Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : E20 Petrol

ഇ20 ​പെ​ട്രോ​ളി​ൽ ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട; സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ളു​ടെ പ​രി​ശോ​ധ​ന​യെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്ന് സു​രേ​ഷ്ഗോ​പി

തൃ​ശൂ​ര്‍: ഇ20 ​പെ​ട്രോ​ൾ വി​ഷ​യ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ്ഗോ​പി. ഇ20 ​പെ​ട്രോ​ളി​ൽ ആ​ശ​ങ്ക വേ​ണ്ടെ​ന്ന് അ​റി​യി​ച്ച കേ​ന്ദ്ര​മ​ന്ത്രി ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​ക​ളു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് രാ​ജ്യ​ത്ത് ഇ20 ​ന​ട​പ്പാ​ക്കി​യ​തെ​ന്നും പ​റ​ഞ്ഞു.

സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ ന​ട​ത്തു​ന്ന പ​രി​ശോ​ധ​ന​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്നു. റി​ഫൈ​ന​റി​യി​ല്‍ നി​ന്ന് നേ​രി​ട്ട് സാ​മ്പി​ള്‍ ശേ​ഖ​രി​ച്ച് പ​രി​ശോ​ധി​ച്ചാ​ല്‍ കൃ​ത്യ​മാ​യ ഫ​ലം ല​ഭി​ക്കും. ക​ന്നാ​സി​ല്‍ കൊ​ണ്ടു​വ​ന്ന് ക​ല​ക്കി ഇ​ന്ധ​നം പ​രി​ശോ​ധി​ച്ചാ​ല്‍ മാ​യം ക​ല​രാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും സു​രേ​ഷ്ഗോ​പി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ 20 ​പെ​ട്രോ​ളി​നെ​ക്കു​റി​ച്ച് ഒ​രു ആ​ശ​ങ്ക​യും വേ​ണ്ട. ഭൂ​മി​യി​ലെ ജ​ല​സ്രോ​ത​സു​ക​ളെ​ക്കു​റി​ച്ചൊ​ക്കെ​യാ​ണ് പു​തി​യ വാ​ദ​ങ്ങ​ള്‍ വ​രു​ന്ന​ത്. ക​ന്നാ​സി​ല്‍ ക​ല​ക്കി കൊ​ണ്ടു​വ​ന്ന് ആ​രെ​ങ്കി​ലും ഇ​രു​പ​ത്തി​യേ​ഴും ഇ​രു​പ​ത്തി​യെ​ട്ടും ഒ​ക്കെ ആ​ക്കി​യോ എ​ന്ന് പി​ന്നെ പ​രി​ശോ​ധി​ക്കു​മെ​ന്നും സു​രേ​ഷ്ഗോ​പി കൂ​ട്ടി​ച്ചേ​ർ​ത്തു.

 

 

Latest News

Corehub Up