തിരുവനന്തപുരം: 16-ാം കേരള നിയമസഭയുടെ മൂന്നാം സമ്മേളനം ഈ മാസം 30 മുതല്‍ ഡിസംബര്‍ 10 വരെ ചേരുമെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
ഒന്‍പത് ദിവസമാണ് സഭ ചേരുന്നത്. എട്ടു ദിവസം നിയമ നിര്‍മാണത്തിനും ഒരു ദിവസം അനൗദ്യോഗികാംഗങ്ങളുടെ കാര്യത്തിനും വിനിയോഗിക്കും.
ഒന്‍പത് ബില്ലുകള്‍ പരിഗണിക്കും. നിയമനിര്‍മാണത്തിനു വേണ്ടി മാത്രമാണ് രണ്ടാം സമ്മേളനം ചേര്‍ന്നത്. രണ്ടാം സമ്മേളനം പിരിഞ്ഞ് ഒരു മാസത്തിനു ശേഷം നിയമനിര്‍മാണത്തിന് മാത്രം മൂന്നാം സമ്മേളനവും ചേരുന്നു എന്ന പ്രത്യേകതയുണ്ട്.
സന്ദര്‍ശക നിയന്ത്രണം 30 മുതല്‍ പ്രാബല്യത്തില്‍
തിരുവനന്തപുരം: നിയമസഭയില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഒമ്പത് ദിവസത്തെ സമ്മേളനത്തിനായി നിയമസഭ ഈ മാസം 30ന് ആരംഭിക്കുമ്പോള്‍ മുതല്‍ നിയന്ത്രണം നിലവില്‍വരുമെന്നു സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അറിയിച്ചു.
സീറോ അവര്‍ അവസാനിക്കുന്നത് വരെ നിയമസഭയ്ക്കുള്ളിലേക്ക് പ്രവേശിക്കാന്‍ അനുമതിയുള്ളവര്‍ ഒഴികെ, മറ്റാര്‍ക്കും പാസുകള്‍ ഉണ്ടായിരുന്നാല്‍ പോലും നിയമസഭ സമ്മേളിക്കുന്ന ഹാളിനു പരിസരത്തേക്ക് പ്രവേശനം അനുവദിക്കില്ല.