തിരുവനന്തപുരം: സ്കൂളുകളിൽ അടക്കം സർക്കാർ വകുപ്പുകളിലെ ഇല്ലാത്ത ഒഴിവുകളിലേക്കു പരീക്ഷയും ഇന്റർവ്യൂവും നടത്തി പിഎസ്സി റാങ്ക് പട്ടിക പ്രസിദ്ധീകരിക്കുന്ന രീതി പരിശോധിക്കാൻ സർക്കാർ തീരുമാനിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇതിനായി കമ്മിറ്റിയെ നിയമിക്കും.
ഇല്ലാത്ത തസ്തികയിലേക്ക് നിയമനം നടത്താൻ ഒരു സർക്കാരിനും കഴിയില്ല. പിഎസ്സിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ ഒരു സംവിധാനമുണ്ടാക്കും. എല്ലാ വകുപ്പുകളിലെയും നിയമന കാര്യത്തിൽ പിഎസ്സിയുമായി ചർച്ച ചെയ്യേണ്ടിവരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.