Mon, 23 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Actress Radha

വീ​ണ്ടും ഉ​ദ​യ​ച​ന്ദ്രി​ക​യാ​യി രാ​ധ

‘ഞാ​ന്‍ ആ​റാം ക്ലാ​സി​ലോ ഏ​ഴാം ക്ലാ​സി​ലോ പ​ഠി​ക്കു​ന്ന കാ​ല​ത്ത് ഊ​ണു ക​ഴി​ക്കാ​ന്‍ സ്കൂ​ളി​ന​ടു​ത്തു​ള്ള അ​പ്പ​ച്ചി​യു​ടെ വീ​ട്ടി​ലാ​ണ് പോ​യി​രു​ന്ന​ത്. ഒ​രു ചെ​റി​യ വ​ഴി​യി​ലൂ​ടെ വേ​ണം അ​പ്പ​ച്ചി​യു​ടെ വീ​ട്ടി​ലെ​ത്താ​ന്‍. വ​ഴി​യി​ൽ ഒ​രു ട്യൂ​ഷ​ന്‍ സെ​ന്‍റ​ര്‍ ക​ട​ന്നു​വേ​ണം പോ​കാ​ന്‍. ഒ​രു ഉ​ച്ച​നേ​രം ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലി​രു​ന്ന് ‘ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം...’ എ​ന്ന് ഒ​രു പ​യ്യ​ന്‍ പാ​ടു​ന്ന​ത് കേ​ട്ടു. വ​ള​രെ പ​തി​ഞ്ഞ ശ​ബ്‌​ദ​ത്തി​ലാ​യി​രു​ന്നു പാ​ട്ട്. അ​ടു​ത്ത ദി​വ​സം അ​തേ പ​യ്യ​ന്‍ എ​ന്നെ ക​ണ്ട​തും വീ​ണ്ടും പാ​ടി. അ​ല്പം​കൂ​ടെ ഉ​ച്ച​ത്തി​ല്‍, തെ​ളി​മ​യോ​ടെ. ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം...

കൗ​മാ​ര​ക്കാ​രി​യാ​യ ഒ​രു കു​ട്ടി​യാ​ണ​ല്ലോ ഞാ​ന്‍ അ​ന്ന്. എ​ന്‍റെ പേ​ര് ( ഉ​ദ​യ​ച​ന്ദ്രി​ക) വ​ച്ചു​ള്ള പാ​ട്ട് വ​ഴി​യി​ല്‍ ഒ​രു പ​യ്യ​ന്‍ പാ​ടു​ന്ന​ത് സ​ഹി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. ട്യൂ​ഷ​ന്‍ സെ​ന്‍റ​റി​ലെ അ​ധ്യാ​പ​ക​നെ സ​മീ​പി​ച്ച് ഞാ​ന്‍ പ​രാ​തി പ​റ​ഞ്ഞു.

അ​ധ്യാ​പ​ക​ന്‍ വ​ള​രെ ശാ​ന്ത​നാ​യി എ​ന്നോ​ടു പ​റ​ഞ്ഞു: “നി​ന​ക്ക​റി​യു​മോ കു​ട്ടി, ഇ​ത് വ​ള​രെ പ്ര​ശ​സ്തി​യാ​ര്‍​ജി​ച്ച സി​നി​മാ​ഗാ​ന​മാ​ണ്. ഈ ​രം​ഗ​ത്ത് അ​ഭി​ന​യി​ക്കു​ന്ന​ത് ആ​രൊ​ക്കെ​യാ​ണെ​ന്ന​ല്ലേ. അ​തീ​വ സു​ന്ദ​ര​നാ​യ പ്രേം​ന​സീ​റും വ​ള​രെ സു​ന്ദ​രി​യാ​യ ഷീ​ല​യു​മാ​ണ്. നി​ന്നെ നോ​ക്കി ഈ ​പാ​ട്ട് ഒ​രാ​ള്‍ പാ​ടി​യെ​ങ്കി​ല്‍ നീ​യെ​ത്ര സു​ന്ദ​രി​യാ​യി​രി​ക്കും.”

ആ ​സ​ന്ദ​ര്‍​ഭ​ത്തി​ല്‍ പ്ര​ശ്നം ല​ഘൂ​ക​രി​ക്കാ​ന്‍ അ​ധ്യാ​പ​ക​ന്‍ ഇ​ങ്ങ​നെ പ​റ​ഞ്ഞ​താ​ണ്. ഓ​ര്‍​മ​ക​ളി​ല്‍ പ​ക്ഷേ ആ ​സം​ഭ​വം ഇ​ന്നു​മു​ണ്ട്. ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം.... എ​ന്ന ഗാ​നം എ​നി​ക്കൊ​രി​ക്ക​ലും മ​റ​ക്കാ​ന്‍ ക​ഴി​യി​ല്ല.”

ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ ഈ ​ഓ​ര്‍​മ പ​ങ്കു​വ​ച്ച​ത് എ​ണ്‍​പ​തു​ക​ളി​ല്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ​ലോ​കം അ​ട​ക്കി​വാ​ണ രാ​ധ എ​ന്ന പ്ര​ശ​സ്ത ച​ല​ച്ചി​ത്ര താ​ര​മാ​ണ്. ഉ​ദ​യ​ച​ന്ദ്രി​ക എ​ന്ന രാ​ധ. വി​ഖ്യാ​ത ച​ല​ച്ചി​ത്ര സം​വി​ധാ​യ​ക​ന്‍ ഭാ​ര​തി രാ​ജ​യാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ ക​ല്ല​റ ഗ്രാ​മ​ത്തി​ൽ ജ​നി​ച്ചു വ​ള​ര്‍​ന്ന ഉ​ദ​യ​ച​ന്ദ്രി​ക എ​ന്ന പെ​ണ്‍​കു​ട്ടി​യെ രാ​ധ​യാ​ക്കി മാ​റ്റി​യ​ത്. ‘ആ​ര്‍’ എ​ന്ന് ത​ന്‍റെ ഭാ​ഗ്യാ​ക്ഷ​ര​ത്തി​ല്‍ തു​ട​ങ്ങു​ന്ന പേ​രു​ക​ളാ​ണ് ഭാ​ര​തി രാ​ജ സ്വ​ന്തം നാ​യി​ക​മാ​ര്‍​ക്കെ​ല്ലാം ന​ല്‍​കി​യ​ത്. അ​ത​നു​സ​രി​ച്ച് 1981 ല്‍ ​പു​റ​ത്തു​വ​ന്ന അ​ലൈ​ക​ള്‍ ഓ​യ്‌​വ​തി​ല്ലെ എ​ന്ന സി​നി​മ​യി​ല്‍ ഉ​ദ​യ​ച​ന്ദ്രി​ക രാ​ധ​യാ​യി.

ക​ഴി​ഞ്ഞ​യാ​ഴ്ച തി​രു​വ​ന​ന്ത​പു​രം ന​ഗ​ര​ത്തി​ല്‍ ക​മു​ക​റ ഫൗ​ണ്ടേ​ഷ​ന്‍, ഗാ​ന​ര​ച​യി​താ​വും സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​ക്ക് ക​മു​ക​റ പു​ര​സ്കാ​രം ന​ല്‍​കി​യി​രു​ന്നു. ഈ ​ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്ത​പ്പോ​ഴാ​ണ് ഉ​ദ​യ​ച​ന്ദ്രി​ക​യാ​യി രാ​ധ വീ​ണ്ടും മാ​റി​യ​ത്. ഒ​രു​പ​ക്ഷേ കാ​ല​ത്തി​ന്‍റെ ഒ​രു കൗ​തു​ക​മാ​കാം ഇ​ത്. വ​ഴി​യി​ൽ നി​ന്ന് ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം എ​ന്ന് ത​ന്‍റെ അ​ന്ന​ത്തെ ‘ഫാ​ന്‍ ബോ​യ്’ പാ​ടു​ന്ന​ത് അ​തു​പോ​ലെ രാ​ധ അ​നു​ക​രി​ച്ച​തും ര​സ​ക​ര​മാ​യി.

“ശ്രീ​കു​മാ​ര​ന്‍ ത​മ്പി സം​വി​ധാ​നം ചെ​യ്ത സി​നി​മ​ക​ളി​ല്‍ ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടി​ല്ല. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഗാ​ന​ങ്ങ​ള്‍​ക്ക് സി​നി​മ​യി​ല്‍ ഭാ​വം പ​ക​രാ​ന്‍ ക​ഴി​ഞ്ഞി​ട്ടു​മി​ല്ല. എ​ങ്കി​ലും ച​ന്ദ്രി​ക​യി​ല​ലി​യു​ന്നു ച​ന്ദ്ര​കാ​ന്തം എ​ന്ന ഗാ​ന​ത്തി​ലെ ച​ന്ദ്രി​ക ഞാ​നാ​ണ്” -അ​ല്പം കു​റു​മ്പോ​ടെ, കു​ട്ടി​ത്ത​ത്തോ​ടെ രാ​ധ പ​റ​ഞ്ഞു.

ക​ല്ല​റ സ്കൂ​ളി​ല്‍ യു​വ​ജ​നോ​ത്സ​വ​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യാ​യി രാ​ധ മാ​റു​ന്ന​തും കാ​ണാ​മാ​യി​രു​ന്നു. 1977ല്‍ ​പു​റ​ത്തി​റ​ങ്ങി​യ വി​ഷു​ക്ക​ണി​യി​ലെ ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ മ​ല​ര്‍​ക്കൊ​ടി​പോ​ലെ.... എ​ന്ന ഗാ​നം സ്കൂ​ള്‍ ച​ട​ങ്ങു​ക​ള്‍​ക്ക് പാ​ടി​യി​രു​ന്നു. വി​ഷു​ക്ക​ണി എ​ന്ന സി​നി​മ​യ്ക്കു​വേ​ണ്ടി ശ്രീ​കു​മാ​ര​ന്‍ ത​മ്പി- സ​ലി​ല്‍ ചൗ​ധ​രി കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന, എ​സ്. ജാ​ന​കി പാ​ടി​യ അ​തേ ഗാ​നം. ഒ​രു മാ​സം വ​ള​രെ ക​ഷ്‌​ട​പ്പെ​ട്ടു പ​ഠി​ച്ചാ​ണ് അ​തു പാ​ടി​യി​രു​ന്ന​ത്. ഹൈ ​പി​ച്ച് ഒ​ക്കെ വ​രു​മ്പോ​ള്‍ വെ​ള്ളി വീ​ഴു​മെ​ങ്കി​ലും മ​ല​ര്‍​ക്കൊ​ടി പോ​ലെ.... താ​ന്‍ ഒ​രു വി​ധം ഭം​ഗി​യാ​യി പാ​ടി​യി​രു​ന്നു എ​ന്നും രാ​ധ. “ശ്രീ​കു​മാ​ര​ന്‍ ത​മ്പി​യു​ടെ സി​നി​മ​ക​ളും ഗാ​ന​രം​ഗ​ങ്ങ​ളും ഇ​പ്പോ​ള്‍ ഇ​ന്‍റ​ര്‍​നെ​റ്റി​ലൂ​ടെ കാ​ണു​മ്പോ​ള്‍ എ​നി​ക്ക് വ​ലി​യ ന​ഷ്‌​ട​ബോ​ധം തോ​ന്നാ​റു​ണ്ട്. അ​ഞ്ചോ, ആ​റോ മ​ല​യാ​ളം സി​നി​മ​ക​ളി​ല്‍ മാ​ത്ര​മേ ഞാ​ന്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ളൂ. എ​ന്‍റെ അ​മ്മ എ​ന്തു​കൊ​ണ്ടാ​ണ് കൂ​ടു​ത​ല്‍ മ​ല​യാ​ളം ചി​ത്ര​ങ്ങ​ളി​ല്‍ എ​ന്നെ അ​ഭി​ന​യി​പ്പി​ക്കാ​ത്ത​ത് എ​ന്നു ചി​ന്തി​ച്ചു​പോ​കും.

ശ്രീ​കു​മാ​ര​ന്‍ ത​മ്പി സാ​റി​നോ​ട് അ​ക്കാ​ര്യം പ​റ​ഞ്ഞ​പ്പോ​ള്‍ അ​ദ്ദേ​ഹം പ​റ​ഞ്ഞ​ത് ത​മി​ഴ്,തെ​ലു​ങ്ക് സി​നി​മ ലോ​ക​ത്ത് വ​ലി​യ പേ​രു കി​ട്ടി​യ​ല്ലോ എ​ന്നാ​ണ്.

അ​തേ, മ​ഹാ​ന്മാ​രാ​യ ത​മി​ഴ് തെ​ലു​ങ്ക് താ​ര​ങ്ങ​ളോ​ടൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ച​ത് സി​നി​മാ​ജീ​വി​ത​ത്തി​ലെ സു​കൃ​തം ത​ന്നെ​യാ​ണ്. ര​ണ്ടു ത​ല​മു​റ​യി​ലെ പ്ര​ഗ​ല്‍​ഭ നാ​യ​ക​ന​ട​ന്മാ​ര്‍​ക്കൊ​പ്പം അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ചു. ഗാ​ന​മേ​ഖ​ല എ​ടു​ത്താ​ല്‍ വൈ​ര​മു​ത്തു, വാ​ലി, ഇ​ള​യ​രാ​ജ തു​ട​ങ്ങി​യ മ​ഹാ​പ്ര​തി​ഭ​ക​ളു​ടെ ഗാ​ന​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചു...

എ​ന്‍റെ അ​നു​ഭ​വം പ​റ​യു​ക​യാ​ണെ​ങ്കി​ല്‍ ച​ല​ച്ചി​ത്രാ​സ്വാ​ദ​ക​രു​ടെ മ​ന​സി​ല്‍ കൂ​ടു​ത​ല്‍ പ​തി​ഞ്ഞു കി​ട​ക്കു​ന്ന​ത് അ​ഭി​നേ​താ​ക്ക​ളു​ടെ ഗാ​ന​രം​ഗ​ങ്ങ​ളാ​ണ്. എ​ത്ര ആ​യാ​സ​ക​ര​മാ​യ വൈ​കാ​രി​ക രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ച്ചാ​ലും എ​ത്ര അ​വാ​ര്‍​ഡു​ക​ള്‍ നേ​ടി​യാ​ലും ആ​രാ​ധ​ക​ര്‍ ന​മ്മ​ളെ കാ​ണു​മ്പോ​ള്‍ പ​റ​യു​ന്ന​ത് ഗാ​ന​രം​ഗ​ങ്ങ​ളെ​ക്കു​റി​ച്ചാ​ണ്. എ​ന്നോ​ട് പ​ല​രും ഞാ​ന്‍ അ​ഭി​ന​യി​ച്ച മെ​ല്ല തി​ര​ന്ത​ത് ക​ദ​വ് എ​ന്ന സി​നി​മ​യി​ലെ ‘ കു​ഴ​ലൂ​തും ക​ണ്ണ​നി​ക്കു കു​യി​ല്‍ പാ​ടും പാ​ട്ട് കേ​ക്കി​താ... ’എ​ന്ന ഗാ​ന​ത്തെ​ക്കു​റി​ച്ച് പ​റ​യാ​റു​ണ്ട്.

1981-1990 കാ​ല​ഘ​ട്ട​ത്തി​ലാ​ണ് ഞാ​ന്‍ ത​മി​ഴ്, തെ​ലു​ങ്ക് സി​നി​മ​ക​ളി​ല്‍ നാ​യി​ക​യാ​യി അ​ഭി​ന​യി​ച്ച​ത്.

അ​ക്കാ​ല​ത്ത് ധാ​രാ​ളം ഗാ​ന​ങ്ങ​ള്‍ സി​നി​മ​ക​ളി​ൽ ‍ ഉ​ണ്ടാ​യി​രു​ന്നു. ഓ​രോ സി​നി​മ​യി​ലും അ​ഞ്ചും ആ​റും പാ​ട്ടു​ക​ള്‍ വ​രെ കാ​ണും. നൃ​ത്ത​ത്തോ​ടു​കൂ​ടി​യു​ള്ള​തും ധാ​രാ​ളം. അ​തു​കൊ​ണ്ടു​ത​ന്നെ നി​ര​വ​ധി ഗാ​ന​രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കാ​ന്‍ സാ​ധി​ച്ചി​ട്ടു​ണ്ട്.’

മ​ല​യാ​ളി ആ​രാ​ധ​ക​ര്‍ ഉ​ള്‍​പ്പ​ടെ ഇ​ന്നും രാ​ധ​യെ ക​ണ്ട ഉ​ട​നെ പ​റ​യു​ന്ന​ത് കു​ഴ​ലൂ​തും ക​ണ്ണ​ന്ക്കു... എ​ന്ന ഗാ​ന​മാ​ണ്. 1986ല്‍ ​പു​റ​ത്തു​വ​ന്ന ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ന്‍ ആ​ര്‍.​സു​ന്ദ​ര്‍ രാ​ജ​നാ​ണ്. ഒ​രി​ക്ക​ല്‍ ക​ണ്ടാ​ല്‍ മ​റ​ക്കാ​ന്‍ ക​ഴി​യാ​ത്ത ഗാ​ന​രം​ഗം ത​ന്നെ​യാ​ണി​ത്.

കെ.​എ​സ്. ചി​ത്ര​യാ​ണ് പാ​ടു​ന്ന​തെ​ങ്കി​ലും സി​നി​മ​യി​ല്‍ തു​ള​സി​യാ​യി വ​രു​ന്ന രാ​ധ പാ​ടു​ന്ന അ​തേ അ​നു​ഭ​വ​മാ​ണ്. നീ​ല​സാ​രി​യും കു​പ്പി​വ​ള​ക​ളും അ​ണി​ഞ്ഞ്, ത​ല​മു​ടി​യി​ല്‍ മു​ല്ല​പ്പൂ​ക്ക​ളും ക​ന​കാം​ബ​ര​വും ചൂ​ടി ത​നി ത​മി​ഴ് പെ​ണ്‍​കു​ട്ടി​യാ​യി​ട്ടാ​ണ് രാ​ധ ആ ​രം​ഗ​ത്ത് അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.

‘കു​ക്കൂ..’​എ​ന്നു​ള്ള കു​യി​ല്‍​പാ​ട്ടും നാ​യ​ക​നാ​യ മോ​ഹ​ന്‍​രാ​ജി​ന്‍റെ പു​ല്ലാം​കു​ഴ​ല്‍ വി​ളി​യും ന​ല്‍​കു​ന്ന ഗാ​നാ​നു​ഭൂ​തി അ​വ​ര്‍​ണ​നീ​യ​മാ​ണ്. ത​മി​ഴ് സി​നി​മ​യി​ലെ ഏ​റ്റ​വും മ​നോ​ഹ​ര പ്ര​ണ​യ​രം​ഗ​ങ്ങ​ളി​ല്‍ ഒ​ന്നാ​യി വാ​ലി - വൈ​ര മു​ത്തു കൂ​ട്ടു​കെ​ട്ടി​ല്‍ പി​റ​ന്ന ഈ ​ഗാ​ന​രം​ഗ​ത്തെ ച​ല​ച്ചി​ത്ര​ഗാ​ന നി​രൂ​പ​ക​ന്മാ​ര്‍ വി​ല​യി​രു​ത്തു​ന്നു​ണ്ട്.

Latest News

Corehub Up