പാലക്കാട്: പരസ്യപ്രസ്ഥാവനകൾക്ക് വിലക്ക് ഏർപ്പെടുത്തിയെങ്കിലും കോൺഗ്രസിലെ ആഭ്യന്തര തർക്കം തെരുവിലേക്ക്. പാലക്കാട് നഗരത്തിൽ ഷാഫി പറമ്പിൽ എംപിയെ പരിഹസിച്ച് ഫ്ലക്സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. ഉമ്മൻചാണ്ടി സാറിനെ പറ്റിച്ചവനാണല്ലേ ഷാഫി എന്ന പരിഹാസ വാചകമാണ് ഫ്ലക്സിലുള്ളത്.
പാലക്കാട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം കോൺഗ്രസ് കൂട്ടായ്മയുടെ പേരിലാണ് ഫ്ലക്സ് സ്ഥാപിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ഷാഫി പറമ്പിലിന് പിന്തുണ പ്രഖ്യാപിച്ച് നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ ഫ്ലക്സുകൾ ഉയർന്നിരുന്നു. അതിന് തൊട്ടുപിന്നാലെ പിന്തുണ അറിയിച്ച ഫ്ലക്സിന് മുന്നിൽ തന്നെ പുതിയ പരിഹാസ ബോർഡ് പ്രത്യക്ഷപ്പെട്ടത്.
ഷാഫിയെ പിന്തുണച്ചുള്ള ഫ്ലക്സിന് മറുപടിയെന്നോണമാണ് പുതിയ ബോർഡുകളെന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങളിലെ വിലയിരുത്തൽ. ഷാഫി പറമ്പിലിനെതിരെ രാജ്മോഹൻ ഉണ്ണിത്താൻ നടത്തിയ പരാമർശങ്ങളാണ് കോൺഗ്രസിലെ തർക്കം രൂക്ഷമാക്കിയത്. പരാമർശങ്ങളിൽ എ ഗ്രൂപ്പിന് കടുത്ത അതൃപ്തിയുണ്ടായിരുന്നു. മന്ത്രി ഒ.ജെ. ജനീഷ് ഉൾപ്പെടെയുള്ള യുവ നേതാക്കൾ ഷാഫിക്ക് പരസ്യ പിന്തുണയുമായി രംഗത്തെത്തിയിരുന്നു.