Fri, 27 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : mayan movie

ജ​യ​സൂ​ര്യ​യു​ടെ 'മാ​യ​ന്' യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ്; ആ​ഗോ​ള റി​ലീ​സ് ഡി​സം​ബ​ർ മൂ​ന്നി​ന്

ജ​യ​സൂ​ര്യ​യെ നാ​യ​ക​നാ​ക്കി ജി​തി​ൻ കെ. ​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന മി​സ്റ്റ​റി ത്രി​ല്ല​ർ ചി​ത്രം ‘മാ​യ​ൻ - ചാ​പ്റ്റ​ർ 1’ സെ​ൻ​സ​റിം​ഗ് ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി. ചി​ത്ര​ത്തി​ന് സെ​ൻ​സ​ർ ബോ​ർ​ഡ് യു/​എ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി.

ര​ണ്ട് മ​ണി​ക്കൂ​ർ 18 മി​നി​റ്റാ​ണ് ചി​ത്ര​ത്തി​ന്‍റെ ദൈ​ർ​ഘ്യം. മാ​ജി​ക് മൂ​ൺ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ രാ​ജീ​വ് ഗോ​വി​ന്ദ​ൻ നി​ർ​മി​ക്കു​ന്ന ചി​ത്രം ഡി​സം​ബ​ർ 3ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ തി​യ​റ്റ​റു​ക​ളി​ലെ​ത്തും.

‘ബി​യോ​ണ്ട് ദ് ​ഷാ​ഡോ​സ്’ എ​ന്ന ടാ​ഗ്‌​ലൈ​നോ​ടെ എ​ത്തു​ന്ന ചി​ത്രം നി​ഗൂ​ഢ​ത​യും ഉ​ദ്വേ​ഗ​വും നി​റ​ഞ്ഞ വ്യ​ത്യ​സ്ത​മാ​യൊ​രു സി​നി​മാ​നു​ഭ​വ​മാ​ണ് പ്രേ​ക്ഷ​ക​ർ​ക്കാ​യി ഒ​രു​ക്കു​ന്ന​ത്. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ചി​ത്ര​ത്തി​ന്റെ ട്രെ​യ്‌​ല​ർ വ​ലി​യ ആ​കാം​ക്ഷ​യാ​ണ് സൃ​ഷ്ടി​ച്ച​ത്. വി​ശ്വ​സി​ക്കാ​ൻ പോ​ലും പ്ര​യാ​സ​മു​ള്ള നി​ഗൂ​ഢ​ത​ക​ളു​ടെ ലോ​ക​ത്തേ​ക്കാ​ണ് ട്രെ​യ്‌​ല​ർ പ്രേ​ക്ഷ​ക​രെ ക്ഷ​ണി​ച്ച​ത്. ഒ​രു പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്റെ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ തു​റ​ക്ക​പ്പെ​ടു​ന്ന ര​ഹ​സ്യ​ങ്ങ​ളു​ടെ ലോ​ക​മാ​ണ് ചി​ത്ര​ത്തി​ന്റെ പ​ശ്ചാ​ത്ത​ലം. 

സാ​ധാ​ര​ണ അ​ന്വേ​ഷ​ണ​ങ്ങ​ൾ​ക്കും യു​ക്തി​ക്കും അ​പ്പു​റ​ത്തു​ള്ള സം​ഭ​വ​ങ്ങ​ളി​ലേ​ക്കും ആ​ചാ​ര​ങ്ങ​ളി​ലേ​ക്കും എ​ത്തു​ന്ന ക​ഥാ​പ​രി​സ​ര​മാ​ണ് ‘മാ​യ​ൻ’ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ൽ നി​ല​നി​ന്നി​രു​ന്ന​താ​യി പ​റ​യ​പ്പെ​ടു​ന്ന അ​പൂ​ർ​വ​വും നി​ഗൂ​ഢ​വു​മാ​യ ‘ക​റു​ത്ത​ച്ച​നൂ​ട്ട്’ എ​ന്ന ആ​ചാ​ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​മേ​യ​വും ചി​ത്ര​ത്തി​ന്റെ പ്ര​ധാ​ന ആ​ക​ർ​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​ണ്.

ജ​യ​സൂ​ര്യ പൊ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യി എ​ത്തു​ന്ന ചി​ത്ര​ത്തി​ൽ നൈ​ല ഉ​ഷ​യാ​ണ് നാ​യി​ക. വി​ജ​യ് ബാ​ബു, ഐ​ശ്വ​ര്യ രാ​ജ്, ജി​ബി​ൻ ഗോ​പി​നാ​ഥ് എ​ന്നി​വ​രും പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ‘ക​ള​ങ്കാ​വ​ൽ’ എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ജി​തി​ൻ കെ. ​ജോ​സി​ന്റെ ര​ണ്ടാ​മ​ത്തെ സം​വി​ധാ​ന സം​രം​ഭ​മാ​ണി​ത്. 

ജി​തി​ൻ കെ. ​ജോ​സും റാ​ഫി​യും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. നി​ഗൂ​ഢ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളും അ​പ്ര​തീ​ക്ഷി​ത സം​ഭ​വ​ങ്ങ​ളും നി​റ​ഞ്ഞ ക​ഥാ​പ​ശ്ചാ​ത്ത​ല​ത്തി​ലൂ​ടെ പ്രേ​ക്ഷ​ക​രെ ആ​കാം​ക്ഷ​യു​ടെ മു​ൾ​മു​ന​യി​ൽ നി​ർ​ത്തു​ന്ന ഒ​രു ത്രി​ല്ല​ർ അ​നു​ഭ​വ​മാ​യി​രി​ക്കും ചി​ത്രം സ​മ്മാ​നി​ക്കു​ക.

ഫൈ​സ​ൽ അ​ലി​യു​ടെ ഛായാ​ഗ്ര​ഹ​ണ​വും മു​ജീ​ബ് മ​ജീ​ദി​ന്റെ സം​ഗീ​ത​വും ചി​ത്ര​ത്തി​ന്റെ പ്ര​ധാ​ന സ​വി​ശേ​ഷ​ത​ക​ളാ​ണ്. നേ​ര​ത്തെ പു​റ​ത്തി​റ​ങ്ങി​യ ആ​ദ്യ ഗാ​നം ‘കൊ​ള്ളി​പ്രാ​ക്ക്’ സം​ഗീ​ത​ത്തി​ലെ പ​രീ​ക്ഷ​ണാ​ത്മ​ക​മാ​യ സ​മീa​പ​നം കൊ​ണ്ട് ശ്ര​ദ്ധ നേ​ടി​യി​രു​ന്നു. 13 വ​ർ​ഷ​ത്തെ ഇ​ട​വേ​ള​യ്ക്ക് ശേ​ഷം ഒ​രു മ​ല​യാ​ള ചി​ത്ര​ത്തി​ന്റെ സം​ഗീ​താ​വ​കാ​ശം യൂ​ണി​വേ​ഴ്സ​ൽ മ്യൂ​സി​ക് ഗ്രൂ​പ്പ് സ്വ​ന്ത​മാ​ക്കി​യ​തും ‘മാ​യ​ന്റെ’ മ​റ്റൊ​രു പ്ര​ത്യേ​ക​ത​യാ​ണ്. 

ഛായാ​ഗ്ര​ഹ​ണം: ഫൈ​സ​ൽ അ​ലി, സം​ഗീ​തം: മു​ജീ​ബ് മ​ജീ​ദ്, എ​ഡി​റ്റിം​ഗ്: പ്ര​വീ​ൺ പ്ര​ഭാ​ക​ർ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ: ദീ​പ​ക് പ​ര​മേ​ശ്വ​ര​ൻ, പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ: സു​നി​ൽ ദാ​സ്, ലൈ​ൻ പ്രൊ​ഡ്യൂ​സ​ർ: രോ​ഹി​ത് ആ​ർ. നാ​യ​ർ, കോ​സ്റ്റ്യൂം: സ​മീ​റ സ​നീ​ഷ്, മേ​ക്ക​പ്പ്: അ​മ​ൽ ച​ന്ദ്ര​ൻ, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ: ബോ​സ് വി, ​വ​രി​ക​ൾ: രാ​ജീ​വ് ഗോ​വി​ന്ദ​ൻ, ജി​തി​ൻ കെ. ​ജോ​സ്, കോ-​റൈ​റ്റ​ർ: ശ്രീ​ഖി​ൽ ശ്രീ​നി​വാ​സ​ൻ, സ്റ്റി​ൽ​സ്: സി​ന​ത് സേ​വ്യ​ർ, പ്രോ​ജ​ക്ട് ഡി​സൈ​ന​ർ: ആ​ന്റ​ണി സ്റ്റീ​ഫ​ൻ, പി.​ആ​ർ.​ഒ: വൈ​ശാ​ഖ് സി. ​വ​ട​ക്കേ​വീ​ട്, ജി​നു അ​നി​ൽ​കു​മാ​ർ.

Latest News

Corehub Up