Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Crime News

പ​ള്ളി ഇ​മാ​മി​ന്‍റെ മു​റി​യി​ൽ നി​ന്ന് പ​ണം ക​വ​ർ​ന്ന സം​ഭ​വം; പ്ര​തി​ക​ൾ പി​ടി​യി​ൽ‌

കൊ​ണ്ടോ​ട്ടി: കോ​ട​ങ്ങാ​ട് ജു​മാ മ​സ്ജി​ദി​ൽ പ​ള്ളി​യി​ലെ ഇ​മാ​മി​ന്‍റെ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 1.70 ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ പി​ടി​യി​ൽ. ക​ണ്ണൂ​ര്‍ ക​ക്കാ​ട്ട് കോ​ട്ടോ​ളി അ​ത്താ​ഴ​ക്കു​ന്ന് റോ​ഡി​ല്‍ ന​വാ​സ് മ​ന്‍​സി​ലി​ല്‍ മു​ജീ​ബ് (34), കൊ​ല്‍​ക്ക​ത്ത സ്വ​ദേ​ശി കെ. ​ഷി​ജു (32) എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ ശ​നി​യാ​ഴ്ച​യാ​ണ് കേ​സി​ന് ആ​സ്പ​ദ​മാ​യ സം​ഭ​വം. പ​ള്ളി​യി​ലെ ഇ​മാ​മി​ന്‍റെ മു​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന തു​ക​യാ​ണ് പ്ര​തി​ക​ള്‍ ല​ക്ഷ്യ​മി​ട്ട​ത്. മു​റി തു​റ​ന്ന് അ​ക​ത്തു​ക​യ​റി​യ മു​ജീ​ബ് പ​ണം കൈ​ക്ക​ലാ​ക്കു​ക​യാ​യി​രു​ന്നു. സി​സി​ടി​വി കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി​ക​ൾ പി​ടി​യി​ലാ​യ​ത്.

മു​ജീ​ബ് ഇ​മാ​മി​ന്‍റെ മു​റി തു​റ​ന്ന് അ​ക​ത്തു​ക​യ​റു​ന്ന​തും പ​ണ​വു​മാ​യി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങു​ന്ന​തും പ​ള്ളി​യി​ലെ നി​രീ​ക്ഷ​ണ കാ​മ​റ​യി​ല്‍ പ​തി​ഞ്ഞി​രു​ന്നു. മു​ജീ​ബി​നെ​തി​രെ ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ലാ​യി 10ൽ ​അ​ധി​കം കേ​സു​ക​ളു​ണ്ടെ​ന്ന് പൊ​ലി​സ് വ്യ​ക്ത​മാ​ക്കി. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Latest News

Corehub Up