മലയാളികളുടെ വിനോദ ലോകത്ത് പുതിയ അധ്യായം തുറന്നു കൊണ്ട് പുതിയ ഒടിടി പ്ലാറ്റുഫോമായ എം ഫ്ലക്സ് ഒടിടിയുടെ ഉദ്ഘാടനം സാംസ്കാരിക വകുപ്പ് മന്ത്രി പി.സി.വിഷ്ണുനാഥ് തിരുവനന്തപുരം പ്രസ് ക്ലബ്ബ് ടിഎൻജി ഹാളിൽ നിർവഹിച്ചു.
എം. ഫ്ലക്സ് മൂവീസ് ഒടിടിയുടെ ചെയർമാനുംപ്രമുഖ നിർമാതാവുമായ ഡോ. മധുസൂദനൻ മാവേലിക്കര അധ്യക്ഷത വഹിച്ച ചടങ്ങിൽ ഒടിടി പ്ലാറ്റുഫോമിന്റെ സ്ഥാപകനും സിഇഒ യുമായ റെയ്സ് സിദ്ദിക്ക്, എം ഫ്ലക്സിന്റെ ചീഫ് കൺസൾട്ടന്റ് സജൈ ലാൽ സുബ്രഹ്മണ്യൻ, ചലച്ചിത്ര അക്കാദമി ചെയർമാൻ രവീന്ദ്രൻ, സംഗീത നാടക അക്കാദമി ചെയർമാൻ ജി.വേണുഗോപാൽ, സംവിധായകരായ ജോസ് തോമസ്, വേണു ബി.നായർ തുടങ്ങിയവർ പങ്കെടുത്തു.
മലയാള സിനിമയ്ക്കും, ഡിജിറ്റൽ വിനോദ മേഖലയ്ക്കും പുതിയ സാധ്യതകൾ തുറന്നു കൊണ്ട് പ്രവർത്തനം തുടങ്ങിയ എം ഫ്ലക്സ് ഒ.റ്റി.റ്റി, സിനിമകൾ, വെബ്ബ് സീരീസുകൾ, ടെലിവിഷൻ ഷോകൾ, മൈക്രോ ഡ്രാമകൾ, ലൈവ് ഇവന്റുകൾ തുടങ്ങിയ വൈവിധ്യമാർന്ന വിനോദ പരിപാടികൾ, ഒരു ഡിജിറ്റൽവേദിയിൽ അവതരിപ്പിക്കും.
കേരളത്തിനകത്തും, ലോകമെമ്പാടുമുള്ള മലയാളികൾക്ക് മികച്ച വിനോദാനുഭവം സമ്മാനിക്കുന്നതിനൊപ്പം, മലയാള സിനിമയ്ക്കും, സ്വതന്ത്ര ചലച്ചിത്ര പ്രവർത്തകർക്കും പുതിയ അവസരങ്ങൾ ഒരുക്കാനും പ്ലാറ്റുഫോം ലക്ഷ്യമിടുന്നു.
ചെയർമാൻ ഡോ. മധു സൂദനൻ മാവേലിക്കരയുടെ നേതൃത്വത്തിലും, സിനിമാ സംവിധായ കനും, എംഫ്ലക്സിന്റെ സ്ഥാപകനും, സിഇഒയുമായ റെയ്സ് സിദ്ദിക്കിന്റെ ഏകോപനത്തിലും പ്രവർത്തനമാരംഭിച്ച എം ഫ്ലക്സ് ഒ.റ്റി.റ്റി, സ്ട്രീം യുവർ വേൾഡ് എന്ന സന്ദേശവുമായാണ് എത്തുന്നത്. പിആർഒ-അയ്മനം സാജൻ.