Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Palakkad

ഉ​മ്മ​ൻ​ചാ​ണ്ടി​യെ പ​റ്റി​ച്ച​വ​ന​ല്ലേ ഷാ​ഫി; പാ​ല​ക്കാ​ട്ട് ഫ്ല​ക്സ് യു​ദ്ധം

പാ​ല​ക്കാ​ട്: പ​ര​സ്യ​പ്ര​സ്ഥാ​വ​ന​ക​ൾ​ക്ക് വി​ല​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യെ​ങ്കി​ലും കോ​ൺ​ഗ്ര​സി​ലെ ആ​ഭ്യ​ന്ത​ര ത​ർ​ക്കം തെ​രു​വി​ലേ​ക്ക്. പാ​ല​ക്കാ​ട് ന​ഗ​ര​ത്തി​ൽ ഷാ​ഫി പ​റ​മ്പി​ൽ എം​പി​യെ പ​രി​ഹ​സി​ച്ച് ഫ്ല​ക്സ് ബോ​ർ​ഡു​ക​ൾ പ്ര​ത്യ​ക്ഷ​പ്പെ​ട്ടു. ഉ​മ്മ​ൻ​ചാ​ണ്ടി സാ​റി​നെ പ​റ്റി​ച്ച​വ​നാ​ണ​ല്ലേ ഷാ​ഫി എ​ന്ന പ​രി​ഹാ​സ വാ​ച​ക​മാ​ണ് ഫ്ല​ക്സി​ലു​ള്ള​ത്. 

പാ​ല​ക്കാ​ട് കെ​എ​സ്ആ​ർ​ടി​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം കോ​ൺ​ഗ്ര​സ് കൂ​ട്ടാ​യ്മ​യു​ടെ പേ​രി​ലാ​ണ് ഫ്ല​ക്സ് സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ഷാ​ഫി പ​റ​മ്പി​ലി​ന് പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് ന​ഗ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഫ്ല​ക്സു​ക​ൾ ഉ​യ​ർ​ന്നി​രു​ന്നു. അ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ പി​ന്തു​ണ അ​റി​യി​ച്ച ഫ്ല​ക്സി​ന് മു​ന്നി​ൽ ത​ന്നെ പു​തി​യ പ​രി​ഹാ​സ ബോ​ർ​ഡ് പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. 

ഷാ​ഫി​യെ പി​ന്തു​ണ​ച്ചു​ള്ള ഫ്ല​ക്സി​ന് മ​റു​പ​ടി​യെ​ന്നോ​ണ​മാ​ണ് പു​തി​യ ബോ​ർ​ഡു​ക​ളെ​ന്നാ​ണ് രാ​ഷ്ട്രീ​യ കേ​ന്ദ്ര​ങ്ങ​ളി​ലെ വി​ല​യി​രു​ത്ത​ൽ. ഷാ​ഫി പ​റ​മ്പി​ലി​നെ​തി​രെ രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ളാ​ണ് കോ​ൺ​ഗ്ര​സി​ലെ ത​ർ​ക്കം രൂ​ക്ഷ​മാ​ക്കി​യ​ത്. പ​രാ​മ​ർ​ശ​ങ്ങ​ളി​ൽ എ ​ഗ്രൂ​പ്പി​ന് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ടാ​യി​രു​ന്നു. മ​ന്ത്രി ഒ.​ജെ. ജ​നീ​ഷ് ഉ​ൾ​പ്പെ​ടെ​യു​ള്ള യു​വ നേ​താ​ക്ക​ൾ ഷാ​ഫി​ക്ക് പ​ര​സ്യ പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു.

Latest News

Corehub Up