Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : suspended

അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി ത​ർ​ക്കം; കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

തി​രു​വ​ന​ന്ത​പു​രം: അ​യ്യ​പ്പ​ഭ​ക്ത​രോ​ട് മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ കെ​എ​സ്ആ​ർ​ടി​സി ക​ണ്ട​ക്ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ. പ​മ്പ​യി​ൽ​നി​ന്ന് ക​രി​മ​ട​ത്തേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യ ആ​ർ​പി​സി 694 ബ​സി​ലെ ക​ണ്ട​ക്ട​ർ എം.​ആ​ർ. രാ​ജേ​ഷി​നെ​തി​രെ​യാ​ണ് ന​ട​പ​ടി. അ​യ്യ​പ്പ​ഭ​ക്ത​രു​മാ​യി വാ​ക്കു​ത​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്ന് ബ​സ് ഏ​റെ നേ​രം വ​ഴി​യി​ൽ പി​ടി​ച്ചി​ട്ടി​രു​ന്നു. 

തു​ട​ർ​ന്ന് പൊ​ലി​സ് സ്ഥ​ല​ത്തെ​ത്തി​യാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. സം​ഭ​വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി വി​ജി​ല​ൻ​സ് വി​ഭാ​ഗം ന​ട​ത്തി​യ പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ട​ക്ട​റു​ടെ ഭാ​ഗ​ത്തു​നി​ന്ന് വീ​ഴ്ച​യു​ണ്ടാ​യ​താ​യി ക​ണ്ടെ​ത്തിയിരുന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സ​സ്പെ​ൻ​ഷ​ൻ ഉത്തരവിറക്കിയത്. അ​യ്യ​പ്പ​ഭ​ക്ത​ർ​ക്ക് സു​ര​ക്ഷി​ത​വും മാ​ന്യ​വും സൗ​ഹാ​ർ​ദ്ദ​പ​ര​വു​മാ​യ യാ​ത്രാ​സൗ​ക​ര്യം ഉ​റ​പ്പാ​ക്കാ​ൻ കെ​എ​സ്ആ​ർ​ടി​സി പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

തീ​ർ​ഥാ​ട​ക​രോ​ടു​ള്ള ജീ​വ​ന​ക്കാ​രു​ടെ പെ​രു​മാ​റ്റ​ത്തി​ലും സേ​വ​ന​ത്തി​ലും യാ​തൊ​രു വി​ട്ടു​വീ​ഴ്ച​യും അ​നു​വ​ദി​ക്കി​ല്ല. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ളി​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും കെ​എ​സ്ആ​ർ​ടി​സി വ്യ​ക്ത​മാ​ക്കി. അ​യ്യ​പ്പ​ഭ​ക്ത​രോ​ട് ക​ണ്ട​ക്ട​ർ മോ​ശ​മാ​യി പെ​രു​മാ​റി​യ സം​ഭ​വ​ത്തി​ൽ വ്യാ​പ​ക വി​മ​ർ​ശ​നം ഉ​യ​ർ​ന്നി​രു​ന്നു.

Latest News

Corehub Up