ഗി​ന് ആ​ധാ​ർ അ​ധി​ഷ്ഠി​ത ഒ​ടി​പി വെ​രി​ഫി​ക്കേ​ഷ​ൻ നി​ർ​ബ​ന്ധ​മാ​ക്കി. ബു​ക്ക് ചെ​യ്ത സ്ലോ​ട്ട് റ​ദ്ദാ​ക്കി​യാ​ൽ നി​ശ്ചി​ത സ​മ​യ​ത്തേ​ക്ക് വീ​ണ്ടും ബു​ക്ക് ചെ​യ്യു​ന്ന​തി​ന് നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി.

തി​രു​വ​ന​ന്ത​പു​രം, പ​ന്ത​ളം, ഏ​റ്റു​മാ​നൂ​ർ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്‌​പോ​ട്ട് ര​ജി​സ്‌​ട്രേ​ഷ​ൻ സൗ​ക​ര്യം തു​ട​ങ്ങു​ന്ന​ത് പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ന്ത്രി തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് പ്ര​സി​ഡ​ന്‍റി​ന് ക​ത്ത് ന​ൽ​കി. ആ​ഭ്യ​ന്ത​ര വ​കു​പ്പു​മാ​യി കൂ​ടി​യാ​ലോ​ചി​ച്ച് ഹൈ​ക്കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ ഇ​ക്കാ​ര്യ​ത്തി​ൽ തീ​രു​മാ​ന​മെ​ടു​ക്കും.

Latest News

Corehub Up