Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Skincare

വ്യാജ സ്കിൻ കെയർ ഉത്പന്നങ്ങൾ: അന്വേഷണത്തിന് മനുഷ്യാവകാശ കമ്മിഷൻ ഉത്തരവ്

കോഴിക്കോട് : സമൂഹമാധ്യമം വഴി പ്രചരിക്കുന്ന സ്കിൻ കെയർ ഉത്പന്നങ്ങളും സപ്ലിമെന്‍റുകളും ഗുരുതര ആരോഗ്യ പ്രശ്നങ്ങൾ സൃഷ്ടിക്കുന്ന സാഹചര്യത്തിൽ ഇത്തരം ഉത്പന്നങ്ങളെ കുറിച്ചും പരസ്യം നൽകുന്ന മോഡലുകളെകുറിച്ചും നിരീക്ഷണവും അന്വേഷണവും നടത്തണമെന്ന ആവശ്യം പരിശോധിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ.

സംസ്ഥാന പൊലിസ് മേധാവിക്കും ഡ്രഗ്സ് കൺട്രോളർക്കുമാണ് കമ്മിഷൻ ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശം നൽകിയത്.  ഇത്തരം ഉത്പന്നങ്ങളുടെ ഉപയോഗം ജനങ്ങളുടെ ആരോഗ്യത്തെയും ചർമ്മ സുരക്ഷയെയും അതീവ ഗുരുതരമായി ബാധിക്കുന്നതായി പരാതിയിൽ പറയുന്നു.

എല്ലാ ചർമ്മപ്രശ്നങ്ങൾക്കും പരിഹാരം എന്ന അവകാശവാദത്തോടെ മോഡലുകൾ അവതരിപ്പിക്കുന്ന ഉത്പന്നങ്ങൾ പൊതുജനങ്ങളെ കബളിപ്പിക്കുന്നതായി പരാതിയിൽ പറയുന്നു.  പ്രചാരണങ്ങളിൽ പങ്കാളികളാകുന്ന മോഡലുകൾക്കും ഇൻഫ്ലുവൻസർമാർക്കുമെതിരെ  സമഗ്രമായ അന്വേഷണവും കർശനമായ നിരീക്ഷണവും ആവശ്യമാണെന്ന് പരാതിയിൽ പറയുന്നു.  പൊതുജനങ്ങൾ വിശ്വസിക്കുന്നവർ ഇത്തരം പ്രചരണങ്ങളിൽ ഏർപ്പെടുമ്പോൾ ജനവഞ്ചനയായി മാറുമെന്ന് പരാതിയിൽ പറയുന്നു.

ഇത്തരം ഉത്പന്നങ്ങളുടെ അവകാശവാദങ്ങളും ലൈസൻസ്, ഗുണനിലവാരം, ലേബൽ തുടങ്ങിയ വിവരങ്ങളും ബന്ധപ്പെട്ട വകുപ്പുകൾ വഴി പരിശോധിച്ച് നിയമവിരുദ്ധമോ അപകടകരമോ ആയ പ്രവണതകൾ കണ്ടെത്തിയാൽ കർശന നടപടി സ്വീകരിക്കണമെന്നും മനുഷ്യാവകാശ പ്രവർത്തകനായ നൗഷാദ് തെക്കയിൽ ആവശ്യപ്പെട്ടു.

റിപ്പോർട്ട് മൂന്നാഴ്ചക്കകം സമർപ്പിക്കണം. ഡിസംബർ 18 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.

Latest News

Corehub Up