Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Stabbed

ക​ത്തി​യു​മാ​യെ​ത്തി റേ​ഷ​ൻ​ക​ട ജീ​വ​ന​ക്കാ​ര​നെ കു​ത്തി; പ്ര​തി അ​റ​സ്റ്റി​ൽ

പ​ന​മ​രം: ന​ട​വ​യ​ലി​ൽ റേ​ഷ​ൻ​ക​ട ജീ​വ​ന​ക്കാ​ര​നെ ക​ത്തി​യു​പ​യോ​ഗി​ച്ച് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച സം​ഭ​വ​ത്തി​ൽ യു​വാ​വ് അ​റ​സ്റ്റി​ൽ. ന​ട​വ​യ​ൽ പാ​തി​രി​യ​മ്പം കൊ​ല്ല​കോ​ണ​ത്ത് കെ.​ആ​ർ. ഷി​ജു (44) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കേ​ണി​ച്ചി​റ പൊ​ലി​സ് ആ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. എ​സ്എ​ച്ച്ഒ കെ. ​സി​ൻ​ഷ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ശ​നി​യാ​ഴ്ച ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. മു​ൻ​പ് ഭാ​ര്യ​യെ കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ച്ച കേ​സി​ലും ഷി​ജു പ്ര​തി​യാ​ണ്.

2026 ന​വം​ബ​ർ 20ന് ​വൈ​കി​ട്ടാ​യി​രു​ന്നു സം​ഭ​വം. ന​ട​വ​യ​ൽ റേ​ഷ​ൻ​ക​ട​യ്ക്ക് സ​മീ​പം ഷി​ജു​വും മ​റ്റൊ​രാ​ളും മ​ദ്യ​ല​ഹ​രി​യി​ൽ ത​ർ​ക്കി​ക്കു​ന്ന​ത് ക​ണ്ട റേ​ഷ​ൻ​ക​ട ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രോ​ട് സ്ഥ​ല​ത്തു​നി​ന്ന് പോ​കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തി​ലു​ള്ള വി​രോ​ധം മൂ​ലം ജീ​വ​ന​ക്കാ​ര​നെ അ​സ​ഭ്യം പ​റ​യു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം ഷി​ജു അ​വി​ടെ​നി​ന്ന് പോ​യി.

പി​ന്നീ​ട് ക​ത്തി​യു​മാ​യി തി​രി​ച്ചെ​ത്തി​യ ഇ​യാ​ൾ റേ​ഷ​ൻ​ക​ട​യു​ടെ വ​രാ​ന്ത​യി​ലേ​ക്ക് അ​തി​ക്ര​മി​ച്ചു​ക​യ​റി ജീ​വ​ന​ക്കാ​ര​നെ ത​ട​ഞ്ഞു​നി​ർ​ത്തി പു​റം​ഭാ​ഗ​ത്ത് കു​ത്തി​പ്പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു. ജീ​വ​ന​ക്കാ​ര​ൻ ഒ​ഴി​ഞ്ഞു​മാ​റി​യ​തി​നാ​ൽ വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യി. കു​റ്റ​കൃ​ത്യ​ത്തി​ന് ഉ​പ​യോ​ഗി​ച്ച ആ​യു​ധ​വും പൊ​ലി​സ് പി​ടി​ച്ചെ​ടു​ത്തു.

Latest News

Corehub Up