Wed, 25 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Kerala : Wild Elephant

ചക്കക്കൊമ്പൻ ജലാശയത്തിനരികെ, രാവിലെ ഉറക്കം ശീലം; മയക്കുവെടി ദൗത്യം ഉച്ചവരെ നിർത്തിവച്ചു

ഇടുക്കി: ചിന്നക്കനാലിലെ കാട്ടാന ചക്കക്കൊമ്പനെ മയക്കുവെടി വച്ച് റേഡിയോ കോളർ ഘടിപ്പിക്കാനുള്ള ദൗത്യം ഉച്ചവരെ നിർത്തിവച്ചു. രാവിലെ 80 ഏക്കർ കോളനിക്ക് അടുത്തുള്ള പൊന്നു സ്വാമി എസ്റ്റേറ്റിലാണ് ആനയെ വനം വകുപ്പ് ഉദ്യോഗസ്ഥർ ട്രാക്ക് ചെയ്തത്.

എന്നാൽ ഇവിടെനിന്ന് ആനയിറങ്കൽ അണക്കെട്ടിന്‍റെ ഭാഗത്തേക്കുപോയ ആന പിന്നീട് ജലാശയത്തിലേക്ക് ഇറങ്ങിയിരുന്നു. മറുകരയിലേക്ക് നീന്തിക്കയറിയ ആന ഇപ്പോൾ ഡാമിനോട് ചേർന്നുള്ള മേഖലയിൽ തുടരുകയാണ്.

നിലവിൽ ആന നിൽക്കുന്ന തുരുത്തിൽ വച്ച് മയക്കു വെടിവയ്ക്കാൻ സാധിക്കുകയില്ല. കൂടാതെ എട്ടുമണി മുതൽ കിടന്ന് ഉറങ്ങുന്ന സ്വഭാവക്കാരനുമാണ് ചക്കക്കൊമ്പൻ. ചക്കക്കൊമ്പനെ നിരീക്ഷിച്ച് ദൗത്യസംഘം പ്രദേശത്ത് തുടരുകയാണ്.

ജലാശത്തിലേക്ക് ഇറങ്ങുമോ എന്ന ആശങ്കയാണ് ദൗത്യം നീട്ടാൻ കാരണം. മയക്കുവെടിയേറ്റ് ആന ജലാശയത്തിലേക്കു വീഴുന്ന സാഹചര്യമുണ്ടായാൽ ജീവൻ അപകടത്തിലാകും. മയക്കുവെടി ഏറ്റാൽ ആന കുറച്ചുദൂരം ഓടാനുള്ള സാധ്യതയുണ്ട്.

ഇതിനു പുറമേ ചക്കക്കൊമ്പനു സമീപം മറ്റ് നാല് കാട്ടാനകളുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. ഇതും ദൗത്യത്തിനു തടസമാണ്.

Latest News

Corehub Up