Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Shipment

മി​ഷ​ൻ സ​മു​ദ്ര ആ​ദ്യ ച​ര​ക്കു​നീ​ക്കം കോ​ട്ട​യം പോ​ർ​ട്ടി​ലൂ​ടെ

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം അ​ന്താ​രാ​ഷ്ട്ര തു​റ​മു​ഖം വ​ഴി ആ​ദ്യ​ത്തെ പ്ര​ധാ​ന ഇ​റ​ക്കു​മ​തി ച​ര​ക്കു​നീ​ക്കം കോ​ട്ട​യം പോ​ർ​ട്ടി​ലൂ​ടെ.​ സ്വ​കാ​ര്യ ക​ന്പ​നി​ക്കാ​യി ആ​ഫ്രി​ക്ക​യി​ൽ​നി​ന്ന് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന ഏ​ക​ദേ​ശം 1,500 മെ​ട്രി​ക് ട​ണ്‍ നാ​ച്ചു​റ​ൽ റ​ബ​റാ​ണ് 60 ക​ണ്ടെ​യ്ന​റു​ക​ളി​ലാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖം വ​ഴി എ​ത്തി​ക്കു​ന്ന​ത്.

മൂ​ന്ന് ബി​ൽ ഓ​ഫ് ലേ​ഡിം​ഗു​ക​ളി​ലാ​യി 20 ക​ണ്ടെ​യ്ന​റു​ക​ൾ വീ​ത​മാ​ണ് ച​ര​ക്കു​നീ​ക്കം ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. കോ​ട്ട​യം ഇ​ൻ​ലാ​ൻ​ഡ് ക​ണ്ടെ​യ്ന​ർ ഡി​പ്പോ​യു​ടെ (ഐ​സി​ഡി) വി​ക​സ​ന​ത്തി​ൽ നി​ർ​ണാ​യ​ക മു​ന്നേ​റ്റ​ത്തി​ന് ഇ​ത് വ​ഴി​യൊ​രു​ക്കു​മെ​ന്നാ​ണ് സ​ർ​ക്കാ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

നി​ല​വി​ൽ മും​ബൈ വ​ഴി ട്രാ​ൻ​സ്ഷി​പ്മെ​ന്‍റ് ന​ട​ത്തി എ​ത്തി​ക്കു​ന്ന ച​ര​ക്കു​ക​ൾ ല​ക്ഷ്യ​സ്ഥാ​ന​ത്തെ​ത്താ​ൻ ഏ​ക​ദേ​ശം ഒ​രു മാ​സം വ​രെ എ​ടു​ക്കാ​റു​ണ്ട്. ഈ ​കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യി പോ​ർ​ട്ട് ഓ​ഫ് ഡെ​സ്റ്റി​നേ​ഷ​ൻ ആ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ക​യാ​ണ് സ്വ​കാ​ര്യ ക​ന്പ​നി.

വി​ഴി​ഞ്ഞ​ത്തു​നി​ന്ന് ക​ണ്ടെ​യ്ന​റു​ക​ൾ കോ​ട്ട​യം ഐ​സി​ഡി​യി​ലെ​ത്തി​ച്ചാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കു​ക.​ സം​സ്ഥാ​ന​ത്തി​ന്‍റെ സ​മു​ദ്ര​വ്യാ​പാ​ര-​ലോ​ജി​സ്റ്റി​ക്സ് സാ​ധ്യ​ത​ക​ൾ വി​ക​സി​പ്പി​ക്കു​ക എ​ന്ന മി​ഷ​ൻ സ​മു​ദ്ര​യു​ടെ വി​ശാ​ല​മാ​യ ല​ക്ഷ്യ​ങ്ങ​ൾ സാ​ക്ഷാ​ത്ക​രി​ക്കു​ന്ന​തി​ലും ഈ ​നീ​ക്കം നി​ർ​ണാ​യ​ക​മാ​കും.

Latest News

Corehub Up