Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : No stay

വ​ഖ​ഫ് ബോ​ര്‍​ഡ് പു​നഃ​സം​ഘ​ടി​പ്പി​ച്ച ഉ​ത്ത​ര​വി​നു സ്റ്റേയില്ല ​

കൊ​​​​ച്ചി: കേ​​​​ര​​​​ള വ​​​​ഖ​​​​ഫ് ബോ​​​​ര്‍​ഡ് പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച ഒ​​​​ക്ടോ​​​​ബ​​​​റി​​​​ലെ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് സ്റ്റേ ​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ഹൈ​​​​ക്കോ​​​​ട​​​​തി ഡി​​​​വി​​​​ഷ​​​​ന്‍​ ബെ​​​​ഞ്ചും ത​​​​ള്ളി.

പു​​​​തി​​​​യ ചെ​​​​യ​​​​ര്‍​പ​​​​ഴ്‌​​​​സ​​​​ണെ​​​​യും അം​​​​ഗ​​​​ങ്ങ​​​​ളെ​​​​യും നി​​​​യ​​​​മി​​​​ച്ച സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വും ഇ​​​​തു സ്റ്റേ ​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്ന ആ​​​​വ​​​​ശ്യം ത​​​​ള്ളി​​​​യ സിം​​​​ഗി​​​​ള്‍​ ബെ​​​​ഞ്ച് ഉ​​​​ത്ത​​​​ര​​​​വും റ​​​​ദ്ദാ​​​​ക്ക​​​​ണ​​​​മെ​​​​ന്ന​​​​ട​​​​ക്കം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് മു​​​​ന്‍ ചെ​​​​യ​​​​ര്‍​പേ​​​​ഴ്‌​​​​സ​​​​ണ്‍ കെ.​​​​എ​​​​സ്. ഹം​​​​സ​​​​യും അം​​​​ഗ​​​​മാ​​​​യി​​​​രു​​​​ന്ന ഉ​​​​സ്മാ​​​​ന്‍ ഹാ​​​​ജി​​​​യു​​​​മ​​​​ട​​​​ക്കം ന​​​​ല്‍​കി​​​​യ അ​​​​പ്പീ​​​​ല്‍ ഹ​​​​ര്‍​ജി​​​​യാ​​​​ണു ജ​​​​സ്റ്റീ​​​​സു​​​മാ​​​രാ​​​യ ദേ​​​​വ​​​​ന്‍ രാ​​​​മ​​​​ച​​​​ന്ദ്ര​​​​ന്‍, ബ​​​​സ​​​​ന്ത് ബാ​​​​ലാ​​​​ജി എ​​​​ന്നി​​​​വ​​​​ര​​​​ട​​​​ങ്ങു​​​​ന്ന ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പ​​​​രി​​​​ഗ​​​​ണി​​​​ച്ച​​​​ത്.

പു​​​​തി​​​​യ വ​​​​ഖ​​​​ഫ് ബോ​​​​ര്‍​ഡ് ഇ​​​​തി​​​​ന​​​​കം ചു​​​​മ​​​​ത​​​​ല​​​​യേ​​​​റ്റെ​​​​ന്നും ഈ ​​​​ഘ​​​​ട്ട​​​​ത്തി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ ഉ​​​​ത്ത​​​​ര​​​​വ് സ്റ്റേ ​​​​ചെ​​​​യ്യു​​​​ന്ന​​​​തു ന്യാ​​​​യീ​​​​ക​​​​രി​​​​ക്കാ​​​​നാ​​​​കി​​​​ല്ലെ​​​​ന്നും നി​​​​രീ​​​​ക്ഷി​​​​ച്ചാ​​​​ണു സ്റ്റേ ​​​​അ​​​​നു​​​​വ​​​​ദി​​​​ക്കാ​​​​ന്‍ വി​​​​സ​​​​മ്മ​​​​തി​​​​ച്ച​​​​ത്.

ഈ ​​​​വ​​​​ര്‍​ഷം ഫെ​​​​ബ്രു​​​​വ​​​​രി​​​​യി​​​​ല്‍ സ​​​​ര്‍​ക്കാ​​​​ര്‍ വി​​​​ജ്ഞാ​​​​പ​​​​ന​​​​ത്തി​​​​ലൂ​​​​ടെ രൂ​​​​പ​​​​വ​​​​ത്ക​​​​രി​​​​ച്ച ബോ​​​​ര്‍​ഡ് പി​​​​രി​​​​ച്ചു​​​​വി​​​​ട്ട് ഒ​​​​ക്ടോ​​​​ബ​​​​ര്‍ 16ലെ ​​​​ഉ​​​​ത്ത​​​​ര​​​​വി​​​​ലൂ​​​​ടെ ബോ​​​​ര്‍​ഡ് പു​​​​നഃ​​​​സം​​​​ഘ​​​​ടി​​​​പ്പി​​​​ച്ച​​​​ത് സ്റ്റേ ​​​​ചെ​​​​യ്യ​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു സിം​​​​ഗി​​​​ള്‍ ബെ​​​​ഞ്ചി​​​​നെ സ​​​​മീ​​​​പി​​​​ച്ചെ​​​​ങ്കി​​​​ലും അ​​​​നു​​​​വ​​​​ദി​​​​ച്ചി​​​​രു​​​​ന്നി​​​​ല്ല. തു​​​​ട​​​​ര്‍​ന്നാ​​​​ണു ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ചി​​​​ല്‍ അ​​​​പ്പീ​​​​ല്‍ ന​​​​ല്‍​കി​​​​യ​​​​ത്.

പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന അ​​​​ന്തി​​​​മ​​​വി​​​​ധി​​​​ക്കു വി​​​​ധേ​​​​യ​​​​വു​​​​മാ​​​​യി​​​​രി​​​​ക്കു​​​​മെ​​​​ന്ന് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​യ ഡി​​​​വി​​​​ഷ​​​​ന്‍ ബെ​​​​ഞ്ച് പു​​​​നഃ​​​​സം​​​​ഘ​​​​ട​​​​ന ചോ​​​​ദ്യം ചെ​​​​യ്യു​​​​ന്ന ഹ​​​​ര്‍​ജി​​​​ക​​​​ള്‍ ബ​​​​ന്ധ​​​​പ്പെ​​​​ട്ട സിം​​​​ഗി​​​​ള്‍​ബെ​​​​ഞ്ചു​​​ത​​​​ന്നെ പ​​​​രി​​​​ഗ​​​​ണി​​​​ച്ച് തീ​​​​ര്‍​പ്പാ​​​​ക്കാ​​​​നും നി​​​​ര്‍​ദേ​​​​ശി​​​​ച്ചു.

Latest News

Corehub Up