തിരുവനന്തപുരം: ഉമ്മൻചാണ്ടി തങ്ങളെ സംബന്ധിച്ചിടത്തോളം എല്ലാമെല്ലാമാണെന്ന് നിയമസഭ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. ഇപ്പോൾ നടക്കുന്നതിൽ തന്റെ വേദനയും ദുഃഖവും അടക്കി ഒതുക്കി വച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിനുള്ളിലെ ഗ്രൂപ്പ് പോര് ശാന്തമായി അവസാനിക്കുമെന്ന് പറഞ്ഞ സ്പീക്കർ പരസ്യമായി പ്രസ്താവനകൾ വരുന്നത് അഭിപ്രായ സ്വാതന്ത്ര്യം ഉള്ളതുകൊണ്ടാണെന്നും വ്യക്തമാക്കി. അഭിപ്രായം പറയേണ്ടത് പാർട്ടി നേതൃത്വമാണെന്നും അദ്ദേഹം പറഞ്ഞു.
ഇവിടെ തീരാനുള്ളത് ഇവിടെ തീരും ഡൽഹിയിൽ തീർക്കാനുള്ളത് അവിടെ തീർക്കും. ഗവൺമെന്റിന്റെ ഉത്തരവാദിത്വം നിർവഹിക്കുന്നതിൽ സഹായകരമായ നിലപാട് എല്ലാവരും എടുക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും തിരുവഞ്ചൂർ രാധാകൃഷ്ണൻ കൂട്ടിച്ചേർത്തു.