Sat, 28 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : meenakshi dileep

‘നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​കു​ന്ന മൃ​ഗ​ങ്ങ​ൾ ഇ​ല്ലാ​താ​വു​ക​യോ മാ​റ്റ​പ്പെ​ടു​ക​യോ ചെ​യ്യ​ണം’; മീ​നാ​ക്ഷി

വ​ന്യ​മൃ​ഗ​ങ്ങ​ളെ കൈ​കാ​ര്യം ചെ​യ്യു​ന്ന സ​മീ​പ​ന​ത്തി​ൽ മാ​റ്റം​വേ​ണ​മെ​ന്ന് ന​ടി മീ​നാ​ക്ഷി അ​നൂ​പ്. നാ​ടി​നും നാ​ട്ടു​കാ​ർ​ക്കും ടൂ​റി​സ​ത്തി​നു​മെ​ല്ലാം ഭീ​ഷ​ണി​യാ​യ ചി​ല മൃ​ഗ​ങ്ങ​ൾ മാ​റ്റ​പ്പെ​ടു​ക​യോ ഇ​ല്ലാ​താ​വു​ക​യോ ചെ​യ്യു​ന്ന​താ​ണ് നീ​തി എ​ന്ന് മീ​നാ​ക്ഷി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
‌‌
ചി​ന്ന​ക്ക​നാ​ലി​ൽ ച​ക്ക​ക്കൊ​മ്പ​ന് റേ​ഡി​യോ കോ​ള​ർ ഘ​ടി​പ്പി​ക്കു​ന്ന ദൗ​ത്യം തു​ട​രു​ന്ന പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് മീ​നാ​ക്ഷി​യു​ടെ കു​റി​പ്പ്.

‘വീ​ണ്ടും ചി​ല ആ​ന​ക്കാ​ര്യ​ങ്ങ​ൾ... സ​ത്യ​ത്തി​ൽ എ​പ്പോ​ഴാ​ണ് ഈ ​ആ​ന​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ ന​മു​ക്ക് ‘ആ​ന’​ക്കാ​ര്യ​ങ്ങ​ളാ​വു​ന്ന​ത്. മ​നു​ഷ്യ​രും മൃ​ഗ​ങ്ങ​ളും ത​മ്മി​ലു​ള്ള പോ​ര് ച​രി​ത്രാ​തീ​ത കാ​ലം മു​ത​ൽ നി​ല​വി​ലു​ണ്ട്.

മ​നു​ഷ്യ​ൻ അ​വ​ന്‍റെ ബു​ദ്ധി​യും ടെ​ക്നി​ക്കു​ക​ളും അ​വ​ൻ ക​ണ്ടു​പി​ടി​ച്ച ഉ​പ​ക​ര​ണ​ങ്ങ​ളും കൊ​ണ്ട് കാ​ടു​ക​ൾ നാ​ടു​ക​ളാ​ക്കി നാ​ടു​ക​ൾ ന​ഗ​ര​ങ്ങ​ളാ​ക്കി ചു​രു​ക്ക​ത്തി​ൽ കാ​ടാ​ണ് മൊ​ത്ത​ത്തി​ൽ മാ​റ്റി​യ​ത്. 

മ​റ്റൊ​രു വി​ധ​ത്തി​ൽ പ​റ​ഞ്ഞാ​ൽ ലോ​കം മ​നു​ഷ്യ കേ​ന്ദ്രീ​കൃ​ത​മാ​ക്ക​പ്പെ​ട്ടു എ​ന്നും പ​റ​യാം. പ​ക്ഷേ പി​ന്നീ​ട് ആ​ധു​നി​ക മ​നു​ഷ്യ​ർ ത​ങ്ങ​ളു​ടെ നി​ല​നി​ൽ​പി​ന് കാ​ടും മൃ​ഗ​ങ്ങ​ളും ഒ​ക്കെ​യും ആ​വ​ശ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി അ​വ​യേ​യും സം​ര​ക്ഷി​ക്കു​വാ​ൻ വേ​ണ്ട നി​യ​മ​ങ്ങ​ളു​ണ്ടാ​ക്കി. പ​ക്ഷേ നി​ർ​ഭാ​ഗ്യ​വ​ശാ​ൽ അ​വ കാ​ലാ​നു​സൃ​ത​മാ​യി പ​രി​ഷ്ക്ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല എ​ന്ന​താ​ണ് ക​ഷ്ടം.

ജ​ന​നം കൊ​ണ്ട് വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്ക​പ്പെ​ടാ​ൻ വി​ധി​ക്ക​പ്പെ​ട്ട മ​നു​ഷ്യ​രാ​ണ് കൂ​ടു​ത​ൽ പേ​രും. അ​വ​ർ​ക്ക് നാ​ടി​നും കാ​ടി​നും അ​തി​ർ​ത്തി​യു​ണ്ട് താ​നും. എ​ന്നാ​ൽ മൃ​ഗ​ങ്ങ​ൾ​ക്ക് എ​ന്ത​തി​ർ​ത്തി.

അ​വി​ടെ താ​മ​സി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്കാ​വ​ട്ടെ എ​ന്നും അ​വ​രു​ടെ ക​ഷ്ട​പ്പാ​ടി​ന്‍റെ ഫ​ല​മാ​യ കൃ​ഷി​യും മ​റ്റ് സ്വ​ത്തു​ക്ക​ളും വ​ന്യ​ജീ​വി​ക​ളു​ടെ ആ​ക്ര​മ​ണ​ത്താ​ൽ ന​ശി​പ്പി​ക്ക​പ്പെ​ട്ട് ജീ​വി​തം ദു​സ​ഹ​മാ​ക്ക​പ്പെ​ട്ട ക​ഥ​ക​ളാ​ണ​ധി​കം. എ​ന്നാ​ൽ മ​നു​ഷ്യ​നാ​ൽ വ​ല്ല വ​ന്യ​മൃ​ഗ​ങ്ങ​ൾ​ക്കും വ​ല്ല​തും സം​ഭ​വി​ച്ചാ​ൽ തീ​ർ​ന്നു. സ്വ​ന്തം പ​ക്ഷം​പോ​ലും പ​റ​ഞ്ഞി​ട്ട് കാ​ര്യ​മി​ല്ലാ​ത്ത നീ​തി​യും. 

ഏ​തെ​ങ്കി​ലും വ​ന്യ​മൃ​ഗ​ങ്ങ​ൾ വ​നാ​തി​ർ​ത്തി​യോ​ട് ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ലോ കു​ഴി​യി​ലോ വീ​ണാ​ൽ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​മു​ണ്ടാ​വും. അ​വ​യൊ​ക്കെ ടി.​വി​യി​ലും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലും കാ​ണു​മ്പോ​ൾ അ​വ ര​ക്ഷ​പെ​ട​ണ​മേ​യെ​ന്ന ആ​ഗ്ര​ഹ​ത്തി​ലാ​ണ് ദൂ​രെ സു​ര​ക്ഷി​ത ന​ഗ​ര​ങ്ങ​ളി​ലും നാ​ടു​ക​ളി​ലു​മി​രി​ക്കു​ന്ന​വ​ർ.

അ​തൊ​രു മ​നു​ഷ്യ​ത്വ​പ​ര​മാ​യ വി​കാ​ര​മാ​ണെ​ങ്കി​ൽ കൂ​ടി​യും അ​തി​നൊ​രു മ​റു​പ​ക്ഷ​വു​മു​ണ്ട് എ​ന്ന​തും കാ​ണാ​തി​രി​ക്ക​രു​ത്. അ​തു​പ​ക്ഷേ സ​ത്യ​ത്തി​ൽ ആ ​നാ​ട്ടി​ലെ ജ​ന​ത​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് ചി​ന്തി​ക്കു​മ്പോ​ഴാ​ണ് മ​ന​സ്സി​ലാ​വു​ക. അ​വ​ർ മ​ന​സ്സ​റി​ഞ്ഞ് ആ​ഗ്ര​ഹി​ക്കു​ക അ​വ ഇ​ല്ലാ​താ​ക​ണ​മെ​ന്നാ​വും എ​ന്ന​തും ഉ​റ​പ്പ്.  കാ​ര​ണം അ​വ​രു​ടെ ജീ​വ​നും സ്വ​ത്തും സ്വ​ന്തം മ​ക്ക​ളും മാ​താ​പി​താ​ക്ക​ളു​മൊ​ക്കെ ഭീ​ഷ​ണി​യി​ൽ ത​ന്നെ​യാ​ണ്. 

കു​ഞ്ഞു​കു​ട്ടി​ക​ളെ സ്കൂ​ളു​ക​ളി​ൽ അ​യ​ക്കു​ന്ന​തു​മൊ​ക്കെ എ​ത്ര അ​ര​ക്ഷി​താ​വ​സ്ഥ​യി​ൽ മ​ന​സ്സ് പ​ത​റി​യാ​വും. ര​മ്യ​ഹ​ർ​മ്മ്യ​ങ്ങ​ളി​ലി​രു​ന്ന് ഘോ​ര ഘോ​രം മൃ​ഗ​ങ്ങ​ൾ​ക്കു വേ​ണ്ടി വാ​ദി​ക്കു​ന്ന​വ​ർ​ക്ക് ത​ങ്ങ​ളു​ടെ വാ​സ​സ്ഥ​ല​വും മ​റ്റും സ്ഥി​ര​മാ​യി വ​നാ​തി​ർ​ത്തി​യി​ലു​ള്ള നാ​ടു​ക​ളി​ലേ​ക്ക് മാ​റ്റി ഒ​രു ര​ണ്ടു മൂ​ന്നു വ​ർ​ഷ​മെ​ങ്കി​ലും അ​വി​ടെ താ​മ​സി​ച്ച​തി​ന് ശേ​ഷം ഈ ​വ​ന്യ​മൃ​ഗ സ്നേ​ഹം പ്ര​ക​ടി​പ്പി​ക്കാ​ൻ അ​വ​ർ​ക്കാ​കു​മോ എ​ന്ന ചോ​ദ്യ​വു​മു​ണ്ട്. 

പ​റ​ഞ്ഞു വ​ന്ന​ത് ക​ണ്ട മൃ​ഗ​ങ്ങ​ളെ​യെ​ല്ലാം ഒ​ഴി​വാ​ക്ക​ണം എ​ന്ന നി​ല​യ്ക്കു​മ​ല്ല. വ​നാ​തി​ർ​ത്തി​യി​ൽ താ​മ​സി​ക്കു​ന്ന മ​നു​ഷ്യ​ർ​ക്കും ന​മ്മെ​പ്പോ​ലെ സ്വ​സ്ഥ​മാ​യി ജീ​വി​ക്കു​വാ​ൻ അ​വ​കാ​ശ​മു​ള്ള​വ​രാ​ണ് എ​ന്ന​തും പ്രാ​ധാ​ന്യ​മു​ള്ള​താ​ണ്.

പി​ന്നെ കാ​ടു കൈ​യേ​റി എ​ന്നു പ​റ​യു​മ്പോ​ൾ ഇ​പ്പോ​ഴാ​ണോ അ​ങ്ങ​നെ കൈ​യ്യേ​റി​യ​ത്, മു​ൻ കാ​ല​ഘ​ട്ട​ങ്ങ​ളി​ൽ മു​ൻ ത​ല​മു​റ​ക​ൾ കാ​ടു കൈ​യ്യേ​റി​ത്ത​ന്നെ​യാ​ണ​ല്ലോ നാ​ടും ന​ഗ​ര​ങ്ങ​ളും സൃ​ഷ്ടി​ച്ച​ത്. വ​നാ​തി​ർ​ത്തി നാ​ടി​നും നാ​ട്ടാ​ർ​ക്കും ന​മ്മു​ടെ ഒ​രു മു​ഖ്യ വ​രു​മാ​ന മാ​ർ​ഗ​മാ​യ ടൂ​റി​സ​ത്തി​നും ഒ​ക്കെ ഭീ​ഷ​ണി​യാ​യ ചി​ല മൃ​ഗ​ങ്ങ​ൾ മാ​റ്റ​പ്പെ​ടു​ക​യോ ഇ​ല്ലാ​താ​വു​ക​യോ ചെ​യ്തേ മ​തി​യാ​വൂ എ​ന്ന​താ​ണ് സ​ത്യം. അ​താ​ണ് നീ​തി​യും. അ​തി​നാ​യ് കാ​ലാ​നു​സൃ​ത​മാ​യ വ​ന​നി​യ​മ​ങ്ങ​ൾ പ​രി​ഷ്ക്ക​രി​ക്ക​പ്പെ​ട്ടേ മ​തി​യാ​വൂ. 

ആ​സ്ത്രേ​ലി​യ പോ​ലെ​യു​ള്ള, വ​നാ​തി​ർ​ത്തി ധാ​രാ​ള​മു​ള്ള രാ​ജ്യ​ങ്ങ​ൾ അ​വ​രു​ടെ ജ​ന​ത​യ്ക്കു വേ​ണ്ടി എ​ന്താ​ണ് (വ​ന​വും വ​ന്യ​മൃ​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ) ചെ​യ്യു​ന്ന​ത് എ​ന്ന​തൊ​ക്കെ​യും മാ​തൃ​ക​യാ​ക്കാ​വു​ന്ന​താ​ണ്. (നി​ര​ന്ത​ര​മാ​യി മ​നു​ഷ്യ​ന്‍റെ ജീ​വ​നും സ്വ​ത്തി​നും ഭീ​ഷ​ണി​യാ​യ വ​ന്യ​മൃ​ഗ​ങ്ങ​ളു​ടെ കാ​ര്യ​ത്തി​ലാ​ണ് ഞാ​നി​തെ​ഴു​തു​ന്ന​ത്) അ​ല്ലാ​തെ മ​യ​ക്കി പി​ടി​കൂ​ടി ഒ​രു കോ​ള​റു​മി​ട്ട് ‘‘ച​ക്ക​കൊ​മ്പ​ന്മാ​ർ വ​രു​ന്നു​ണ്ട് ഓ​ടി​ക്കോ’’ എ​ന്ന് അ​വ​യെ​ക്കൊ​ണ്ടൊ​ക്കെ പൊ​റു​തി​മു​ട്ടി​യ ജ​ന്മം കൊ​ണ്ട് ആ ​നാ​ട്ടി​ൽ ജീ​വി​ക്കാ​ൻ വി​ധി​ക്ക​പ്പെ​ട്ട ഒ​രു ജ​ന​ത​യോ​ട് പ​റ​യ​ല​ല്ല നീ​തി എ​ന്നു ക​രു​തു​ന്നു. ഹൃ​ദ​യ​പൂ​ർ​വം മീ​നാ​ക്ഷി.’

Latest News

Corehub Up