Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Saint Chavara

വിശുദ്ധ ചാവറയച്ചൻ കാരുണ്യത്തിന്‍റെ പുതിയ അധ്യായങ്ങൾ തുറന്നു: മുഖ്യമന്ത്രി

മാ​ന്നാ​നം: ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ൻ കേ​ര​ള​ത്തി​ൽ അ​നു​ക​മ്പ​യു​ടെ​യും ദ​യ​യു​ടെ​യും കാ​രു​ണ്യ​ത്തി​ന്‍റെ​യും പു​തി​യ അ​ധ്യാ​യ​ങ്ങ​ൾ തു​റ​ന്നെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ.

മാ​ന്നാ​നം സെ​ന്‍റ് ജോ​സ​ഫ്സ് ആ​ശ്ര​മം പ​ള്ളി​യി​ൽ വി​ശു​ദ്ധ ചാ​വ​റ കു​ര്യാ​ക്കോ​സ് ഏ​ലി​യാ​സ​ച്ച​ന്‍റെ വി​ശു​ദ്ധ​പ​ദ പ്ര​ഖ്യാ​പ​ന​ത്തി​ന്‍റെ 12-ാമ​ത് വാ​ര്‍ഷി​കാ​ഘോ​ഷ​ത്തി​ന്‍റെ​യും സി​എം​ഐ സ​ഭ​യു​ടെ ദ്വി​ശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഭ​വ​ന​ര​ഹി​ത​ര്‍ക്കാ​യി നി​ര്‍മി​ക്കു​ന്ന 200 സ്‌​നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

വി​ശു​ദ്ധ ചാ​വ​റ​യ​ച്ച​ൻ ക്രൈ​സ്ത​വ ദ​ർ​ശ​ന​ത്തി​ന്‍റെ യ​ഥാ​ർ​ഥ സ​ത്ത ജ​ന​ങ്ങ​ളി​ലേ​ക്കും പൊ​തു​സ​മൂ​ഹ​ത്തി​ലേ​ക്കും എ​ത്തി​ച്ചു. പാ​ർ​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ടു​ന്ന​വ​രു​ടെ​യും സ​ങ്ക​ട​പ്പെ​ടു​ന്ന​വ​രു​ടെ​യും പ്ര​യാ​സ​ങ്ങ​ൾ മാ​റ്റു​ന്ന​താ​ണ് ഒ​രു ക്രൈ​സ്‌​ത​വ​ന്‍റെ യ​ഥാ​ർ​ഥ ല​ക്ഷ്യ​വും ദൗ​ത്യ​വു​മെ​ന്ന തി​രി​ച്ച​റി​വി​ലാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

സി​എം​ഐ സ​ഭ​യു​ടെ പ്രി​യോ​ര്‍ ജ​ന​റ​ല്‍ ഫാ. ​പോ​ള്‍ ആ​ച്ചാ​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ന്ത്രി മോ​ൻ​സ് ജോ​സ​ഫ് വി​ശു​ദ്ധ ചാ​വ​റ അ​നു​സ്‌​മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി, സി​എം​ഐ സ​ഭാ വി​കാ​രി ജ​ന​റ​ൽ ഫാ. ​ബെ​ന്നി ന​ൽ​ക്ക​ര, തി​രു​വ​ന​ന്ത​പു​രം സെ​ന്‍റ് ജോ​സ​ഫ്‌​സ് പ്രൊ​വി​ന്‍സ് പ്രൊ​വി​ന്‍ഷ്യ​ല്‍ ഫാ. ​ടോ​മി കാ​ട്ടാ​മ്പ​ള്ളി, ജോ​സ​ഫ് വാ​ഴ​യ്ക്ക​ൻ, അ​തി​ര​മ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഒ.​എ., മാ​ന്നാ​നം ആ​ശ്ര​മം പ്രി​യോ​ർ ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പ​റ​മ്പി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. 200 സ്‌​നേ​ഹ​ഭ​വ​ന​ങ്ങ​ളു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം സി​എം​ഐ സ​ഭ​യു​ടെ സാ​മൂ​ഹി​ക പ്ര​വ​ര്‍ത്ത​ന, ആ​രോ​ഗ്യ​പ​രി​പാ​ല​ന ജ​ന​റ​ല്‍ കൗ​ണ്‍സി​ല​ര്‍ ഫാ. ​ടോം അ​റ​യ്ക്ക​ലി​ന് പ്ര​തീ​കാ​ത്മ​ക​മാ​യി താ​ക്കോ​ല്‍ ന​ൽ​കി മു​ഖ്യ​മ​ന്തി നി​ർ​വ​ഹി​ച്ചു.

Latest News

Corehub Up