യുഎഇ പശ്ചാത്തലമാക്കി നിർമിച്ച യുഎഇ മലയാളികളുടെ സിനിമയായ ദി തേർഡ് ഹാൻഡ് എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് പ്രമുഖ സംവിധായകനായ ബ്ലസി തിരുവല്ലയിൽ നിർവഹിച്ചു.
ഫിലിം സൈൻ പിക്ച്ചേഴ്സിനു വേണ്ടി മേഴ്സി വർഗീസ് നിർമിച്ച ഈ ചിത്രം, നിരവധി ഹൃസ്വ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ വിബിൻ വർഗീസ് രചന, കാമറ, സംവിധാനം നിർവഹിക്കുന്നു. ചിത്രത്തിന്റെ ചിത്രീകരണം യുഎഇയിലും, എറണാകുളത്തുമായി പൂർത്തിയായി. സ്റ്റുഡിയോ വർക്കുകൾ പുരോഗമിക്കുന്നു.
യുഎഇയിലെ ഉമ്മുൽ ഖുവൈനിൽ പ്രധാനമായും ചിത്രീകരിച്ച ഈ ചിത്രം, പ്രേക്ഷകരെ ആകാംഷയുടെ മുൾമുനയിൽ നിർത്തുന്ന ഒരു റിയലിസ്റ്റിക് ത്രില്ലർ ചിത്രമാണ്. യുഎഇയിലെ മികവുറ്റ കലാകാരന്മാർ കാമറാക്ക് മുൻപിലും, അണിയറയിലുമായി എത്തുന്ന ഈ ചിത്രം വ്യത്യസ്തമായ കഥയും അവതരണവും കാഴ്ചവെക്കുന്നു.
ഫിലിം സൈൻ പിക്ച്ചേഴ്സിനു വേണ്ടി മേഴ്സി വർഗീസ് നിർമിക്കുന്ന ദി തേർഡ് ഹാൻഡ് എന്ന ചിത്രം വിബിൻ വർഗീസ്, രചന, ക്യാമറ, സംവിധാനം നിർവഹിക്കുന്നു. ഗാനരചന - വിജേഷ് നായർ, സംഗീതം - ധനുഷ് എം.എച്ച്, എഡിറ്റർ-കളറിസ്റ്റ് - നിക്ക്സ്റ്റിഫ്ലർ, ആഷൻ - അൻഷീദ് റാസി, മേക്കപ്പ് - സജിത്ത് ചന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ - അരുൺ സോമൻ, സജിത്ത് ചന്ദ്രൻ, അസിസ്റ്റന്റ് ഡയറക്ടർ - വിൽഫ്രഡ് വി.സി, പോസ്റ്റർ, ടൈറ്റിൽ ഡിസൈൻ - തോമസ് ജൂനിയർ, ഷൂട്ടിംഗ് സ്റ്റിൽ - ഗുണനിധി ജ്ഞാനശേഖരൻ, വിനീത് നെടുങ്ങാടി, റിനീസ് അമീർ.
രാജേഷ് ബാബു പൊന്നയ്യൻ, ഡോ. റിയ പിളൈ, ഫെബിൻ ജോണി, ഗുണനിധി ജ്ഞാന ശേഖരൻ, അരുൺ സോമൻ, രഞ്ജു പള്ളത്ത്, വാസിഫ് അഹിം, കബീർ അവറാൻ, സിബി വറകിൽ, സജിത്ത് ചന്ദ്രൻ, ഒ.റ്റി. ഷാജഹാൻ, ഹംസ ഫൈസൽ, അൻഷീദ് റാസി, മുഹമ്മദ് അബു ഗഷ്, ബിന്ദു ജയിംസ്, സുജിത്ത് ശശീധരൻ പിളൈ, കശ്യപ് ബാൽ എന്നിവർ അഭിനയിക്കുന്നു. പിആർഒ-അയ്മനം സാജൻ