Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : T.I.Madhusoodanan

കൊ​ല​വി​ളി പ്ര​സം​ഗം; ആ​ഭ്യ​ന്ത​ര മ​ന്ത്രി​ക്ക് പ​രാ​തി ന​ൽ​കി

ക​ണ്ണൂ​ർ: സി​പി​എം നേ​താ​വ് ടി.​ഐ.​മ​ധു​സൂ​ദ​ന​ന്‍റെ വി​വാ​ദ കൊ​ല​വി​ളി പ്ര​സം​ഗ​ത്തി​നെ​തി​രെ ആ​ഭ്യ​ന്ത​ര മ​ന്ത്രി ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് പ​രാ​തി ന​ൽ​കി. പ​യ്യ​ന്നൂ​രി​ൽ കൊ​ല്ല​പ്പെ​ട്ട കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ൻ സ​ജി​ത് ലാ​ലി​ന്‍റെ സ​ഹോ​ദ​ര​ൻ അ​ജി​ത് ലാ​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. പ്ര​സം​ഗം പൊ​തു​സ​മാ​ധാ​ന​ത്തി​ന് ഭീ​ഷ​ണി​യു​യ​ർ​ത്തു​ന്ന​താ​ണ്.

സ​മൂ​ഹ​ത്തി​ൽ വ​ലി​യ ആ​ശ​ങ്ക​യു​ണ്ടാ​ക്കു​ന്ന പ്ര​സം​ഗ​മാ​ണി​തെ​ന്നും ബി​എ​ൻ​എ​സ് പ്ര​കാ​ര​വും പ​ര​സ്‌​പ​രം ശ​ത്രു​ത ഉ​ണ്ടാ​ക്കു​ന്ന വ​കു​പ്പു​ക​ൾ ചു​മ​ത്താ​വു​ന്ന കു​റ്റം പ്ര​സം​ഗ​ത്തി​ൽ ഉ​ണ്ടെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​ജി​ത് ലാ​ൽ പ​രാ​തി ന​ൽ​കി​യ​ത്. പ​രാ​തി​യി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ  മ​ന്ത്രി നി​ർ​ദേ​ശം ന​ൽ​കി. ക്ര​മ​സ​മാ​ധാ​ന ചു​മ​ത​ല​യു​ള്ള എ​ഡി​ജി​പി​ക്കാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച നി​ർ​ദേ​ശം കൈ​മാ​റി​യ​ത്. പ​രാ​തി​യി​ൽ കേ​സെ​ടു​ക്കു​മെ​ന്നാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ​തി​രെ ഡി​വൈ​എ​ഫ്ഐ​യും പ​രാ​തി ന​ൽ​കി. യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ര​യി​ൽ കെ​ട്ടി​പ്പ​ടു​ത്ത സ​ർ​ക്കാ​രാ​ണി​തെ​ന്നും ആ ​ചോ​ര​യ്ക്ക് പ​ക​രം ചോ​ദി​ക്കു​മെ​ന്നു​മു​ള്ള മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സം​ഗ​ത്തി​നെ​തി​രെ​യാ​ണ് പ​രാ​തി. ഡി​വൈ​എ​ഫ്ഐ ക​ണ്ണൂ​ർ ജി​ല്ലാ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് അ​ഫ്സ​ൽ സി​റ്റി പൊ​ലി​സ് ക​മ്മീ​ഷ​ണ​ർ​ക്കാ​ണ് പ​രാ​തി ന​ൽ​കി​യ​ത്.

Latest News

Corehub Up