Thu, 26 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Topic : Ramayana Movie

സീ​ത​യാ​യി സാ​യ് പ​ല്ല​വി ഒ​ട്ടും ചേ​രു​ന്നി​ല്ല; രാ​മാ​യ​ണ​യെ​ക്കു​റി​ച്ച് ക​ജോ​ളി​ന്‍റെ സ​ഹോ​ദ​രി ത​നി​ഷ മു​ഖ​ർ​ജി  

രാ​മാ​യ​ണ സി​നി​മ​യി​ൽ സീ​ത​യാ​യി എ​ത്തി​യ സാ​യ് പ​ല്ല​വി ആ ​വേ​ഷ​ത്തി​ൽ ഒ​ട്ടും ചേ​രു​ന്നി​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി ബോ​ളി​വു​ഡ് ന​ടി​യും ക​ജോ​ളി​ന്‍റെ സ​ഹോ​ദ​രി​യു​മാ​യ ത​നി​ഷ മു​ഖ​ർ​ജി.

സാ​യ് പ​ല്ല​വി​യെ സീ​ത​യാ​യി സ്ക്രീ​നി​ൽ കാ​ണു​മ്പോ​ൾ ദൃ​ശ്യാ​നു​ഭ​വം ന​ഷ്ട​മാ​കു​ന്നു എ​ന്ന് ത​നി​ഷ കു​റി​ച്ചു. യാ​ഷി​ന്‍റെ രാ​വ​ണ ക​ഥാ​പാ​ത്രം പൂ​ർ​ണ​ത​യി​ലെ​ത്തി​യി​ല്ലെ​ന്നും എ​ന്നാ​ൽ ര​ൺ​ബീ​ർ‌ ക​പൂ​ർ രാ​മ​നെ ന​ന്നാ​യി അ​വ​ത​രി​പ്പി​ച്ചെ​ന്നും ത​നി​ഷ പ​റ​ഞ്ഞു.

"രാ​മാ​യ​ണ' സി​നി​മ കാ​ണാ​ൻ അ​ല്പം വൈ​കി​യെ​ങ്കി​ലും ഒ​ടു​വി​ൽ ക​ണ്ടു! എ​ന്‍റെ അ​ഭി​പ്രാ​യം ഇ​താ! മാ​ധ്യ​മ​ങ്ങ​ൾ ന​ൽ​കു​ന്ന വി​വ​ര​ങ്ങ​ൾ എ​ത്ര​ത്തോ​ളം തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന​താ​ണെ​ന്ന് പ​റ​യാ​തെ വ​യ്യ.

ഇ​തി​ൽ നി​റ​യെ ‘രാ​മ​ൻ’ ത​ന്നെ​യാ​ണ്! ര​ൺ​ബീ​ർ ക​പൂ​ർ ഗം​ഭീ​ര പ്ര​ക​ട​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ‘അ​നി​മ​ൽ’ എ​ന്ന സി​നി​മ​യി​ലെ അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ഭി​ന​യം ഇ​ഷ്ട​പ്പെ​ട്ട​തു​കൊ​ണ്ട്, ശ്രീ​രാ​മ​ന്‍റെ വേ​ഷ​ത്തി​ൽ അ​ദ്ദേ​ഹ​ത്തെ കാ​ണു​മ്പോ​ൾ എ​നി​ക്ക് ഉ​ൾ​ക്കൊ​ള്ളാ​ൻ ക​ഴി​യു​മോ എ​ന്ന് സം​ശ​യ​മു​ണ്ടാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ത്ഭു​ത​ക​രം! അ​ദ്ദേ​ഹം തി​ക​ച്ചും അ​നു​യോ​ജ്യ​നാ​യി​രു​ന്നു!

ഇ​നി സാ​യ് പ​ല്ല​വി, അ​വ​ർ മി​ക​ച്ചൊ​രു ന​ടി​യാ​ണെ​ന്ന​തി​ൽ സം​ശ​യ​മി​ല്ല, പ​ക്ഷേ സീ​ത എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് അ​വ​ർ ഒ​ട്ടും ചേ​രു​ന്നി​ല്ല എ​ന്ന് എ​നി​ക്ക് തോ​ന്നി! അ​വ​ർ വ​രു​മ്പോ​ൾ ആ ​ദൃ​ശ്യാ​നു​ഭ​വ​വു​മാ​യു​ള്ള എ​ന്‍റെ ബ​ന്ധം പൂ​ർ​ണ​മാ​യും വി​ച്ഛേ​ദി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ തോ​ന്നി! എ​ന്നാ​ൽ സി​നി​മ​യി​ലെ ദൃ​ശ്യ​ങ്ങ​ൾ, ക​ഥ, അ​ഭി​ന​യം എ​ന്നി​വ​യെ​ല്ലാം അ​തി​മ​നോ​ഹ​ര​മാ​ണ്!

രാ​വ​ണ​ൻ ആ​യെ​ത്തി​യ യ​ഷ് ഗം​ഭീ​ര​മാ​യി! പ്ര​തീ​ക്ഷ​ക​ൾ​ക്കും അ​പ്പു​റം ത​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​ദ്ദേ​ഹം പൂ​ർ​ണ​ത​യി​ലെ​ത്തി​ച്ചു. ശ്രീ​രാ​മ​നും രാ​വ​ണ​നും വേ​ഷ​മി​ട്ട അ​ഭി​നേ​താ​ക്ക​ൾ ത​ങ്ങ​ളു​ടെ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​ത്ര​ത്തോ​ളം ഉ​ൾ​ക്കൊ​ണ്ടി​രു​ന്നു! രാ​മ​ന് ഒ​ത്ത എ​തി​രാ​ളി​യാ​ണ് രാ​വ​ണ​ൻ. തീ​ർ​ച്ച​യാ​യും ക​ണ്ടി​രി​ക്കേ​ണ്ട ചി​ത്രം".- എ​ന്നാ​ണ് ത​നി​ഷ മു​ഖ​ർ​ജി കു​റി​ച്ചി​രി​ക്കു​ന്ന​ത്.

Latest News

Corehub Up