പള്ളിമൈതാനത്തെ ഗാനമേളയിൽ "പള്ളിക്കെട്ട് ശബരിമലയ്ക്ക്' എന്ന പാട്ട് പാടിയതു സ്റ്റേജിൽ കയറി തടസപ്പെടുത്തിയ ആളെ ഓടിച്ച് പള്ളിക്കമ്മിറ്റി. തുടർന്ന് വികാരിയച്ചൻ തന്നെ രംഗത്തുവരികയും ഇടയ്ക്കുവച്ചു നിർത്തിയ പാട്ട് വീണ്ടും പാടിക്കുകയും ചെയ്തു.
ഇതുകൂടാതെ മറ്റൊരു അയ്യപ്പഭക്തിഗാനം കൂടി പാടിച്ച ശേഷമാണ് ഗാനമേള അവസാനിപ്പിച്ചത്. പാലാ കിഴപറയാർ സെന്റ് ഗ്രിഗോറിയോസ് പള്ളി തിരുനാളിന്റെ ഭാഗമായി നടന്ന ഗാനമേളയാണ് തടസപ്പെടുത്താൻ ശ്രമിച്ചത്.