Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : celebrations

ആധുനിക കാലം നേരിടുന്നത് പുതിയ പ്രശ്നങ്ങൾ: മുഖ്യമന്ത്രി

ച​ങ്ങ​നാ​ശേ​രി: കാ​ല്‍ നൂ​റ്റാ​ണ്ടി​ന്‍റെ സാം​സ്‌​കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ളു​ടെ നി​റ​വി​ല്‍ നി​ല്‍ക്കു​ന്ന ചെ​ത്തി​പ്പു​ഴ സ​ര്‍ഗ​ക്ഷേ​ത്ര ക​ള്‍ച്ച​റ​ല്‍, ചാ​രി​റ്റ​ബി​ള്‍, അ​ക്കാ​ദ​മി​ക് ആ​ന്‍ഡ് മീ​ഡി​യ സെ​ന്‍റ​റി​ന്‍റെ ഒ​രു വ​ര്‍ഷം നീ​ണ്ടു​നി​ല്‍ക്കു​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് പ്രൗ​ഢ​ഗം​ഭീ​ര​മാ​യ തു​ട​ക്കം. സ​ര്‍ഗ​ക്ഷേ​ത്ര അ​ങ്ക​ണ​ത്തി​ല്‍ ന​ട​ന്ന ച​ട​ങ്ങി​ല്‍ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ന്‍ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍വ​ഹി​ച്ചു.

സാം​സ്‌​കാ​രി​ക, വി​ദ്യാ​ഭ്യാ​സ, കാ​രു​ണ്യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ന​മു​ക്ക് ചു​റ്റു​മു​ള്ള ഇ​രു​ളി​നെ അ​ക​റ്റു​ന്ന ശ്ര​മ​ങ്ങ​ളാ​ണെ​ന്ന് ഉ​ദ്ഘാ​ട​ന പ്ര​സം​ഗ​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. പു​തി​യ കാ​ല​ത്തി​ന് പു​തി​യ പ്ര​ശ്‌​ന​ങ്ങ​ളെ​യാ​ണ് നേ​രി​ടേ​ണ്ടിവ​രു​ന്ന​ത്. ഇ​ത്ത​രം ആ​ധു​നി​ക പ്ര​ശ്‌​ന​ങ്ങ​ള്‍ നേ​രി​ടു​ന്ന​തി​ല്‍ സ​ര്‍ഗ​ക്ഷേ​ത്ര പോ​ലെ​യു​ള്ള പ്ര​സ്ഥാ​ന​ങ്ങ​ള്‍ വ​ഹി​ക്കു​ന്ന പ​ങ്ക് വ​ള​രെ വ​ലു​താ​ണ്. സ​ര്‍ഗ​ക്ഷേ​ത്ര ഇ​ത്ത​രം ഊ​ര്‍ജ​സ്വ​ല​മാ​യ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ ഇ​നി​യും തു​ട​ര​ട്ടെ​യെ​ന്നും അ​ദ്ദേ​ഹം ആ​ശം​സി​ച്ചു.

ച​ട​ങ്ങി​ല്‍ ജൂ​ബി​ലി ആ​ക്്ഷന്‍ പ്ലാ​നി​ന്‍റെ പ്ര​കാ​ശ​ന​വും ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി സ​ര്‍ഗ​ക്ഷേ​ത്ര ഏ​റ്റെ​ടു​ക്കു​ന്ന റീ​ബി​ല്‍ഡ് ച​ങ്ങ​നാ​ശേ​രി ഭ​വ​ന പു​ന​രു​ദ്ധാ​ര​ണ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും മു​ഖ്യ​മ​ന്ത്രി നി​ര്‍വ​ഹി​ച്ചു.

ഉ​ദ്ഘാ​ട​നച​ട​ങ്ങി​ല്‍ ക​ര്‍ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍ജ് ആ​ല​ഞ്ചേ​രി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ജ​ല​വി​ഭ​വ മ​ന്ത്രി മോ​ന്‍സ് ജോ​സ​ഫ് മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തി. ഫാ. ​ഡോ. ടോ​മി കാ​ട്ടാ​മ്പ​ള്ളി സി​എം​ഐ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​ര്‍ഗ​ക്ഷേ​ത്ര ഡ​യ​റ​ക്‌​ട​ര്‍ ഫാ. ​അ​ല​ക്‌​സ് പ്രാ​യി​ക്ക​ളം സി​എം​ഐ സ്വാ​ഗ​തം ആ​ശം​സി​ച്ചു

ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യ റീ​ബി​ല്‍ഡ് പ്രോ​ജ​ക്‌​ട് ഡോ. ​ജോ​ര്‍ജ് പ​ട​നി​ലം ഏ​റ്റു​വാ​ങ്ങി. ലോ​ഗോ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ് എം​പി ഫാ. ​ലൂ​ക്കാ ചാ​വ​റ സി​എം​ഐ​ക്ക് കൈ​മാ​റി പ്ര​കാ​ശ​നം ചെ​യ്തു. ജൂ​ബി​ലി ക​ല​ണ്ട​ര്‍ വി​നു ജോ​ബ് എം​എ​ല്‍എ പ്ര​കാ​ശ​നം ചെ​യ്തു. ഫാ. ​തോ​മ​സ് മ​ണ്ണൂ​പ്പ​റ​മ്പി​ല്‍ ഏ​റ്റു​വാ​ങ്ങി. സി​നി​മാ​താ​ര​ങ്ങ​ളാ​യ സ്മി​നു സി​ജോ, കൃ​ഷ്ണ​പ്ര​സാ​ദ് എ​ന്നി​വ​ര്‍ മു​ഖ്യാ​തി​ഥി​ക​ളാ​യി​രു​ന്നു.

മു​ന്‍ എം​എ​ല്‍എ ജോ​സ​ഫ് വാ​ഴ​യ്ക്ക​ന്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​ഷി ഫി​ലി​പ്പ്, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ലാ​ലി​യ​മ്മ ടോ​മി, വാ​ഴ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വീ​ണാ സി. ​ദി​ലീ​പ്, ബി​ജു പു​ല്ലു​കാ​ട്, ഫാ. ​ജെ​യിം​സ് ത​യ്യി​ല്‍ സി​എം​ഐ, ബ്ര​ദ​ർ ആ​ല്‍ബി​ന്‍ കാാി​ക്ക​വു​ങ്ക​ല്‍, സ​ര്‍ഗ​ക്ഷേ​ത്ര സെ​ക്ര​ട്ട​റി വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ക​ണ്‍വീ​ന​ര്‍ ജി​ജി കോ​ട്ട​പ്പു​റം, സി​ബി​ച്ച​ന്‍ താ​ര​ക​ന്‍പ​റ​മ്പി​ല്‍, ഡോ. ​സ​ന്തോ​ഷ് ജെ​കെ​വി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up