Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : LPST Protest

മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കൊ​ണ്ട് മാ​ത്രം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കി​ല്ല; ഒ​ളി​വി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്ന് വ​ള​ർ​മ​തി

തി​രു​വ​ന​ന്ത​പു​രം: സ​മ​ര​ക്കാ​രോ​ട് ശ​ത്രു​ത​യി​ല്ലെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ൾ കൊ​ണ്ട് മാ​ത്രം പ്ര​ശ്നം പ​രി​ഹ​രി​ക്കാ​നാ​കി​ല്ലെ​ന്ന് എ​ൽ​പി​എ​സ്ടി സ​മ​ര​നേ​താ​വ് വ​ള​ർ​മ​തി. നീ​തി​ക്കു​വേ​ണ്ടി​യാ​ണ് സ​മ​രം ന​ട​ത്തു​ന്ന​തെ​ന്നും സ​മ​ര​ത്തി​ൽ​നി​ന്ന് പി​ന്നോ​ട്ടി​ല്ലെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ​മ​ര​ത്തെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ന​ട​ക്കു​ന്ന​തെ​ന്നും താ​നൊ​രു കു​റ്റ​വാ​ളി​യ​ല്ലെ​ന്നും നി​ല​വി​ൽ ഒ​ളി​വി​ൽ പോ​കേ​ണ്ട സാ​ഹ​ച​ര്യ​മാ​ണു​ള്ള​തെ​ന്നും വ​ള​ർ​മ​തി വ്യ​ക്ത​മാ​ക്കി. സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​കു​മെ​ന്ന സ​ർ​ക്കാ​ർ വാ​ദ​ത്തെ​യും വ​ള​ർ​മ​തി ചോ​ദ്യം ചെ​യ്തു.

ഇ​തു​സം​ബ​ന്ധി​ച്ച എ​ന്ത് ക​ണ​ക്കാ​ണ് സ​ർ​ക്കാ​ർ പു​റ​ത്തു​വി​ട്ട​തെ​ന്നും എ​ങ്ങ​നെ​യാ​ണ് വി​ഷ​യം പ​ഠി​ച്ച​തെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്ക​ണം. ലി​സ്റ്റി​ലെ ഒ​ന്നാം റാ​ങ്കു​കാ​ര​ന് പോ​ലും ജോ​ലി ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​തെ​ന്നും വ​ള​ർ​മ​തി വ്യ​ക്ത​മാ​ക്കി.

പി​എ​സ്‌​സി സം​വി​ധാ​ന​ത്തി​ന്‍റെ വി​ശ്വാ​സ്യ​ത​യെ ചോ​ദ്യം ചെ​യ്ത അ​വ​ർ എ​ച്ച്ടി​വി ത​സ്തി​ക​ക​ളി​ലെ ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ലു​ള്ള ഒ​ഴി​വു​ക​ളു​ടെ ക​ണ​ക്കു​ക​ൾ പു​റ​ത്തു​വി​ട​ണ​മെ​ന്നും പ​റ​ഞ്ഞു. റി​ട്ട​യ​ർ​മെ​ന്‍റ് ഒ​ഴി​വു​ക​ൾ ലി​സ്റ്റി​ലു​ള്ള ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ​ക്ക് കി​ട്ടു​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി​യ ശേ​ഷ​മേ ഇ​നി സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്ക് വി​ളി​ക്കാ​വൂ എ​ന്നും വ​ള​ർ​മ​തി കൂ​ട്ടി​ച്ചേ​ർ​ത്തു.

Latest News

Corehub Up