Tue, 24 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Overseas market

പൈ​​നാ​​പ്പി​​ൾ ഉ​​പോ​​ത്പ​​ന്ന​​ങ്ങ​​ൾ വി​​ദേ​​ശവി​​പ​​ണി​​യി​​ലെ​​ത്തി​​ക്കാ​​ൻ വാ​​ഴ​​ക്കു​​ളം പൈ​​നാ​​പ്പി​​ൾ ഫാ​​ർ​​മ​​ർ പ്രൊ​​ഡ്യൂ​​സ​​ർ ക​​മ്പ​​നി

​​​​​വാ​​​​​ഴ​​​​​ക്കു​​​​​ളം: പൈ​​​​​നാ​​​​​പ്പി​​​​​ളി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള ഉ​​​​​പോ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളെ വി​​​​​ദേ​​​​​ശ വി​​​​​പ​​​​​ണി​​​​​യി​​​​​ലെ​​​​​ത്തി​​​​​ക്കാ​​​​​ൻ വാ​​​​​ഴ​​​​​ക്കു​​​​​ളം പൈ​​​​​നാ​​​​​പ്പി​​​​​ൾ ഫാ​​​​​ർ​​​​​മ​​​​​ർ പ്രൊ​​​​​ഡ്യൂ​​​​​സ​​​​​ർ ക​​​​​മ്പ​​​​​നി. പൈ​​​​​നാ​​​​​പ്പി​​​​​ളി​​​​​നു വി​​​​​ല കു​​​​​റ​​​​​യു​​​​​ന്ന സ​​​​​മ​​​​​യ​​​​​ങ്ങ​​​​​ളി​​​​​ൽ അ​​​​​ധി​​​​​ക​​​​​മാ​​​​​യി ഉ​​​​​ത്പാ​​​​​ദി​​​​​പ്പി​​​​​ക്ക​​​​​പ്പെ​​​​​ടു​​​​​ന്ന പൈ​​​​​നാ​​​​​പ്പി​​​​​ൾ സം​​​​​ഭ​​​​​രി​​​​​ച്ച് മൂ​​​​​ല്യ​​​​​വ​​​​​ർ​​​​​ധി​​​​​ത ഉ​​​​​ത്പ​​​​​ന്ന​​​​​ങ്ങ​​​​​ളാ​​​​​ക്കി മാ​​​​​റ്റി വി​​​​​ദേ​​​​​ശ​​​വി​​​​​പ​​​​​ണി​​​​​ക​​​​​ളി​​​​​ൽ എ​​​​​ത്തി​​​​​ച്ച് വി​​​​​പ​​​​​ണ​​​​​നം ചെ​​​​​യ്യു​​​​​ക എ​​​​​ന്ന ല​​​​​ക്ഷ്യ​​​​​വു​​​​​മാ​​​​​യാ​​​​​ണു ക​​​​​ർ​​​​​ഷ​​​​​കപ​​​​​ങ്കാ​​​​​ളി​​​​​ത്ത​​​​​മു​​​​​ള്ള ക​​​​​മ്പ​​​​​നി രൂ​​​​​പംകൊ​​​​​ണ്ട​​​​​ത്.

സം​​​​​സ്ഥാ​​​​​ന​​​​​ത്തു​​​​​ട​​​​​നീ​​​​​ള​​​​​മാ​​​​​യി ഏ​​​​​ക​​​​​ദേ​​​​​ശം 15,000 ഹെ​​​​​ക്‌​​​ട​​​​​റി​​​​​ലേ​​​​​റെ പൈ​​​​​നാ​​​​​പ്പി​​​​​ൾ കൃ​​​​​ഷി​​​​​യു​​​​​ള്ള​​​​​താ​​​​​യി ക​​​​​ണ​​​​​ക്കാ​​​​​ക്കു​​​​​ന്നു. ഈ ​​​​​സാ​​​​​ഹ​​​​​ച​​​​​ര്യ​​​​​ത്തി​​​​​ലാ​​​​​ണു വാ​​​​​ഴ​​​​​ക്കു​​​​​ളം കേ​​​​​ന്ദ്ര​​​​​മാ​​​​​യി പ്ര​​​​​വ​​​​​ർ​​​​​ത്തി​​​​​ക്കു​​​​​ന്ന ഓ​​​​​ൾ കേ​​​​​ര​​​​​ള പൈ​​​​​നാ​​​​​പ്പി​​​​​ൾ മ​​​​​ർ​​​​​ച്ച​​​​​ന്‍റ്സ് അ​​​​​സോ​​​​​സി​​​​​യേ​​​​​ഷ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ വാ​​​​​ഴ​​​​​ക്കു​​​​​ളം പൈ​​​​​നാ​​​​​പ്പി​​​​​ൾ ഫാ​​​​​ർ​​​​​മ​​​​​ർ പ്രൊ​​​​​ഡ്യൂ​​​​​സ​​​​​ർ ക​​​​​മ്പ​​​​​നി (വി​​​​​പി​​​​​എ​​​​​ഫ്പി​​​​​സി) മൂ​​​​​ന്നു വ​​​​​ർ​​​​​ഷം മു​​​​​മ്പ് രൂ​​​​​പീ​​​​​കൃ​​​​​ത​​​​​മാ​​​​​യ​​​​​ത്.

പൈ​​​​​നാ​​​​​പ്പി​​​​​ൾ മേ​​​​​ഖ​​​​​ല​​​​​യു​​​​​ടെ സ​​​​​മ​​​​​ഗ്ര ഉ​​​​​ന്ന​​​​​മ​​​​​ന​​​​​ത്തി​​​​​ന് ഉ​​​​​ത​​​​​കു​​​​​ന്ന പൈ​​​​​നാ​​​​​പ്പി​​​​​ൾ ഫാ​​​​​ക്‌​​​ട​​​​​റി, ഉ​​​​​ത്പ​​​​​ന്ന​​​വി​​​​​ത​​​​​ര​​​​​ണ​​​​​ത്തി​​​​​ന് ഔ​​​​​ട്ട്‌​​​​​ലെ​​​​​റ്റ്, കോ​​​​​ർ​​​​​പ​​​റേ​​​​​റ്റ് ഓ​​​​​ഫിസും അ​​​​​നു​​​​​ബ​​​​​ന്ധ സൗ​​​​​ക​​​​​ര്യ​​​​​ങ്ങ​​​​​ളും, സ്വാ​​​​​ഭാ​​​​​വി​​​​​ക വ​​​​​ള​​​​​ങ്ങ​​​​​ളു​​​​​ടെ​​​​​യും കീ​​​​​ട​​​​​നാ​​​​​ശി​​​​​നി​​​​​ക​​​​​ളു​​​​​ടെ​​​​​യും വി​​​​​ത​​​​​ര​​​​​ണം, പൈ​​​​​നാ​​​​​പ്പി​​​​​ൾ ന​​​​​ഴ്സ​​​​​റി, വി​​​​​ദേ​​​​​ശ​​​വി​​​​​പ​​​​​ണി, ടൂ​​​​​റി​​​​​സം വി​​​​​ക​​​​​സ​​​​​നം, വി​​​​​ദേ​​​​​ശി​​​​​ക​​​​​ൾ​​​​​ക്കും മ​​​​​റ്റു​​​​​മാ​​​​​യി കൃ​​​​​ഷി പ​​​​​രി​​​​​ശീ​​​​​ല​​​​​നം, പൈ​​​​​നാ​​​​​പ്പി​​​​​ൾ കൃ​​​​​ഷി, വി​​​​​ല​​​​​സ്ഥി​​​​​ര​​​​​ത ഉ​​​​​റ​​​​​പ്പാ​​​​​ക്ക​​​​​ൽ, ഓ​​​​​ർ​​​​​ഗാ​​​​​നി​​​​​ക് കൃ​​​​​ഷി​​​രീ​​​​​തി പ്ര​​​​​ചാ​​​​​ര​​​​​ണം തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ ചി​​​​​ല ല​​​​​ക്ഷ്യ​​​​​ങ്ങ​​​​​ളാ​​​​​ണ്. ആ​​​​​ധു​​​​​നി​​​​​ക​​​രീ​​​​​തി​​​​​യി​​​​​ലു​​​​​ള്ള മാ​​​​​ർ​​​​​ക്ക​​​​​റ്റ്, പൈ​​​​​നാ​​​​​പ്പി​​​​​ൾ ഫാ​​​ക്‌​​​ട​​​റി തു​​​​​ട​​​​​ങ്ങി​​​​​യ​​​​​വ​​​​​യും ക​​​​​മ്പ​​​​​നി​​​​​യു​​​​​ടെ സ്വ​​​​​പ്ന​​​പ​​​​​ദ്ധ​​​​​തി​​​​​ക​​​​​ളാ​​​​​ണ്.

പൈ​​​​​നാ​​​​​പ്പി​​​​​ൾ തൊ​​​​​ലി ക​​​​​ള​​​​​ഞ്ഞു ചെ​​​​​റി​​​​​യ ക​​​​​ഷ​​​​​ണ​​​​​ങ്ങ​​​​​ളാ​​​​​ക്കി ഓ​​​​​രോ​​​​​ന്നാ​​​​​യി ത​​​​​നി​​​​​യെ പെ​​​​​ട്ടെ​​​​​ന്നു ത​​​​​ണു​​​​​പ്പി​​​​​ച്ച് ഇ​​​​​ൻ​​​​​ഡി​​​​​വി​​​​​ജ്വ​​​​​ൽ ക്വി​​​​​ക്ക് ഫ്രീ​​​​​സിം​​​​​ഗ് (ഐ​​​​​ക്യു​​​​​എ​​​​​ഫ്) മാ​​​​​തൃ​​​​​ക​​​​​യി​​​​​ൽ സ്വാ​​​​​ഭാ​​​​​വി​​​​​ക​​​​​ത ന​​​​​ഷ്‌​​​ട​​​പ്പെ​​​​​ടാ​​​​​തെ സ്വ​​​​​ദേ​​​​​ശ​​​​​ത്തും വി​​​​​ദേ​​​​​ശ വി​​​​​പ​​​​​ണി​​​​​ക​​​​​ളി​​​​​ലു​​​​​മാ​​​​​യി എ​​​​​ത്തി​​​​​ക്കു​​​​​ന്ന​​​​​താ​​​​​ണ് ആ​​​​​ദ്യ പ​​​​​ദ്ധ​​​​​തി.

ക​​​​​മ്പ​​​​​നി ഓ​​​​​ഹ​​​​​രി ഉ​​​​​ട​​​​​മ​​​​​ക​​​​​ളു​​​​​ടെ മൂ​​​​​ന്നാ​​​​​മ​​​​​ത് വാ​​​​​ർ​​​​​ഷി​​​​​ക പൊ​​​​​തു​​​​​യോ​​​​​ഗം 29ന് ​​​​​മൂ​​​​​വാ​​​​​റ്റു​​​​​പു​​​​​ഴ​​​​​യി​​​​​ൽ ന​​​​​ട​​​​​ത്തും.

പൈ​​​​​നാ​​​​​പ്പി​​​​​ൾ മേ​​​​​ഖ​​​​​ല​​​​​യു​​​​​മാ​​​​​യി നേ​​​​​രി​​​​​ട്ടു ബ​​​​​ന്ധ​​​​​മു​​​​​ള്ള​​​​​വ​​​​​ർ​​​​​ക്കും പ​​​​​രോ​​​​​ക്ഷ​​​​​മാ​​​​​യി ബ​​​​​ന്ധ​​​​​പ്പെ​​​​​ടാ​​​​​ൻ ആ​​​​​ഗ്ര​​​​​ഹി​​​​​ക്കു​​​​​ന്ന​​​​​വ​​​​​ർ​​​​​ക്കും പൈ​​​​​നാ​​​​​പ്പി​​​​​ൾ ഫാ​​​​​ർ​​​​​മ​​​​​ർ പ്രൊ​​​​​ഡ്യൂ​​​​​സ​​​​​ർ ക​​​​​മ്പ​​​​​നി ഇ​​​​​പ്പോ​​​​​ൾ ര​​​​​ണ്ടു ല​​​​​ക്ഷം രൂ​​​​​പ വി​​​​​ല​​​​​യു​​​​​ള്ള ഓ​​​​​ഹ​​​​​രി​​​​​ക​​​​​ൾ ക​​​​​മ്പ​​​​​നി​​​നി​​​​​യ​​​​​മ​​​​​മ​​​​​നു​​​​​സ​​​​​രി​​​​​ച്ച് ന​​​​​ൽ​​​​​കു​​​​​ന്നു​​​​​ണ്ട്. പ്രാ​​​​​രം​​​​​ഭ​​​​​മാ​​​​​യി 20 കോ​​​​​ടി സം​​​​​ഭ​​​​​രി​​​​​ക്കാ​​​​​നാ​​​​​ണു ല​​​​​ക്ഷ്യ​​​​​മെ​​​​​ന്ന് ക​​​​​മ്പ​​​​​നി ചെ​​​​​യ​​​​​ർ​​​​​മാ​​​​​ൻ ജോ​​​​​സ് പെ​​​​​രു​​​​​മ്പി​​​​​ള്ളി​​​​​ക്കു​​​​​ന്നേ​​​​​ൽ, എം​​​​​ഡി ജോ​​​​​സ് വ​​​​​ർ​​​​​ഗീ​​​​​സ് എ​​​​​ന്നി​​​​​വ​​​​​ർ അ​​​​​റി​​​​​യി​​​​​ച്ചു.

Latest News

Corehub Up