സ്വപ്നത്തിൽ കണ്ട അയ്യപ്പൻ സത്യമോ? ഭക്തിസാന്ദ്രമായ നിമിഷങ്ങളും കുടുംബബന്ധങ്ങളും ഉദയനും മണികണ്ഠനും തമ്മിലുള്ള യുദ്ധം വരെ പ്രതിപാദിക്കുന്ന മനോഹരമായ ദൃശ്യവിരുന്ന് സമ്മാനിച്ചുകൊണ്ട് മകരവിളക്ക് ദിനത്തിൽ ലോകവ്യാപകമായി തിയറ്ററുകളിലെത്തുന്ന ചിത്രം ‘ഹരിവരാസന’ത്തിന്റെ ടീസർ റിലീസായി.
ഒരു കംപ്ലീറ്റ് ഫാമിലി എന്റർടെയ്നറായാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്നത് ടീസറിൽ നിന്ന് തന്നെ വ്യക്തമാണ്. അജിത് വിനായക ഫിലിംസിന്റെ ബാനറിൽ വിനായക അജിത്തും പനോരമ സ്റ്റുഡിയോസിന്റെ ബാനറിൽ കുമാർ മംഗത് പഥയ്ക്കും അഭിഷേക് പഥയ്ക്കും ചേർന്നാണ് ‘ഹരിവരാസനം’ നിർമിക്കുന്നത്. രാജേഷ് നായർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഡോ. കെ. അമ്പാടിയാണ് തിരക്കഥയൊരുക്കുന്നത്.