Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : PhoneTapping

ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​ണ്ട്; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: ത​ന്‍റെ ഫോ​ൺ ചോ​ർ​ത്തു​ന്നു​ണ്ടെ​ന്നും നി​ര​ന്ത​രം നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​ൻ. ഫോ​ൺ ചോ​ർ​ത്തു​ന്ന​വ​രെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​ൻ ഫോ​ണി​ലൂ​ടെ പ​ല കാ​ര്യ​ങ്ങ​ളും മ​നഃ​പൂ​ർ​വം തെ​റ്റി​ച്ച് പ​റ​യാ​റു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി. തി​രു​വ​ന​ന്ത​പു​ര​ത്ത് ഭ​ര​ണ​ഘ​ട​നാ ദി​നാ​ച​ര​ണ പ​രി​പാ​ടി​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

സം​സ്ഥാ​ന​ത്ത് എ​ല്ലാ​വ​രും നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന തോ​ന്ന​ല​ല്ല, മ​റി​ച്ച് നി​രീ​ക്ഷ​ണം ന​ട​ക്കു​ന്നു​ണ്ടെ​ന്ന ബോ​ധ്യ​മാ​ണ് ത​നി​ക്കു​ള്ള​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു. സം​സാ​രി​ക്കു​മ്പോ​ഴും കാ​റി​ൽ ക​യ​റു​മ്പോ​ഴും വീ​ട്ടി​ലേ​ക്കും മു​റി​യി​ലേ​ക്കും പ്ര​വേ​ശി​ക്കു​മ്പോ​ഴു​മെ​ല്ലാം ആ​രു​ടെ​യോ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കോ​ള​ജ് പ​ഠ​ന​കാ​ല​ത്ത് ജോ​ർ​ജ് ഓ​ർ​വെ​ല്ലി​ന്‍റെ '1984' എ​ന്ന പു​സ്ത​കം വാ​യി​ച്ച​പ്പോ​ൾ വ​ലി​യ ആ​ശ​ങ്ക തോ​ന്നി​യി​രു​ന്നു​വെ​ന്നും എ​ന്നാ​ൽ ഇ​പ്പോ​ൾ അ​ത്ത​രം ആ​ശ​ങ്ക​യി​ല്ലെ​ന്നും സ​തീ​ശ​ൻ പ​റ​ഞ്ഞു.

താ​ൻ നി​രീ​ക്ഷി​ക്ക​പ്പെ​ടു​ന്നു​ണ്ടെ​ന്നും ത​ന്‍റെ ഫോ​ണി​ൽ​നി​ന്നു​പോ​ലും വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തു​ന്നു​ണ്ടെ​ന്നും അ​റി​യാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. നി​ർ​മ്മി​ത ബു​ദ്ധി​യു​ടെ വ​ർ​ധി​ച്ചു​വ​രു​ന്ന സ്വാ​ധീ​ന​ത്തെ കു​റി​ച്ചും വി.​ഡി. സ​തീ​ശ​ൻ ആ​ശ​ങ്ക പ​ങ്കു​വ​ച്ചു. സ്വ​ത​ന്ത്ര​മാ​യി ചി​ന്തി​ക്കാ​നും തീ​രു​മാ​ന​ങ്ങ​ളെ​ടു​ക്കാ​നു​മു​ള്ള മ​നു​ഷ്യ​രു​ടെ ക​ഴി​വ് ക്ര​മേ​ണ ന​ഷ്ട​പ്പെ​ട്ടു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്.

ഫ്രീ​ഡം ടു ​തി​ങ്ക് എ​ന്ന പു​സ്ത​ക​ത്തെ പ​രാ​മ​ർ​ശി​ച്ചു​കൊ​ണ്ടാ​യി​രു​ന്നു മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. തീ​രു​മാ​ന​ങ്ങ​ൾ സ്വ​യം എ​ടു​ക്കാ​നു​ള്ള സ്വാ​ത​ന്ത്ര്യം ജ​ന​ങ്ങ​ൾ​ക്ക് ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. എ​ഐ​യു​ടെ സ്വാ​ധീ​നം വ​ർ​ധി​ച്ചു​വ​രു​ന്ന കാ​ല​ത്ത് വ്യ​ക്തി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ അ​വ​ർ സ്വ​യം തീ​രു​മാ​നി​ക്കു​ന്ന​ത​ല്ലെ​ന്നും മ​റ്റു​ള​വ​രു​ടെ സ്വാ​ധീ​ന​ത്തി​ന് വി​ധേ​യ​മാ​കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

Latest News

Corehub Up