മോഹൻലാലിന്റെ ഭാര്യ സുചിത്രയ്ക്കൊപ്പം അവധി ആഘോഷിച്ച് ലിസി പ്രിയദർശൻ. ടൂർ പോയതിന്റെ ചിത്രം ലിസി തന്നെയാണ് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. പ്രിയ സുഹൃത്ത് സുചിത്ര മോഹൻലാലിനൊപ്പം മനസിന് സന്തോഷം നൽകുന്നൊരു യാത്ര എന്നാണ് ലിസി കുറിച്ചത്.
സൗത്ത് കൊറിയയിലെ സോളിലേയ്ക്കാണ് ഇരുവരും യാത്ര പോയത്. യാത്രയിൽ പലയിടങ്ങളിലായെടുത്ത ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. ദക്ഷിണ കൊറിയയുടെ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ് സോൾ. ഹാൻ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഇത് രാജ്യത്തിന്റെ സാംസ്കാരിക, സാമ്പത്തിക, ഭരണ കേന്ദ്രമാണ്.